Kudumbasree Projects For Kerala PSC

This comprehensive list provides a valuable resource for candidates, offering a categorized overview of key initiatives across various sectors.   

Understanding Kudumbashree's initiatives is crucial for acing various Kerala PSC exams, from LDC to KAS.  

Explore this list to boost your exam preparation and stay updated on the state's significant social and economic development programs. 

We've compiled key projects across different sectors, making your study process efficient and focused.  Get ready to enhance your Kerala PSC exam readiness with this essential resource!

കുടുംബശ്രീ പദ്ധതികൾ


സാമൂഹിക വികസന / സാമൂഹിക ക്ഷേമ പദ്ധതികൾ


  • നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള പദ്ധതി – ആശ്രയ.
  • കേരളത്തിന്റെ സന്തോഷസൂചിക ഉയർത്തുന്നതിന് കുടുംബശ്രീ മുഖേന സംസ്ഥാന നടപ്പിലാക്കുന്ന പദ്ധതി  – ഹാപ്പിനെസ്സ് സെന്റർ.
  • പട്ടിക ജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി – സമുന്നതി.
  • ദിവസേന ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവർക്ക് പൊതിച്ചോര്‍ ശേഖരിച്ച് ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ പദ്ധതി –  പാഥേയം.
  • പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെക്കുറിച്ചു കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കു പരിശീലനം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി – സജ്ജം. 
  • മൂന്ന്‌ ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി – കെ-ലിഫ്റ്റ് 24 (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍).
  • അതിഥി തൊഴിലാളികൾക്കുള്ള കുടുംബശ്രീ പദ്ധതിയായ ഹമാര ഭായ് ആർ ബഹെൻ ആരംഭിച്ച ആദ്യ ജില്ല – പാലക്കാട്. 
  • കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ മേഖലകളിൽ എത്തിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന ക്യാമ്പയ്‌ഗൻ – പ്രകൃതിയോടൊപ്പം.
  • സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്ക്കരിച്ച പദ്ധതി – അഗതിരഹിത കേരളം.


വിദ്യാഭ്യാസം


  • മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക കുടുംബശ്രീ സ്കൂൾ – ബഡ്സ്.
  • വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച അയൽക്കൂട്ടങ്ങളെ സ്കൂളുകളെത്തിച്ചു വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള കുടുംബശ്രീ ക്യാമ്പയിൻ  തിരികെ സ്കൂളിൽ.
  • 18നും 50നും ഇടയിൽ പ്രായമുള്ള എല്ലാ കുടുംബശ്രീ വനിതകളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതിപ്പിക്കുന്നതിനുള്ള പദ്ധതി – യോഗ്യ.


ആരോഗ്യം


  • 6 മാസത്തിനും 3 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി – അമൃതം.
  • അമിത രക്‌ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ പരിചരിക്കാനുള്ള കുടുംബശ്രീയുടെ ഉദ്യമം – സാന്ത്വനം.  
    • സമൂഹത്തിലെ ജീവിതശൈലി രോഗങ്ങളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പദ്ധതി – സാന്ത്വനം.  
  • സ്ത്രീകൾക്കിടയിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി – പൾസ്.
  • വയോജന സൗഹാർദ്ദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ്വരുത്തുന്നതിനുമായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി – മധുരം.
  • കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇൻഷുറൻസ് പദ്ധതി – ജീവൻ ദീപം.
  • ഓരോ അയൽക്കൂട്ട അംഗവും പാലിയേറ്റീവ് വോളന്റിയറായി പ്രവർത്തിക്കുന്നതിനുള്ള പദ്ധതി – ഹൃദ്യ.


കൃഷി


  • ക്ഷീരകർഷകർക്കുള്ള സ്വയം തൊഴിൽ പദ്ധതി – പശുസഖി.
  • കുടുംബശ്രീ മിഷൻ കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ടക്കൃഷി സമ്പ്രദായം – ഹരിതശ്രീ.
  • കാർഷിക ഉൽ‌പന്നങ്ങളുടെ മൊത്തത്തിലുള്ള ഉൽ‌പാദന വിതരണ ശൃംഖലയെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി – സമഗ്ര.
  • കേരളത്തിൽ വിഷവിമുഖത്വവും പോഷക സമൃദ്ധവുമായ പച്ചക്കറി, പഴം എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനായുള്ള കുടുംബശ്രീ മിഷൻ ആരംഭിക്കുന്ന പദ്ധതി – അഗ്രി ന്യൂട്രി ഗാർഡൻ.
  • കർഷകരെ സഹായിക്കാൻ കൃഷിടത്തിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിന്റെ പേര് – ഡ്രോൺശ്രീ.


വ്യവസായം 


  • കുടുംബശ്രീയുടെ തൊഴിലില്ലായ്മ നിർമാർജ്ജന പരിപാടി – കേരളശ്രീ.
  • യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി – യുവശ്രീ.
  • തീരദേശവാസികളായ യുവതി-യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി – സാഗർ മാല.
  • വരുമാനവും തൊഴിലും ഉറപ്പാക്കിയ 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി – ഉജ്ജീവനം.
  • ഹരിതകേരളം മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വസ്ത്ര റീസൈക്ലിങ്ങിന് ആരംഭിച്ച പദ്ധതി – മാറ്റത്തിന്റെ നൂലിഴ.
  • കുടുംബശ്രീ ഗ്രൂപ്പുകൾ നിർമിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ വീട്ടിലേക്കു എത്തിക്കുന്ന പദ്ധതി – ഹോം ഷോപ്പ്.
  • കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീടുകളിൽ വില്പനക്ക് എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി – ശ്രീഷോപ്പി.
  • ഓൺലൈൻ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ – അന്നശ്രീ.
  • കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി – സഹായഹസ്തം.
  • പ്രാദേശിക ഉത്സവങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി 'ഫിയസ്റ്റ 2023' എന്ന പേരിൽ വിപണന മേളകൾ സംഘടിപ്പിക്കുന്നു – ലോക്കൽ കാർണിവൽ.
  • പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി – കെ-ടിക്.


സാമൂഹിക നീതി


  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ സൗഹൃദ ഇടം സൃഷ്ടിക്കുന്നതിനും കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി – നിർഭയ.
  • അക്രമത്തിന് ഇരയായവർക്കുള്ള സഹായത്തിനായി കുടുമ്പശ്രീയുടെ 24 മണിക്കൂർ ജെൻഡർ ഹെൽപ്പ് ഡെസ്ക് – സ്നേഹിത.
  • വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സ്വത്വവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി –  സ്‌നേഹിത.

By familiarizing yourself with these Kudumbasree projects, you not only gain crucial current affairs knowledge but also demonstrate an understanding of Kerala's socio-economic landscape, a quality highly valued in these competitive exams.  

We encourage you to use this list as a starting point for further research, deepening your understanding of each project's impact and relevance and we'll be updating the list constantly according to the current statistics.  


Thanks for reading!!!