വിഗ്രഹിച്ചെഴുതുക | Malayalam Grammar


ന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'വിഗ്രഹാർത്ഥം' എന്ന ഭാഗം നോക്കാം.

വിഭക്തി പ്രത്യയങ്ങളുടെ സഹായം കൂടാതെ ശബ്ദങ്ങളെ അതായത് പരസ്പരം ബന്ധമുള്ള ഒന്നോ അതിലധികമോ പദങ്ങളെ ചേർത്തെഴുതുന്നതിനെയാണ് സമാസം എന്ന് പറയുന്നത്. ഇങ്ങനെ ചേർത്തെഴുതുന്ന പദത്തിന് "സമസ്തപദം" എന്ന് പറയുന്നു.

      eg: 'രാമന്റെ' എന്ന വിഭക്തിയും 'വീട്' എന്ന നാമവും ചേർന്ന്  'രാമന്റെ വീട്' (തൽപുരുഷ സമാസം) എന്ന സമസ്തപദം ഉണ്ടാകുന്നു. 

സമസ്തപദങ്ങളെ അതിന്റെ ഘടകപദങ്ങളായി വേർതിരിച്ച്, ഓരോ പദത്തിന്റെയും അർത്ഥം വ്യക്തമാക്കുന്നതിനെയാണ് വിഗ്രഹിക്കുക പറയുന്നത്. 

ലളിതമായി പറഞ്ഞാൽ ഒരു പദത്തെ അതിന്റെ ഘടകപദങ്ങളായി വേർതിരിച്ച് ഓരോ പദത്തിന്റെയും അർത്ഥം വിശദമാക്കുന്നതിനെയാണ് പറയുന്നതിനെയാണ് വിഗ്രഹാർത്ഥം എന്ന് പറയുന്നത്.

ഒരു പദം എങ്ങനെ ഉണ്ടായി എന്നും അതിന്റെ അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.  




വിഗ്രഹാർത്ഥം


  • അനുദിനം – ദിനംതോറും.
  • അഭിമുഖം – മുഖത്തിന് നേരെ.
  • അധിസമുദ്രം – സമുദ്രത്തിൽ.


  • ആബാല്യം – ബാല്യം മുതൽ.  
  • ആദരാഞ്ജലി – ആദരവോടെയുള്ള അഞ്ജലി.
  • ആമരണം – മരണം വരെ.
  • ആലോലചേതസ്സ് – ആലോലമായ ചേതസ്സ്.
  • ആണ്ടറുതി – ആണ്ടിൻറെ അറുതി.


 

  • ഇടിമുഴക്കം – ഇടിയുടെ മുഴക്കം. 



    • ഈശ്വരഭക്തി – ഈശ്വരനോടുള്ള ഭക്തി.



    • ഉപകുംഭം – കുംഭത്തിനരികെ.



    • ഏകാന്തചേതസ്സ് – ഏകാന്തമായ ചേതസ്സ്.


    • കടലാമ – കടലിലെ ആമ.
    • കരാരവിന്ദം – കരമാകുന്ന അരവിന്ദം.
    • കല്യാണപ്പന്തൽ – കല്യാണത്തിനുള്ള പന്തൽ. (Plus Two Level Prelims, 2022)
    • കാലാഹി – കാലമാകുന്ന അഹി.
    • കൈകാലുകൾ – കൈയും കാലും.
    • ക്ഷണപ്രഭാചഞ്ചലം – ക്ഷണപ്രഭ പോലെ ചഞ്ചലം.  
    • ക്ഷണഭംഗുരം – ക്ഷണത്തിൽ ഭംഗുരം.


    • ഗളരോമങ്ങൾ – ഗളത്തിലെ രോമങ്ങൾ. 



    • ചന്ദ്രമൗലി – മൗലിയിൽ ചന്ദ്രനോടുകൂടിയവൻ. 
    • പഞ്ചഭൂതം – പഞ്ചഭൂതങ്ങളാൽ നിർമ്മിതമായത്.




    • ജനനിബിഡം – ജനങ്ങളാൽ നിബിഡമായത്. (Fireman (Trainee), 2022)
    • ജലജന്തു – ജലത്തിലെ ജന്തു.
    • ജയാഘോഷം – ജയത്തിന്റെ ആഘോഷം.


    • താമരക്കണ്ണൻ – താമരപോലെയുള്ള കണ്ണുകളുള്ളവൻ. 
    • താരാജാലം – താരങ്ങളുടെ ജാലം.
    • തേന്മൊഴി – തേൻ പോലുള്ള മൊഴി
    • തീവണ്ടി – തീ കൊണ്ടോടുന്ന വണ്ടി.


    • ദലമർമ്മരം – ദലങ്ങളുടെ മർമ്മരം.
    • ദീപവിതാനം – ദീപങ്ങളുടെ വിതാനം
    • ദൃഢനിശ്ചയം – ദൃഢമായ നിശ്ചയം.  


    • നദീതീരം – നദിയുടെ തീരം.
    • നാടകകല – നാടകം എന്ന കല.  
    • നീലകണ്ഠൻ – നീലയായ കണ്ഠമുള്ളവനാരോ അവൻ (ശിവൻ) 


    • പല്ലവപുടം – പല്ലവത്തിന്റെ പുടം.
    • പടപ്പാളയങ്ങൾ – പടയ്ക്കുള്ള പാളയങ്ങൾ.
    • പന്തയക്കുതിര – പന്തയത്തിനുള്ള കുതിര.
    • പാക്കുവെട്ടി – പാക്കിനെ വെട്ടുന്നത്.
    • പാദപങ്കജം പാദമാകുന്ന പങ്കജം. (LDC Alappuzha, 2024)
    • പാദപത്മം – പാദങ്ങൾ ആകുന്ന പത്മം.
    • പിഞ്ഞാണവർണം – പിഞ്ഞാണത്തിന്റെ വർണം. (Clerk Main Exam, 2024)
    • പീതാംബരൻ – പീതമായ അംബരത്തോടുകൂടിയവൻ.  
    • പൂമേനി – പൂ പോലെയുള്ള മേനി.
    • പൂവുടൽ – പൂ പോലുള്ള ഉടൽ
    • പൂവിതൾ – പൂവിന്റെ ഇതൾ.
    • പൂമ്പൊടി – പൂവിലെ പൊടി. 
    • പെരുവഴിയമ്പലം – പെരുവഴിയിൽ അമ്പലം.
    • പ്രിയജനവിരഹം – പ്രിയജനങ്ങളുടെ വിരഹം.



    • ബാല്യകാലം – ബാല്യത്തിന്റെ കാലം.


    • ഭൗമം – ഭൂമിയെ സംബന്ധിച്ചത്.


    • മനസ്താപം – മനസ്സിന്റെ താപം.
    • മധ്യേമാർഗ്ഗം – മാർഗ്ഗത്തിന്റെ മധ്യത്തിൽ.
    • മഞ്ഞുതൊപ്പി – മഞ്ഞിനെ തടുക്കുന്ന തൊപ്പി.
    • മർത്യജന്മം – മർത്യന്റെ ജന്മം.
    • മരച്ചില്ല – മരത്തിന്റെ ചില്ല.  
    • മനതാര് – മനമാകുന്ന താര് 
    • മാതാപിതാക്കൾ – മാതാവും പിതാവും.
    • മാനസതാര് – മാനസമാകുന്ന താര്.
    • മുക്കണ്ണൻ – മൂന്ന് കണ്ണുള്ളവൻ 
    • മോക്ഷാർത്ഥി – മോക്ഷത്തെ അർത്ഥിക്കുന്നവൻ.


    • യാത്രാനുഭവങ്ങൾ – യാത്രയിലെ അനുഭവങ്ങൾ.
    • യഥാക്രമം – ക്രമം പോലെ.
    • യഥേച്ഛം – ഇച്ഛ പോലെ.     


    • രാപ്പകൽ – രാവും പകലും.


    • വഴിയോരക്കാഴ്ചകൾ – വഴിയോരത്തെ കാഴ്ചകൾ. 
    • വിദ്യാഭ്യാസം – വിദ്യയുടെ അഭ്യാസം.
    • വീരബാലൻ – വീരനായ ബാലൻ.
    • വേദോപനിഷത്ത്‌ – വേദവും ഉപനിഷത്തും.


    • ശൂലപാണി – പാണിയിൽ ശൂലമുള്ളവൻ.


    • സസ്നേഹം – സ്നേഹത്തോടുകൂടി.  
    • സാഹസപ്രവർത്തി – സാഹസികമായ പ്രവർത്തി.
    • സ്നേഹസമ്മാനം – സ്നേഹത്താലുള്ള സമ്മാനം. (Assistant Kannada Knowing, 2024)  
    • സ്‌ഫടികജലം – സ്ഫടികം പോലെ ജലം 
    • സംഗീതധാര – സംഗീതത്തിന്റെ ധാര.
    • സംസ്കാരശില്പികൾ – സംസ്കാരത്തിന്റെ ശില്പികൾ.
    • സംസാരബന്ധനം – സംസാരമാകുന്ന ബന്ധനം.
    • സുഖോദയം – സുഖത്തിന്റെ ഉദയം.
    • സൗമിത്രി – സുമിത്രയുടെ പുത്രൻ   


    • ഹോമപ്പുര – ഹോമത്തിനുള്ള പുര. 
    • ഹോമദ്രവ്യം – ഹോമത്തിനുള്ള ദ്രവ്യം.  




    എല്ലാ പി.എസ്‌.സി. പരീക്ഷകളിലും മലയാളം വ്യാകരണ ഭാഗത്തു നിന്ന് ഏതാണ്ട് 10-15 ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതിൽ ഉറപ്പായും ഒന്നോ രണ്ടോ ചോദ്യങ്ങൾ 'ചേർത്തെഴുതുക, പിരിച്ചെഴുതുക, സന്ധികൾ' എന്ന പാഠഭാഗത്തു നിന്നായിരിക്കും.


    Thanks for reading!!!