പദശുദ്ധി എന്നാൽ വാക്കുകളുടെ ശരിയായ രൂപം അല്ലെങ്കിൽ ശുദ്ധമായ രൂപം എന്നാണ് അർത്ഥമാക്കുന്നത്.
മലയാള ഭാഷയുടെ സൗന്ദര്യവും കൃത്യതയും നിലനിർത്തുന്നതിന്, വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താനും, മലയാളം അക്ഷരവിന്യാസത്തിന്റെയും വ്യാകരണത്തിന്റെയും സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിലും പദശുദ്ധിക്ക് പ്രധാന പങ്കുണ്ട്.
പലപ്പോഴും ചെറിയ അക്ഷരത്തെറ്റുകൾ പോലും വാക്കുകളുടെ അർത്ഥം മാറ്റിമറിച്ചേക്കാം.
ചുരുക്കത്തിൽ, വാക്കുകൾ അവയുടെ ശുദ്ധമായ അല്ലെങ്കിൽ ശരിയായ രൂപത്തിൽ ആണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് പദശുദ്ധി.
മലയാള വ്യാകരണത്തിൽ, പ്രത്യേകിച്ച് ഔദ്യോഗിക എഴുത്തുകളിലും കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പോലുള്ള പരീക്ഷകളിലും പദശുദ്ധി വളരെ പ്രധാനമാണ്.
ന
അ
- അകകണ്ണ് – അകക്കണ്ണ്.
- അക്ഷയത്രിതീയ – അക്ഷയതൃതീയ.
- അഗാഥം – അഗാധം.
- അച്ചുതന്‍ – അച്യുതന്‍.
- അജണ്ട – അജന്‍ഡ.
- അജ്ഞലി – അഞ്ജലി.
- അങ്ങിനെ – അങ്ങനെ.
- അടക്ക – അടയ്ക്ക.
- അടിമത്വം – അടിമത്തം.
- അടിയന്തിരം – അടിയന്തരം.
- അതാത് – അതത്.
- അതിർഥി – അതിർത്തി.
- അതൃത്തി – അതിർത്തി.
- അത്യാവിശ്യം – അത്യാവശ്യം.
- അത്ഭുതം – അദ്ഭുതം.
- അഥപതനം – അധഃപതനം.
- അഥിതി – അതിഥി.
- അദിഥി – അതിഥി.
- അദ്യാപകൻ – അധ്യാപകൻ.
- അധവാ – അഥവാ.
- അധപതനം – അധഃപതനം.
- അനന്തിരവൻ – അനന്തരവൻ.
- അനർഖം – അനർഘം.
- അനുഗൃഹം – അനുഗ്രഹം.
- അനുഗ്രഹീതൻ – അനുഗൃഹീതൻ.
- അനുവര്‍ത്തി – അനുവൃത്തി.
- അനുഷ്ടാനം – അനുഷ്ഠാനം.
- അന്തസ് – അന്തസ്സ്
- അപേക്ഷാത്തീയതി – അപേക്ഷത്തീയതി.
- അമാധ്യൻ – അമാത്യൻ.
- അല്ലങ്കിൽ – അല്ലെങ്കിൽ.
- അവധാനത – അവധാനം.
- അവലമ്പം – അവലംബം.
- അസ്തികൂടം – അസ്ഥികൂടം.
- അസന്നിഗ്‌ദം – അസന്ദിഗ്ദ്ധം.
- അസ്ഥിവാരം – അസ്തിവാരം.
- അസ്ഥിത്വം – അസ്തിത്വം.
- അംഗവേഷ്ഠി – അംഗവേഷ്ടി.
- അംഗസൗഷ്ടവം – അംഗസൗഷ്ഠവം.
- അംഗുഷ്ടം – അംഗുഷ്ഠം.
- അൽപ്പത്തം – അല്പത്തം.
ആ
- ആച്ഛാദനം – ആശ്ചാദനം.
- ആഖ്യാനം – ആഘ്യാനം.
- ആജാനുബാഹു – ആജാനബാഹു.
- ആഡംബരം – ആഢംബരം.
- ആണത്തം – ആണത്വം.
- ആദ്യവസാനം – ആദ്യാവസാനം.
- ആധുനികീകരിക്കുക – ആധുനീകരിക്കുക.
- ആന്തരികം – ആന്തരീകം.
- ആപാതമധുരം – ആപാദമധുരം.
- ആപാതചൂഡം – ആപാദചൂഡം.
- ആവൃത്തി – ആവർത്തി.
- ആവർത്തിക്കുക – ആവൃത്തിക്കുക.
- ആയുർവ്വേദം – ആയൂർവേദം.
- ആസ്വാദ്യം – ആസ്വാദ്യകരം.
- ആസ്വാദ്യം – ആസ്വദനീയം.
- ആഴ്ചപ്പതിപ്പ് – ആഴ്ചപതിപ്പ്.
- ആച്ഛര്യം – ആശ്ചര്യം.
ഇ
- ഇങ്ങിനെ – ഇങ്ങനെ.
- ഇസ്ളാം – ഇസ്ലാം.
ഉ
- ഉടമത്വം – ഉടമത്തം.
- ഉത്‌ഘാടനം – ഉദ്ഘാടനം.
- ഉപവിഷ്ഠൻ – ഉപവിഷ്ടൻ.
- ഉൽകണ്ഠ – ഉത്കണ്ഠ.
- ഉൽഗ്രഥനം – ഉദ്ഗ്രഥനം.
ഊ
- ഊർദ്ധശ്വാസം – ഊർദ്ധശ്വാസം.
എ
- എങ്ങിനെ – എങ്ങനെ.
- എതൃപ്പ് – എതിർപ്പ്.
- എഴുന്നെള്ളത്ത് – എഴുന്നള്ളത്ത്.
ഏ
- ഏകകണ്ഠേന – ഐകകണ്ഠ്യേന/ ഏകകണ്ഠമായി.
- ഏകകണ്ഠ്യേന – ഐകകണ്ഠ്യേന/ ഏകകണ്ഠമായി.
ഐ
- ഐക്യമത്യം – ഐകമത്യം.
- ഐശ്ചികം – ഐച്ഛികം.
ഓ
- ഓച്ഛാനം – ഓച്ചാനം.
- ഓരോന്നുവീതം – ഒന്നുവീതം / ഓരോന്ന്.
- ഓരോ പുസ്തകങ്ങളും – ഓരോ പുസ്തകവും.
ക
- കണ്ടുപിടുത്തം – കണ്ടുപിടിത്തം.
- കവയത്രി – കവയിത്രി.
- കളയിപ്പിക്കുക – കളയിക്കുക.
- കാട്ടാളത്വം – കാട്ടാളത്തം.
- കീഴ്‌കോടതി – കീഴ്‌ക്കോടതി.
- കുടിശിഖ – കുടിശ്ശിക.
- കുട്ടിത്വം – കുട്ടിത്തം.
- കൈചിലവ് – കൈച്ചെലവ്.
- കയ്യക്ഷരം – കൈയക്ഷരം.
- കയ്യാമം – കൈയാമം.
- കയ്യെഴുത്ത് – കൈയെഴുത്ത്.
- ക്രിത്രിമം – കൃത്രിമം.
ഖ
- ഖഡ്ഗഥാര – ഖഡ്ഗധാര.
ഗ
- ഗരുഢന്‍ – ഗരുഡന്‍.
- ഗൂഡാലോചന – ഗൂഢാലോചന.
ച
- ചിലവ് – ചെലവ്.
- ചുമന്ന – ചെമന്ന.
- ചുമര് – ചുവര്.
- ചുമതലാബോധം – ചുമതലബോധം.
- ചങ്ങാത്തം – ചെങ്ങാത്തം.
- ചെയ്യിപ്പിക്കുക – ചെയ്യിക്കുക.
ജ
- ജടം – ജഡം.
- ജനയത്രി – ജനയിത്രി.
- ജന്മിത്വം – ജന്മിത്തം.
- ജാള്യത – ജാള്യം.
- ജോതിഷം – ജ്യോതിഷം.
- ജോത്സ്യൻ – ജ്യോത്സ്യൻ.
ത
- തത്വം – തത്ത്വം.
- തത്വമസി – തത്ത്വമസി.
- തയാർ – തയ്യാർ.
- തിരച്ചീനം – തിരശ്ചീനം.
- തീപിടുത്തം – തീപ്പിടിത്തം.
- തീയ്യതി – തീയതി, തിയ്യതി.
- തെരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പ്.
ദ
- ദശരധൻ – ദശരഥൻ.
- ദിനപ്പത്രം – ദിനപത്രം.
- ദിവസ്സേന – ദിവസേന.
- ദോഷത്വം – ദോഷത്തം.
- ദൈന്യത – ദൈന്യം.
- ദ്വിഭാര്യാത്വം – ദ്വിഭാര്യത്വം.
ന
- നിഖു – നിഘു.
- നിബിഢം – നിബിഡം.
- നിച്ഛിതം – നിശ്ചിതം.
- നിശ്ചിദം – നിശ്ചിതം.
- നിവർത്തി – നിവൃത്തി (നിവർത്തിക്കുക – ക്രിയ, നിവൃത്തി-നാമം).
- നിവൃത്തിക്കുക – നിവർത്തിക്കുക.
- നൈഷ്ടികം – നൈഷ്ഠികം.
പ
- പതിവൃത – പതിവ്രത.
- പണ്ടുകാലം – പണ്ട്.
- പരിതസ്ഥിതി – പരിതഃസ്ഥിതി.
- പാദസ്വരം – പാദസരം.
- പാഢകം – പാഠകം.
- പിന്നോക്കം – പിന്നാക്കം.
- പീഢനം – പീഡനം.
- പുനഃപ്പരിശോധന – പുനഃപരിശോധന.
- പെട്ടന്ന് – പെട്ടെന്ന്.
- പ്രതിനിദാനം – പ്രതിനിധാനം.
- പ്രവർത്തി – പ്രവൃത്തി (പ്രവർത്തിക്കുക: ക്രിയ, പ്രവൃത്തി: നാമം).
- പ്രവൃത്തിക്കുക – പ്രവർത്തിക്കുക.
- പ്രാരാബ്ദം – പ്രാരബ്‌ധം.
- പ്രസ്ഥാവന – പ്രസ്താവന.
- പ്രാസംഗികൻ – പ്രസംഗകൻ.
- പ്ലവങ്കം – പ്ലവംഗം.
ബ
- ബഹുഭാര്യാത്വം – ബഹുഭാര്യത്വം.
മ
- മഠയൻ – മടയൻ.
- മധ്യാനം – മധ്യാഹ്‌നം.
- മനദുഃഖം – മനോദുഃഖം.
- മനപ്പാഠം – മനഃപാഠം.
- മനഃസ്സാക്ഷി – മനഃസാക്ഷി.
- മസ്‌തഗം – മസ്‌തകം.
- മസ്തിക്ഷകം – മസ്തിഷ്‌കം.
- മഹത്വം – മഹത്ത്വം.
- മഹത്ചരിതം – മഹച്ചരിതം.
- മാനവീകം – മാനവികം.
- മാദ്ധ്യസ്ഥം – മാധ്യസ്ഥ്യം.
- മുഖച്ചായ – മുഖച്ഛായ.
- മുഖാന്തിരം – മുഖാന്തരം.
- മുതലാളിത്വം – മുതലാളിത്തം.
- മുന്നോക്കം – മുന്നാക്കം.
- മുഷ്ഠി – മുഷ്ടി.
- മൂഠൻ – മൂഢൻ.
- മൃഗതൃക്ഷണ – മൃഗതൃഷ്ണ.
- മൃച്ചകടികം – മൃച്ഛകടികം.
- മൗലീകം – മൗലികം.
യ
- യഥാകാലത്ത് – യഥാകാലം.
- യാദൃശ്ചികം – യാദൃച്ഛികം.
ര
- രക്ഷകർത്താവ് – രക്ഷാകർത്താവ്.
- രാഷ്ട്രീയപരമായ – രാഷ്ട്രീയമായ.
- രാപ്പകൽ – രാപകൽ.
ല
- ലാഞ്ജന – ലാഞ്ഛന.
വ
- വളർച്ചാനിരക്ക് – വളർച്ചനിരക്ക്.
- വങ്കത്വം – വങ്കത്തം.
- വാക്കർത്തം – വാഗർത്ഥം.
- വായ്പാനയം – വായ്പനയം.
- വായനാശീലം – വായനശീലം.
- വാരിധം – വാരിദം.
- വാർഷീകം – വാർഷികം.
- വിഡ്‌ഢിത്വം – വിഡ്‌ഢിത്തം.
- വിമ്മിഷ്ടം – വിമ്മിട്ടം.
- വിദ്ധ്യാർത്ഥി – വിദ്യാർത്ഥി.
- വിദ്യുശ്ചക്തി – വിദ്യുച്ഛക്തി.
- വിബുദം – വിബുധം.
- വിഭുത്ത്വം – വിഭുത്വം.
- വ്യത്യസ്ഥം – വ്യത്യസ്തം.
- വൃതം – വ്രതം.
- വൃഷ്ഠി – വൃഷ്ടി.
- വൃണം – വ്രണം.
- വൃച്‌ഛികം – വൃശ്ചികം.
- വൈയ്യാകരണൻ – വൈയാകരണൻ.
ശ
- ശബ്‍ധം – ശബ്‍ദം.
- ശരത്ചന്ദ്രൻ – ശരച്ചന്ദ്രൻ.
- ശരശ്ചന്ദ്രൻ – ശരച്ചന്ദ്രൻ.
- ശാർദൂലം – ശാർദ്ദൂലം.
- ശിരച്ചേദം – ശിരച്ഛേദം.
- ശിശ്രൂഷ – ശുശ്രൂഷ.
- ശുപാർശ – ശിപാർശ.
- ശുക്ഷാന്തി – ശുഷ്‌കാന്തി.
- ശൃംഘല – ശൃംഖല.
- ശ്ലാഹനീയം – ശ്ലാഘനീയം.
സ
- സമത്ത്വം – സമത്വം.
- സത്യാഗ്രഹം – സത്യഗ്രഹം.
- സദാകാലവും – സദാ, എക്കാലവും.
- സർവതോന്മുഖം – സർവതോമുഖം.
- സാന്മാർഗികപരം – സാന്മാർഗികം.
- സാമുദായികപരം – സാമുദായികം.
- സാമൂഹികപരമായ – സാമൂഹികമായ.
- സാമ്രാട്ട് – സമ്രാട്ട്.
- സാമ്പത്തികപരമായ – സാമ്പത്തികമായ.
- സൃഷ്ടാവ് – സ്രഷ്ടാവ്.
- സ്വതവേ – സ്വതേ.
- സ്വത്ത്വം – സ്വത്വം.
- സ്വശ്ചം – സ്വച്ഛം.
- സംപ്രേക്ഷണം – സംപ്രേഷണം.
ഹ
- ഹാർദ്ദവം – ഹാർദം.
തെറ്റായ പദപ്രയോഗങ്ങൾ ആശയക്കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമായേക്കാം. അതിനാൽ, ഓരോ വാക്കും സൂക്ഷ്മതയോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഈ ബ്ലോഗ് പോസ്റ്റ് പദശുദ്ധിയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ സഹായിച്ചു എന്ന് വിശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും കമന്റ് ബോക്സിലൂടെ ബന്ധപ്പെടാവുന്നതാണ്.
Thanks for writing!!!
Post a Comment
Post a Comment