Important Quotes SCERT Kerala PSC LDC & LGS


Are you preparing for the Kerala PSC LDC or LGS exam? Quotes from well-known philosophers and leaders can considerably improve your score in the General Knowledge section. 

In this post, we've compiled a list of essential quotes of eminent personalities like Gandhiji, Nehru, and more from the SCERT text books. These quotes are frequently asked in Kerala PSC exams, making them a must-know for aspirants.

 

Important Quotes for Kerala PSC LDC & LGS Exam 


  • "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി. നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു." – വില്ല്യം ബെന്റിക് പ്രഭു. (LGS Stage 2, 2024)
  • "രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം." – മെക്കാളെ പ്രഭു.
  • "ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിനു പാത്രമാകും." – രാജാറാം മോഹൻറോയ്.
  • "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും." – ബാലഗംഗാധര തിലകൻ.
  • "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക." – ഗാന്ധിജി.
  • "ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും, പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും." – ഗാന്ധിജി.
  • "നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിന് മുമ്പ്, നിങ്ങള്‍ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക." – ഗാന്ധിജി.
  • "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാൻ ഇല്ലതാനും." – ഗാന്ധിജി.  (LGS Stage 4, 2024)
  • "അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്." – നെഹ്‌റു.
  • "ചേരി ചേരായ്മ ലോകരാജ്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ്." – നെഹ്‌റു.
  • "പശ്ചിമ ബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഇ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്." – രവീന്ദ്രനാഥ ടാഗോർ.
  • "കാളയെ പോലെ പണിയെടുക്കൂ, സന്ന്യാസിയെപ്പോലെ ജീവിക്കൂ." – അംബേദ്‌കർ.
  • "എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം." – സുഭാഷ് ചന്ദ്രബോസ്.
  • "ഇൻക്വിലാബ് സിന്ദാബാദ്." (വിപ്ലവം നീണാള്‍ വാഴട്ടെ)  – ഹസ്രത്ത് മൊഹാനി (1921) / ഭഗത് സിംഗ്  (for psc).
  • "പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ, തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്നു ചെറുക്കുവാൻ അവർക്കു കഴിയും." – കേശവ് ചന്ദ്ര സെൻ.
  • "സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, അത് നമ്മുടെ അവകാശമാണ്." – ആനി ബസന്റ്. 
  • "ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ളു നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല."  – ഡി.ജി. തെൻഡുൽക്കർ.
  • "വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്." – വീരേശലിംഗം.
  • "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം." – അരവിന്ദഘോഷ്.    
  • "ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്." – ഡി.എസ്. കോത്താരി.
  • "അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു, മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്." – സ്വാമി വിവേകാനന്ദൻ.
  • "മലബാറിൽ (കേരളം) ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിന് മുമ്പ് എവിടെയും കണ്ടിട്ടില്ല. സവർണർ നടക്കുന്ന വഴിയിൽക്കൂടി അവർണ്ണന് നടന്നുകൂടാ.. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്.... അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങൾ." – സ്വാമി വിവേകാനന്ദൻ (1897, മദിരാശി).
  • "വേല ചെയ്താൽ കൂലി കിട്ടണം." – വൈകുണ്ഠസ്വാമികൾ.
  • "വിദ്യ കൊണ്ട് പ്രബുദ്ധരാകുക. സംഘടന കൊണ്ട് ശക്തരാകുക." – ശ്രീനാരായണ ഗുരു.
  • "ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിൽ എല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും." – അയ്യങ്കാളി.
  • "എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്,അച്ചുകൂടമെന്തിന്." – വക്കം മൗലവി.
  • "നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിന്റെ പരിണതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്." – പ്ലേറ്റോ.
  • "രാഷ്ട്രത്തെക്കുറിച്ചും ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം." – അരിസ്റ്റോട്ടിൽ.
  • "ഒരു രാഷ്ട്രത്തിന്റെ നിയമനിർമാണ നടപടികളിലും നീതിനിർവഹണ നടപടികളിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരൻ എന്നു വിളിക്കാം." – അരിസ്റ്റോട്ടിൽ.
  • "എനിക്കൊന്നുമറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ വിജ്ഞാനം." – സോക്രട്ടീസ്.
  • "സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്." – റൂസ്സോ.
  • "ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹ്യ ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം." – റൂസ്സോ. 
  • "പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്." – മുസോളിനി.
  • "ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും." – മെറ്റെർണിക്ക് (Metternich).
  • "എനിക്ക് നല്ല അമ്മമാരേ തരൂ.. ഞാൻ നല്ല രാഷ്ട്രത്തെ തരാം." – നെപ്പോളിയൻ.
  • "ഞാനാണ് രാഷ്ട്രം. രാജാവിന്റെ അധികാരങ്ങൾ എല്ലാം ദൈവം നൽകിയതാണ്. അതിനാൽ രാജാവിനെ ചോദ്യംചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ." – ലൂയി 14.
  • "എനിക്ക് ശേഷം പ്രളയം." – ലൂയി 15.
  • "നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നൂടെ?"– മേരി അന്റോയിനെറ്റ്.
  • "പ്രാതിനിധ്യമില്ലാതെ നികുതിയില്ല." – ജെയിംസ് ഓട്ടിസ്.
  • "മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല." – ജോൺ ലോക്ക്.
  • "ഏതെങ്കിലും വിദേശ ശക്തികൾക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്കു നിരക്കുന്നതല്ല." – തോമസ് പെയിൻ.
  • "രാഷ്ട്രം ദൈവത്തിന്റെ പര്യടനമാണ്" – ഹെഗൽ.
  • "യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ വിപ്ലവം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. അതു ജനങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു." – ജോൺ ആഡംസ്.
  • "രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്കു നന്മ ചെയ്യലാണ്." – ജെറമി ബന്താം.
  • "വിപ്ലവം തോക്കിൻ കുഴലിലൂടെ." – മാവോ സെ തുങ്.
  • "മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ." – കാൾ മാർക്സ്. 
  • "സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം." – കാൾ മാർക്സ്.
  • "പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്." – എൻ.ഗ്ലാഡൻ.
Start your preparation today and ace the Kerala PSC exam with the power of quotes!

#KeralaPSC #LDC #LGS #Quotes #GeneralKnowledge #ExamPreparation