Current Affairs Kerala 2024 | Part 1

കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറന്റ് അഫയേഴ്‌സ് കേരളം 2024 എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഒന്നാം ഭാഗം. 


പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ്  | കേരളം 2024



കേരളത്തിൽ ആദ്യത്തേത് 

  • കേരളത്തിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം – തളിപ്പറമ്പ്.
    • എം.വി.ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഇടം' (Education and Digital Awareness Mission) പദ്ധതിയിലൂടെ.
  • കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് – മാനാഞ്ചിറ സ്ക്വയർ (കോഴിക്കോട്).
    • ബിഎസ്എൻഎൽ മുഖാന്തരം.
    • 24 മണിക്കൂറും വൈഫൈ ലഭിക്കും.
    • ഒരാൾക്ക് ഒരു ദിവസം ഉപയോഗിക്കാനുള്ള വൈഫൈ പരിധി – 1 ജി.ബി.
  • സംസ്‌ഥാനത്തു ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത് – മലയൻകീഴ് (തിരുവനന്തപുരം).
  • കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നഗരം – മുവാറ്റുപുഴ (എറണാകുളം). 
    • 'ഡിജി കേരള - സമ്പൂർണ ഡിജിറ്റൽ സാക്ഷരത' പദ്ധതിക്ക് കീഴിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ നിയോജകമണ്ഡലം – മുവാറ്റുപുഴ.
  • കേരളത്തിലെ ആദ്യത്തെ എഡ്യൂക്കേഷൻ ഹബ്ബ് നിലവിൽ വരുന്നത് – പിണറായി (കണ്ണൂർ). 
  • കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് – തൃശൂർ.
    • കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫെറെൻസിന്റെ വേദി –  കൊച്ചി (ഓഗസ്റ്റ് 23).
    • വ്യവസായ മന്ത്രി – പി.രാജീവ്.
  • കേരളത്തിലെ ആദ്യ ദീപാലംകൃത പാലം എവിടെയാണ്? ഫറോക്ക് (കോഴിക്കോട്).
    • ഫറോക്ക് ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? ചാലിയാർ.
    • ചാലിയാർ നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന മറ്റ് പ്രധാന പട്ടണങ്ങൾ – നിലമ്പൂർ, മാവൂർ, ബേപ്പൂർ, എടവണ്ണ, അരീക്കോട്.
    • ചാലിയാർ
Chaliyar
      • നീളം – 169 കി.മീ.
      • ഉത്ഭവം – ഇളമ്പലേരി കുന്നുകള്‍.
      • പതനം –  അറബിക്കടൽ.
      • ഒഴുകുന്ന ജില്ലകൾ – വയനാട്, കോഴിക്കോട്, മലപ്പുറം.  
      • കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ നദി  – ചാലിയാർ.  
      • കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം – ചാലിയാർ.  
      • പ്രധാന പോഷകനദികൾ – ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ, കരിംപുഴ, പുന്നപ്പുഴ, ചാലിപ്പുഴ.
      • നിലമ്പൂർ തേക്കിന്‍കാട്ടിലൂടെ ഒഴുകുന്ന നദി – ചാലിയാർ.  
      • മറയൂർ ചന്ദനകാട്ടിലൂടെ ഒഴുകുന്ന നദി – പാമ്പാർ.
      • 2023ൽ കേരളത്തിലെ ഏറ്റവും മലിനമായ നദി – കല്ലായി (കോഴിക്കോട്; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം).
        • രണ്ടാം സ്ഥാനം – തിരുവനന്തപുരത്തെ കരമനയാർ.
        • കല്ലായിപ്പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യനിർമ്മിത തോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.
      • കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് നദീതീരത്താണ്? ചാലിയാറിന്റെ തീരത്ത് (ചാലിയാറിനെ മലിനമാക്കിയ മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിക്ക് എതിരെ)
      • ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി – കെ.എ. റഹ്‌മാൻ.
  • കേരളത്തിലെ ആദ്യ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്ന ജില്ല – കോട്ടയം (കടപ്പൂർ).
    • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം – തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം (എറണാകുളം, 1983).
    • കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം – തട്ടേക്കാട്.
    • കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം – ചൂലനൂർ (പാലക്കാട്). 
    • കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം – മംഗള വനം  (എറണാകുളം). 
    • കൊച്ചിയുടെ ശ്വാസകോശം  – മംഗള വനം.
    • കേരളത്തിലെ പക്ഷി ഗ്രാമം – നൂറനാട്.
    • ചിത്രകൂടന്‍ ശരപ്പക്ഷികളുടെ (Indian Swiftlet) സാന്നിധ്യമുള്ള പക്ഷിപാതാളം എന്ന ഗുഹ കാണപ്പെടുന്ന കേരളത്തിലെ ജില്ല – വയനാട്.
  • സംസ്ഥാനത്തെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത് – കൊല്ലം.
    • മറൈൻ ബയോളജിക്കൽ മ്യൂസിയവും 
    • തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 300 കോടി രൂപയുടെ പദ്ധതി.
  • കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം – മറവൻതുരുത്ത് (കോട്ടയം).  
    • ലോക ടൂറിസം ഓർഗനൈസേഷന്റെ (UNWTO) പുതിയ മുദ്രാവാക്യം – ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്.


ഇന്ത്യയിൽ ആദ്യത്തേത് 


  • സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല – കൊല്ലം.
    • കൊല്ലം ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) എന്നിവർ ചേർന്ന് ആരംഭിച്ച ഏഴു മാസത്തെ കാമ്പയിൻ ഫലം.
    • ആദ്യ സമ്പൂർണ ഇ-ഗവേർണൻസ് സംസ്ഥാനം – കേരളം.
    • ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം – കേരളം.
  • ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ – കൊട്ടാരക്കര (കൊല്ലം).
    • കൊല്ലം
      • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം – സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം).
      • കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ – നീണ്ടകര (കൊല്ലം, 2009).
      • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി – തെന്മല (കൊല്ലം).
      • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് – തെന്മല (കൊല്ലം).
      • ഇന്ത്യയിലെ തന്നെ ആദ്യത്തെ സുനാമി മ്യൂസിയം – അഴീക്കൽ (കൊല്ലം).
      • ഏറ്റവും ദൈർഘ്യം കുറഞ്ഞ കടൽത്തീരമുള്ള കേരളത്തിലെ ജില്ല – കൊല്ലം.
  • പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം – കേരളം.
    • ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം – കേരളം.
    • ഫെബ്രുവരി 1 – തീരസംരക്ഷണ ദിനം.
    • ഫെബ്രുവരി 2 – ലോക തണ്ണീര്‍ത്തട ദിനം.
    • മാർച്ച് 21 – അന്താരാഷ്ട്ര വനദിനം.
    • മാര്‍ച്ച് 22 – ലോക ജല ദിനം.
    • ഏപ്രില്‍ 22 – ലോക ഭൗമദിനം.
    • മെയ് 22 – ലോക ജൈവവൈവിധ്യ ദിനം.
    • ബജറ്റ് 
      • ആർട്ടിക്കിൾ 112 പ്രകാരം.
      • ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് – സി. അച്യുതമേനോന്‍ (ധനമന്ത്രി, 1957 ജൂണ്‍ 7).
      • ഇന്ത്യയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് – ജെയിംസ് വില്‍സണ്‍ (1969 ഫെബ്രുവരി 18).
      • സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് – ആര്‍.കെ. ഷണ്‍മുഖം ചെട്ടി.
        • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി – ആര്‍.കെ. ഷണ്‍മുഖം ചെട്ടി.
      • ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത – ഇന്ദിരാഗാന്ധി.
      • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രി – മൊറാർജി ദേശായി. (10 തവണ)
      • കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ പ്രധാനമന്ത്രി – ജവഹർലാൽ നെഹ്റു.
      • കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി – ആർ. ശങ്കർ.
      • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് – കെ.എം.മാണി.
      • ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി – നിർമ്മല സീതാരാമൻ.
      • കേരള നിയമസഭയിലെ ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് – ഡോ.തോമസ് ഐസക്.
      • ഇന്ത്യയില്‍ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം നടത്തിയത് – ഹരിഭായ് എം. പട്ടേൽ (800 വാക്കുകൾ)
        • ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര ധനമന്ത്രി – ഹരിഭായ് എം. പട്ടേൽ.
  • മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന സംസ്ഥാനം – കേരളം.
    • വന്യജീവി (സംരക്ഷണം) നിയമം നടപ്പിലാക്കിയ വർഷം – 1972.
    • ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം – 1986.
    • നിലവിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മനുഷ്യ-മൃഗ സംഘർഷം നിയന്ത്രിക്കാനുള്ള ചുമതല വനം വകുപ്പിനാണ്. എന്നാൽ, കേരളത്തെ പ്രത്യേക സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ ഉത്തരവാദിത്തം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മാറ്റുന്നു.
    • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺ – മുഖ്യമന്ത്രി.
  • പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം – കേരളം.
    • കേരള പാലിയേറ്റീവ് കെയർ ദിനം – ജനുവരി 15.
    • 2024 സന്ദേശം – ഞാനുമുണ്ട് പരിചരണത്തിന്.
    • ലോക ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം 2025 – ഒക്ടോബർ 11 (ഒക്ടോബറിലെ എല്ലാ രണ്ടാം ശനിയാഴ്ചയും).
  • ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത് – കോഴിക്കോട്.
  • ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്ക്കാരിക മ്യൂസിയം – അക്ഷരം മ്യൂസിയം (നാട്ടകം-കോട്ടയം).
അക്ഷരം മ്യൂസിയം

  • സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശൂപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ ആദ്യ സംസ്ഥാനം – കേരളം.
  • സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം – കേരളം.
  • ഇന്ത്യയിൽ ആദ്യമായി ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
    • കേരളത്തിലെ ആദ്യത്തെ വിമാനത്താവളം – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (1932).
    • ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (1991-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു).
    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും തെക്കേയറ്റത്തെ അന്താരാഷ്ട്ര/ആഭ്യന്തര വിമാനത്താവളം – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.



സാമൂഹിക ക്ഷേമ പദ്ധതികൾ

 

  • കെ. സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാണ്? 2024 ജനുവരി 1
    • കെ. സ്മാർട്ട്  കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ.
    • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്കു ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ സേവന പദ്ധതിയാണ് കെ-സ്മാർട്ട്.
  • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം – 346 രൂപ.
MGNREGA

    • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – 
      • ഗ്രാമങ്ങളില്‍ ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ കുറഞ്ഞത് നൂറൂ ദിവസം തൊഴിലുറപ്പ് നല്കുന്ന പദ്ധതി.
      • തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് – ജീൻ ഡ്രെസെ (ബെൽജിയം).
      • തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം – 2005.
      • തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് – 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി) 
      • ആരംഭിച്ച പ്രധാനമന്ത്രി –  മൻമോഹൻ സിംഗ്.
      • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പിലാക്കുന്നതിനായി പ്രവർത്തിച്ച സംഘടന – മസ്ദൂർ കിസാൻ ശക്തി സംഘടൻ.
      • ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം – ഹരിയാന (374 രൂപ).
      • ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം – അരുണാചൽ പ്രദേശ് & നാഗാലാ‌ൻഡ് (234  രൂപ).
      • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ നഗരപ്രദേശങ്ങളിൽ അറിയപ്പെടുന്ന പേര്  – അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
      • അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം – 2010.
      • അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേതനം – 346 രൂപ.
        • 333ല്‍ നിന്ന് 13 രൂപ വര്‍ധിപ്പിച്ച് 346 രൂപയാക്കി.
      • തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ ആദ്യമായി ആരംഭിച്ചത് ജില്ലകൾ – വയനാട്, പാലക്കാട്. 
      • ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കു ക്ഷേമനിധി നടപ്പാക്കുന്ന സംസ്ഥാനം – കേരളം 
      • 2023 ഏപ്രിൽ 1 മുതൽ ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർദ്ധനവ് – 22 രൂപ.   (Female Assistant Prison Officer, 2024)
  • മയക്കുമരുന്നു കച്ചവടവും ഉപഭോഗവും തടയാൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന പരിശോധന –  ഓപ്പറേഷൻ ഡി-ഹണ്ട്.
    • ഓപ്പറേഷൻ പി-ഹണ്ട് – സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പെലീസ് നടത്തുന്ന പരിശോധന.
    • വിമുക്‌തി – ലഹരി പദാർത്ഥങ്ങൾക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ബോധവത്കരണ പദ്ധതി.
    • വിമുക്‌തിയുടെ ഗുഡ് വിൽ അംബാസിഡർ – സച്ചിൻ ടെൻഡുൽക്കർ.
    • കേരളം സർക്കാർ ലഹരി വിമുക്‌ത പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ ആപ്പ് – യോദ്ധാവ്. 
  • ഡിമെൻഷ്യ സൗഹാർദ്ദ കേരളം സാക്ഷാത്കരിക്കുന്നതിനായി കേരളം സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി – ഓർമ്മത്തോണി.
  • വയോജന സൗഹാർദ്ദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ്വരുത്തുന്നതിനുമായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി – മധുരം.
  • മൂന്ന്‌ ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി – കെ-ലിഫ്റ്റ് 24 (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍).
  • ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -– സ്നേഹ ഹസ്തം.
  • പൊതുജനങ്ങൾക്ക് പരാതികൾ ജില്ല കളക്ടർക്കു നേരിട്ട് നൽകുന്നതിന് വേണ്ടിയുള്ള ഐ ടി മിഷൻ ഒരുക്കിയ ഓൺലൈൻ സംവിധാനം – ഡിസി കണക്ട്.
  • അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി കേരളം സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി – ചങ്ങാതി.
  • പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികൾക്ക് വീടുകളിൽ എത്തി പഠന പിന്തുണ ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി – വീട്ടുമുറ്റത്തെ വിദ്യാലയം.


Read More: 



കല, സാഹിത്യം  

  

  • 2024 ജനുവരി 16ന് നൂറാം ചരമവാർഷികം ആചരിക്കുന്ന മലയാള കവി – കുമാരനാശാൻ.
Kumaranasan
    • 2022-ല്‍ നൂറാം വാർഷികം ആചരിക്കുന്ന കുമാരനാശാന്റെ മാപ്പിള കലാപം പശ്ചാത്തലമാക്കിയുള്ള കവിത – ദുരവസ്ഥ.
    • 'സ്നേഹിക്കയുണ്ണീ നീ നിന്നെ നോവിക്കുമാത്മാവിനെയും' എന്നു പാടിയ കവി – കുമാരനാശാൻ.
  • കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി 'അവനിവാഴ് കിനാവ്' എന്ന നോവൽ രചിച്ചത്  – പെരുമ്പടവം ശ്രീധരൻ.
    • പ്രധാന കൃതികൾ – ഒരു സങ്കീർത്തനം പോലെ, നിലാവിന്റെ ഭംഗി, അഷ്ടപദി
    • ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതി – ഒരു സങ്കീർത്തനം പോലെ.
      • ഇതിവൃത്തം – വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതം
    • ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ 'മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം' എന്നു വിശേഷിപ്പിച്ചത് – മലയാറ്റൂർ രാമകൃഷ്ണൻ.
  • പി. വത്സലയുടെ നെല്ല് എന്ന നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം അടുത്തിടെ അന്തരിച്ചു. പേര്? കുറുമാട്ടി (രാഗിണി) 
    • വയനാടിന്റെ കഥാകാരി –  പി. വത്സല.
    • പി. വത്സലയുടെ ആദ്യ നോവല്‍ – നെല്ല്.
      • പ്രധാന കഥാപാത്രങ്ങൾ – മല്ലൻ, മാര.
      • ഇതിവ്യത്തം – വയനാട്ടിലെ ആദിവാസി ജീവിതവും ഗോത്ര‐കാർഷിക സംസ്‌കൃതിയും.
    • 2021-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര്? പി. വത്സല.
    • മാപ്പിള കലാപം പശ്ചാത്തലമാക്കി പി. വത്സല എഴുതിയ നോവൽ – വിലാപം.
    • പി. വത്സലയുടെ ഏത് കഥയിലെ കേന്ദ്ര കഥാപാത്രമാണ് അക്കമ്മ എന്ന തമിഴ് പെണ്‍കുട്ടി? തേങ്ങ.
    • കൃതികൾ – നെല്ല്, പാളയം, അരക്കില്ലം, ഗൗതമൻ, ചാവേർ, നിഴലുറങ്ങുന്ന വീഥികൾ, കൂമന്‍കൊല്ലി, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്‌വര, തകര്‍ച്ച, ആഗ്നേയം. 
    • ആത്മകഥ – കിളിക്കാലം.
    • അവസാന നോവൽ – ചിത്രലേഖ.
  • 2024 ഫെബ്രുവരിയിൽ അന്തരിച്ച കവിയും നിരൂപകനുമായ എൻ. കെ. ദേശത്തിന്റെ ശരിയായ പേര് – എൻ. കുട്ടികൃഷ്ണപിള്ള.
    • 2009-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എൻ.കെ. ദേശത്തിന്റെ കൃതി – മുദ്ര. 
  • ജി. ശങ്കരകുറുപ്പിന്റെ പേരിലുള്ള മഹാകവി ജി. സ്മാരകം സ്ഥിതി ചെയ്യുന്നത് – മറൈൻ ഡ്രൈവ് (കൊച്ചി).
G. Sankara Kurup

    • ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് – ജി. ശങ്കരക്കുറുപ്പ് (1965).
    • ‘സൂര്യകാന്തിയുടെ കവി’ എന്നറിയപ്പെടുന്നത് – ജി. ശങ്കരക്കുറുപ്പ്. 
    • കേരള സാഹിത്യ അക്കാദമി അവാർഡ് (1961) – വിശ്വദർശനം.
    • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1963) – വിശ്വദർശനം.
    • മഹാകവി ജി. ശങ്കരക്കുറുപ്പ് ആദ്യമായി ഗാനരചന നടത്തിയ ചലച്ചിത്രം – നിര്‍മ്മല (1948).
    • മഹാകവി ജി. ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് –  ശ്രീനാരായണഗുരു.
    • ആത്മകഥ – ഓർമയുടെ ഓളങ്ങളിൽ.
  • ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം 2024-ന്റെ വേദി – തൃശൂർ.
  • സിനിമാസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയയായിരുന്ന നടൻ – ടി.പി. മാധവൻ.
  • 2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സിനിമ നടൻ – ടി.പി. മാധവൻ.  
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ.ജെ. ബേബിയുടെ ഗോത്ര ജീവിത പശ്ചാത്തലത്തിലുള്ള നോവൽ – മാവേലി മൻറം (1994).
    • വയനാടൻ ഗോത്രജന ജീവിത പശ്ചാത്തലത്തിലുള്ള കെ.ജെ. ബേബിയുടെ നാടകം – നാടുഗദ്ദിക.
    •  കെ. ജെ. ബേബിയുടെ 2019ൽ ഇറങ്ങിയ  നോവൽ – ഗുഡ്ബൈ മലബാർ.
      • ഇതിവ്യത്തം – 'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിന്റെ  രചിതാവായ വില്യം ലോഗന്റെ ജീവിതവും പ്രവർത്തനങ്ങളും.


ചരിത്രം 


  • എഴുനൂറിലേറെ വർഷം പഴക്കം കണക്കാക്കുന്ന വട്ടെഴുത്ത് കണ്ടെത്തിയ പാലക്കാട് ജില്ലയിലെ ക്ഷേത്രം – ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം.
    • പഴശ്ശിരാജാ മ്യൂസിയം – കോഴിക്കോട്.
  • കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ മാറിയ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് 2024-ൽ ആഘോഷിച്ചത് – വൈക്കം സത്യാഗ്രഹം.
Vaikom temple
    • സ്ഥലം – വൈക്കം മഹാദേവക്ഷേത്രം (കോട്ടയം).
    • വൈക്കം സത്യാഗ്രഹം ആരംഭിച്ചത് – 1924 മാർച്ച് 30.
    • അവസാനിച്ച വർഷം – 1925 നവംബർ 23.
    • കാലയളവ്  –  603 ദിവസം നീണ്ടുനിന്നു.
    • നേതാക്കൾ – ടി.കെ. മാധവൻ (മുഖ്യ നേതാവ്), കെ.പി. കേശവമേനോൻ, മന്നത്ത് പത്മനാഭൻ, പരമേശ്വരൻ പിള്ള
    • തിരുവിതാംകൂർ രാജാവ് – ശ്രീമൂലം തിരുനാള്‍.
    • തിരുവിതാംകൂര്‍ ദിവാന്‍ – ടി. രാഘവയ്യ.
    • വൈക്കം ക്ഷേത്രത്തിലേയ്ക്കുള്ളഎല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നിവേദനം (വൈക്കം മെമ്മോറിയൽ) സമര്‍പ്പിച്ചത്‌? മഹാറാണി സേതുലക്ഷ്മിഭായിക്ക്‌.
    • വൈക്കം വീരർ എന്നറിയപ്പെടുന്നത് – ഇ.വി. രാമസ്വാമി നായ്ക്കർ.
    • ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ പ്രക്ഷോഭം – വൈക്കം സത്യാഗ്രഹം.
    • വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ചത് – വിനോബഭാവെ.
    • വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി – തിരുവല്ല ചിറ്റേടത്ത്‌ ശങ്കുപ്പിള്ള.
  • അയിത്ത ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി മന്നത്ത് പത്മനാഭൻ നയിച്ച സവർണ ജാഥയ്ക്ക് 2024-ൽ എത്ര വർഷം തികഞ്ഞു? 100.
    • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥ നടത്തി.  
    • ആരുടെ നിർദ്ദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിച്ചത്? ഗാന്ധിജി.
    • മന്നത്ത് പദ്മനാഭൻ
      • മുതുകുളം പ്രസംഗം (1947).
      • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്.
      • ഒന്നാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭയെ പിരിച്ചു വിടാൻ കാരണമായ വിമോചനസമരം (1959) നയിച്ചു.
        • അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ.
      • പദ്മഭൂഷൺ (1966).
      • പ്രധാന കൃതികൾ – സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര.
      • ആത്മകഥ – എന്റെ ജീവിതസ്മരണകൾ.
      • മന്നം സമാധി – പെരുന്ന. 
      • കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത – തോട്ടയ്ക്കാട് മാധവിയമ്മ (ഭാര്യ).
  • ചിറ്റേടത്തു ശങ്കുപിള്ളയുടെ രക്തസാക്ഷിത്വത്തിന് 2024-ൽ ഒരു നൂറ്റാണ്ടു തികഞ്ഞു. ഏത് സത്യാഗ്രഹത്തിന്റെ പോരാളിയായാണ് അദ്ദേഹം അറിയപ്പെടുന്നത് – വൈക്കം.
  • 2024 നവംബർ 2-ന് 161-മാത് ജന്മദിനം ആചരിക്കുന്ന കേരളത്തിന്റെ നവോത്ഥാന നായകൻ – ഡോ. പൽപ്പു.
    • ഡോ. പദ്മനാഭൻ പൽപ്പു.
    • മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത് – ഡോ. പൽപ്പു.
      •  മുദ്രാവാക്യം – വ്യവസായത്തിലൂടെ അഭിവൃദ്ധിപ്പെടുക.
    • മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പ് വച്ചത് – ഡോ. പൽപ്പു.
    • ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയ വ്യക്തി – ഡോ. പൽപ്പു.
    • ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് – ഡോ. പൽപ്പു.
    • ഡോ. പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത് – റിട്ടി ലൂക്കോസ്.
    • ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത് – സരോജിനി നായിഡു.
    • തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ മെഡിക്കൽ ബിരുദധാരി  –  ഡോ. പൽപ്പു.
    • ഡോ.പി.പൽപ്പു സേവനം അനുഷ്ഠിച്ച നാട്ടുരാജ്യം – മൈസൂർ.
    • ഈഴവ സഭ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ ശ്രമിച്ചത് – ഡോ. പൽപ്പു.
    • S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ – ഡോ. പൽപ്പു.
    • പ്രധാനകൃതി – ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ.
    • ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന്റെ തലേദിവസം അന്തരിച്ച കേരള നവോത്ഥാന നായകൻ – ഡോ. പൽപ്പു.
  • ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഏത് നവോത്‌ഥാന നായകന്റെ 150-മാത് രക്തസാക്ഷിത്വ ദിനമാണ് 2024 ജനുവരിയിൽ ആചരിച്ചത്? ആറാട്ടുപുഴ വേലായുധപ്പണിക്കർ.
    • യഥാർത്ഥ പേര് – കല്ലിശ്ശേരിൽ വേലായുധ ചേകവർ.
    • കഥകളിയോഗം സ്ഥാപിച്ചത് – ആറാട്ടുപുഴ വേലായുധപ്പണിക്കർ.
    • കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി – ആറാട്ടുപുഴ വേലായുധപ്പണിക്കർ.
    • കായംകുളത്ത് അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയ നേതാവ് – ആറാട്ടുപുഴ വേലായുധപ്പണിക്കർ.
    • താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സമരം – മൂക്കുത്തി സമരം (പന്തളം, 1860).
    • ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം 2024 – പുനലൂർ സോമരാജൻ (ഗാന്ധിഭവൻ സ്ഥാപകൻ).

ശാസ്ത്രം


  • 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത് – കാസർകോഡ്.
  • രാജ്യാന്തര എഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം – കൊച്ചി.
  • വയനാട് പഞ്ചായത്തിന്റെയും ജില്ലാ ജൈവവൈവിധ്യവും പരിപാലന സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ കാലാവസ്ഥ ഉച്ചകോടി – ജാത്തിര.      
  • ഇന്ത്യയിലെ ഗണിത ശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിത ശാസ്ത്ര പഠന കേന്ദ്രം സ്ഥാപിക്കുന്നത്  – കല്ലേറ്റുംകര (ഇരിങ്ങാലക്കുട).
  • കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല ഏത്? ശെന്തുരുണി. (രണ്ടാം സ്ഥാനം - സൈലന്റ് വാലി).
  • ഇടുക്കിയിലെ കുളമാവിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സ്പൈസി സ് ഓന്ത് – വടക്കൻ കങ്കാരു ഓന്ത്. (ശാസ്ത്രിയ നാമം - അഗസ്ത്യഗാമ എഡ്ജ്)
  • പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ക്‌നെമാസ്പിസ് വാൻഗോഗി (Cnemaaspis vangoghi) ഏത് ഇനത്തിൽപ്പെട്ട ജീവിയാണ് ? പല്ലി.
  • ശംഖുമുഖം കടൽത്തീരത്തു മുട്ടയിടാൻ എത്തിയ വംശനാശം ഭീഷണി നേരിടുന്ന കടലാമ ഒലീവ് റിഡ്‌ലി കടലാമ.  
    •  പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച 'മത്സ്യകന്യക' എന്ന ശില്പം എവിടെയാണ്? ശംഖുമുഖം ബീച്ചിൽ.
  • ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കപ്പെടുന്നത്  – വിഴിഞ്ഞം (മദ്രാസ് ഐ.ഐ.ടി. വികസിപ്പിച്ച സോഫ്റ്റ്വെയറിൽ).  
    • രാജേന്ദ്രചോളപട്ടണം – വിഴിഞ്ഞം.
    • ആയ്‌ രാജവംശത്തിന്റെ രണ്ടാം ഭരണ തലസ്ഥാനം – വിഴിഞ്ഞം.
    • തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ പദ്ധതി – വിഴിഞ്ഞത്‌.
    • വിഴിഞ്ഞം തുറമുഖം 
      • കേരളത്തിന്റെ തെക്കേ അറ്റത്തെ തുറമുഖം – വിഴിഞ്ഞം തുറമുഖം.
      • സ്ഥിതി ചെയ്യുന്ന ജില്ല – തിരുവനന്തപുരം (നെയ്യാറ്റിൻകര താലൂക്ക് ).
      • ഇന്ത്യയിലെ പതിനാലാമത്തെ പ്രമുഖ തുറമുഖം.
      • ഇന്ത്യയിലെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ട്.
      • പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള ഇന്ത്യയിലെ ആദ്യ തുറമുഖം.
      • വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ / വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി – ഉമ്മിണി തമ്പി.
      • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു തറക്കല്ലിട്ടത് – ഉമ്മൻ ചാണ്ടി (2015 ഡിസംബർ 5).

      • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ ചുമതല – അദാനി പോർട്ട് ലിമിറ്റഡ്
      • അദാനി പോർട്സുമായിട്ടു കേരള സർക്കാർ കരാർ ഒപ്പു വച്ചത് – 2015 ഓഗസ്റ്റ് 17.
      • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമം – വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്.
      • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത് – പിണറയി വിജയൻ (2023 ഒക്ടോബർ 15).
      • വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്  – IN TRV 01.
      • വിഴിഞ്ഞം തുറമുഖത്തിയ ആദ്യ കണ്ടെയ്നർ ഷിപ്പ് – ഷെൻഹുവ 15.
      • വിഴിഞ്ഞം തുറമുഖത്തിയ ആദ്യ മദർ ഷിപ്പ് – സാൻഫെർണാണ്ടോ.   
  • 2024 മാർച്ചിൽ ആദ്യമായി എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യ്ത അപൂർവ രോഗമായ ലൈം രോഗത്തിന് കാരണമായ ബാക്ടീരിയ  – ബോറെലിയ ബർഗ്ഡോർഫെറി.





രാഷ്ട്രീയം, പൊതു ഭരണം

  • കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന മുഖ്യമന്ത്രി –  പിണറായി വിജയൻ.
Pinarayi Vijayan

    • ധർമ്മടം നിയമസഭാമണ്ഡലം.
    • ഇരുപത്തിയേഴ് വകുപ്പുകളുടെ അധിക ചുമതല.
    • ഏറ്റവും കൂടുതൽ ദിവസം (പതിനേഴ്) കാവൽ മുഖ്യമന്ത്രി.
    • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം (3169 ദിവസം, 8 വർഷം, 8 മാസം, 2 ദിവസം).
    • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ മുഖ്യമന്ത്രി – സി.അച്യുതമേനോൻ (2364 ദിവസം).
    • വകുപ്പുകൾ – വിജിലൻസ്, ദുരന്ത നിവാരണം, ദുരിതാശ്വാസം, സൈനിക് ക്ഷേമം, ജയിൽ, സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, പൊതു ഭരണം, ആഭ്യന്തരം, വിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, അച്ചടി സ്റ്റേഷനറി, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, സംസ്ഥാന ആതിഥ്യം. 
  • കേരളത്തിന്റെ പുതിയ പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി – ഒ.ആർ. കേളു. 
    • മന്ത്രിമാരും വകുപ്പുകളും 
      • കെ. എൻ. ബാലഗോപാൽ – ധനകാര്യം.
      • കെ ബി ഗണേഷ് കുമാർ – ഗതാഗതം
      • വീണ ജോർജ് – ആരോഗ്യം, വനിത-ശിശു വികസനം.
      • ആർ. ബിന്ദു – സാമൂഹ്യനീതി, ഉന്നതവിദ്യാഭ്യാസം.
      • വി. ശിവൻകുട്ടി – തൊഴിൽ, പൊതുവിദ്യാഭ്യാസം.
      • എ. കെ. ശശീന്ദ്രൻ – വനം, വന്യജീവി.
      • പി. എ. മുഹമ്മദ് റിയാസ് – ടൂറിസം, പൊതുമരാമത്ത്.
      • കെ. കൃഷ്ണൻകുട്ടി – വൈദ്യുതി, അനർട്ട്.
      • വി. എൻ. വാസവൻ – ദേവസ്വം, തുറമുഖങ്ങൾ, സഹകരണം.
      • ജി. ആർ. അനിൽ – ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
      • പി. പ്രസാദ് – കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, വെയർഹൗസിംഗ് കോർപ്പറേഷൻ, കേരള കാർഷിക സർവകലാശാല.
      • രാമചന്ദ്രൻ കടന്നപ്പള്ളി – രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ്.
      • കെ. രാജൻ – ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവനം.
      • സജി ചെറിയാൻ – സാംസ്കാരികം, ഫിഷറീസ്, യുവജന കാര്യം, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് സർവകലാശാല, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്.
      • പി. രാജീവ് – നിയമം,വ്യവസായം,വാണിജ്യം, ഖനനം, ജിയോളജി, കൈത്തറി, തുണിത്തരങ്ങൾ, ഖാദി, ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്.
      • എം. ബി. രാജേഷ്  – തദ്ദേശസ്വയംഭരണം, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ഗ്രാമവികസനം, എക്സൈസ്, ടൗൺ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റികൾ, കില, പാർലമെന്ററികാര്യം.
      • ജെ. ചിഞ്ചുറാണി – മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണ സ്ഥാപനങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
      • വി. അബ്ദുറഹിമാൻ – സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റ് & ടെലിഗ്രാഫ്, റയിൽവേ, ന്യൂനപക്ഷ ക്ഷേമം.
      • റോഷി അഗസ്റ്റിൻ – ജലവിഭവം, കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം.
  • കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത എന്ന ബഹുമതിക്കർഹയായ ആരുടെ 125-ാമത് ജന്മ വാർഷികമാണ് 2024 മാർച്ച് 27ന് ആഘോഷിച്ചത് – ലക്ഷ്മി എൻ. മേനോൻ.
    • ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി – ലക്ഷ്മി എൻ. മേനോൻ.
  • മുനിസിഫ് മജിസ്‌ട്രേറ്റ് മുതൽ സബ് ജഡ്‌ജി വരെയുള്ളവർ ഇനി മുതൽ ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക – സിവിൽ ജഡ്‌ജി.
  • കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് വിധിച്ച കോടതി  – കേരള ഹൈക്കോടതി.  
    • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്  – ജസ്റ്റിസ് നിതിൻ ജാംദാർ. 
  • മുൻമന്ത്രി കെ.എം. മാണിയുടെ ആത്മകഥ  – ആത്മകഥ.
    • കരിങ്ങോഴക്കൽ മാണി മാണി.
    • ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി – കെ.എം. മാണി (13 പ്രാവശ്യം) 
    • ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി – കെ.എം. മാണി (18,719 ദിവസം; 51 വർഷം, 3 മാസം 9 ദിവസം).
    • ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി – കെ.എം. മാണി (പാലാ നിയമസഭാ മണ്ഡലം; 13 തവണ).
    • ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (21 വർഷം 3 മാസം) ധനവകുപ്പും (11 വർഷം 8 മാസം) കൈകാര്യം ചെയ്ത വ്യക്തി – കെ.എം. മാണി.
  • മുൻ ചീഫ് സെക്രട്ടറിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന വിശ്വാസ് മേത്തയുടെ മലയാളത്തിലെ ആത്മകഥ – അതിജീവനം.  
  • 2024 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് – എം.എം. ലോറൻസ്.
  • എം.എം. ലോറൻസിന്റെ ആത്മകഥ  – ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ.
  • ആദ്യകാല തോട്ടിപ്പണിക്കാരുടെ യൂണിയൻ നേതാവ് എം.എം. ലോറൻസിനുള്ള സമർപ്പണമായി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ കവിത – തോട്ടി. 


സാമ്പത്തികം, വിനോദസഞ്ചാരം


  • 2023 കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ സന്ദർശിച്ച ജില്ല – എറണാകുളം.
  • മൊത്ത ജില്ലാ മൂല്യവർധിത അടിസ്ഥാനത്തിൽ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ജില്ല – എറണാകുളം.
  • ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലജ് പുരസ്‌കാരം നേടിയ കാന്തല്ലൂർ പഞ്ചായത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് – ജിതേഷ്ജി (വരയരങ് എന്ന കലാരൂപത്തിന്റെ ആവിഷ്കർത്താവാണ് ജിതേഷ്ജി)
  • ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കു ഫൌണ്ടേഷൻ ഫോർ എൻവിറോണ്മെന്റ് എഡ്യൂക്കേഷൻ ഡെൻമാർക്ക്‌ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ കടൽത്തീരം – കാപ്പാട് (കോഴിക്കോട്).
    • പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമ 1498 മെയ് 27-നു കപ്പലിറങ്ങിയ തീരം.



നിയമനങ്ങൾ


  • കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മിഷണർ – വി. ഹരി നായർ.
  • കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ – എ. ഷാജഹാൻ.
  • കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ – രത്തൻ യു. ഖേൽക്കർ.
  • ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി – സോജൻ ജോസഫ്.
  • പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണ്ണർ ആയി നിയമിതനായ മലയാളി – കെ. കൈലാസനാഥൻ.
  • കേരളത്തിന്റെ 49-ാമത് ചീഫ് സെക്രെട്ടറിയായി നിയമിതയായത്  – ശാരദ മുരളീധരൻ.
  • കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനാകുന്നത് – അലക്സാണ്ടർ തോമസ്.
  • പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ – ഡോ. കെ.എസ്. അനിൽ.
  • ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലർ  – ഡോ. വി.പി. ജഗതിരാജ്. 
  • ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായി വ്യക്തി – ഡോ. മോഹൻ കുന്നുമ്മൽ.

Refer:

Thanks for reading!!!