പര്യായ പദങ്ങൾ  Part 5

This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) based on ancient classical texts for various Kerala PSC examinations.

പര്യായ പദങ്ങൾ



വാക്ക്പര്യായ പദങ്ങൾ
ഈശ്വരൻ ദൈവം, ഈശൻ, രക്ഷകൻ, പരൻ, ജഗൽപിതാവ്, സർവേശ്വരൻ, സർവാന്തര്യാമി
ബ്രഹ്മാവ്കമലാസനന്‍, ചതുരാനനന്‍, പിതാമഹന്‍, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ്, അജന്‍
സരസ്വതിബ്രാഹ്മി, ഭാരതി, വാണി, ശാരദ, വാഗീശ്വരി
താമരകമലം, ജലജം, അംഭോരുഹം, പത്മം, നളിനം, അംബുജം, സാരസം, സരസീരുഹം, രാജീവം, അബ്ജം, സരോജം, വാരിജം.
താമരപ്പൊയ്കനളിനി, പത്മിനി, കമലിനി
വിഷ്ണുഅച്യുതൻ, കേശവൻ, പദ്മനാഭൻ, ശ്രീധരൻ, നാരായണൻ, ദാമോദരൻ, വൈകുണ്ഠൻ, ഋഷീകേശൻ, ശാർങ്ഗി, ഉപേന്ദ്രൻ, ഹരി, വിശ്വംഭരൻ, ത്രിവിക്രമൻ, ചക്രപാണി, പീതാംബരൻ
ലക്ഷ്മിഇന്ദിര, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി
അനന്തന്‍ആദിശേഷന്‍, ധരണീധരന്‍, നാഗപതി, ശേഷന്‍
ഗരുഡൻസുപർണ്ണൻ, വൈനതേയൻ, താർക്ഷ്യൻ, ഗരുത്മാൻ
ദ്വാരപാലകന്‍ദ്വാസ്ഥിതന്‍, പ്രതിഹാരന്‍, വേത്രധാരന്‍
വരാഹംപന്നി, സൂകരം, ഘോണി
പരശുരാമന്‍ഭാര്‍ഗവന്‍, ഭൃഗുരാമന്‍, ഭാര്‍ഗവരാമന്‍, ജമദഗ്നന്‍
ശിവൻഇന്ദുചൂഡൻ, ചന്ദ്രശേഖരൻ, കലാധരൻ, ഏകദേവൻ, മഹാദേവൻ, ശംഭു, പശുപതി, ഈശന്‍, മഹേശന്‍, ശര്‍വന്‍, ഗംഗാധരന്‍, നടരാജന്‍, മൃത്യുഞ്ജയന്‍, രുദ്രന്‍, ഹരന്‍, നീലകണ്ഠന്‍, ത്രിലോചനന്‍, കാലകാലന്‍
പാര്‍വതിഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ, കാര്‍ത്യായനി, ഭവാനി
സുബ്രഹ്മണ്യൻകാർത്തികേയൻ, സ്കന്ദൻ, ബാഹുലേയൻ, വേലായുധൻ, മഹാസേനന്‍, കുമാരന്‍, സേനാനി, ഗുഹന്‍, താരകാരി, വല്ലീശന്‍, ഷഡാനനന്‍, മുരുകന്‍, ആറുമുഖന്‍, ഷണ്മുഖന്‍, ഷാണ്‍മാതുരന്‍
ഗണപതിവിഘ്നേശ്വരൻ, വിനായകൻ, ഏകദന്തൻ, ഹേരംബൻ, ഗജമുഖൻ, ലംബോദരൻ
ഗംഗജാഹ്നവി, ത്രിപഥഗ, സുരതടിനി, ഭാഗീരഥി
ഉടുക്ക് തുടി, കടുന്തുടി, ഡമരു, ഡക്ക
കാളഉക്ഷം, ഊഷാവ്, ഭദ്രം, വർദം, വൃഷം, സൌരഭേയം, ഋഷഭം
പാലാഴിക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്‍ക്കടല്‍
അമൃത്ഘൃതം, പീയൂഷം, പേയൂഷം, നിര്‍ജ്ജരം, സുധ, മോക്ഷദായിനി, കീലാലം 
മഹാമേരുസുമേരു, അമരാദ്രി, ഹേമാദ്രി, കനകാചലം, കര്‍ണികാചലം, രത്‌നസാനു, ദേവപര്‍വതം
സ്വർഗ്ഗംനാകം, ദിവം, സുരലോകം, വിണ്ടലം, അമരലോകം, നാകലോകം, ദേവലോകം
ദേവൻഅമരൻ, വാനവൻ, അമർത്യൻ, വിബുധൻ
ഇന്ദ്രന്‍ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി, പുരുഹൂതൻ, ശത, മന്യു, വജ്രി, ഹരി
ഇന്ദ്രാണിപുലോമജ, പൗലോമി, ശക്രാണി, ശചി
ഐരാവതംഐരാവണം, അഭ്രമാതംഗം, മഹേദം
ബൃഹസ്പതിദേവഗുരു, വ്യാഴം
വിശ്വകര്‍മ്മാവ്ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്‍ദ്ധികന്‍, സുധന്വാവ്
വരുണന്‍പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍
കാമദേവൻമാരൻ, മനസിജൻ, മന്മഥൻ, മദനൻ, കന്ദർപ്പൻ, അനംഗൻ, കാമൻ, പൂവമ്പൻ, മകരകേതു, മീനകേതനന്‍, ദര്‍പ്പകന്‍, സ്മരന്‍, രതിപതി, മകരധ്വജന്‍, പഞ്ചശരന്‍, മലരമ്പന്‍, രതിനായകന്‍, രമണന്‍, പുഷ്പധന്വാവ്, പുഷ്പകേതനന്‍
കാലൻയമൻ, ധർമ്മരാജൻ, പിതൃപതി, സമവർത്തി, ഹരി, പ്രേതനാഥൻ, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍, ജീവിതേശന്‍
കാളഉക്ഷം, ഋഷഭം, വൃഷം, ഭദ്രം.
കിന്നരന്‍അശ്വമുഖന്‍, കിംപുരുഷന്‍, തുരംഗവദനന്‍, മയു
സൂര്യൻഅർക്കൻ, പ്രഭാകരൻ, ദിവാകരൻ
അരുണൻഅനൂരു, വൈനതേയൻ, സൂര്യസാരഥി, ഗരുഡാഗ്രജൻ, വിപാദൻ, കാശ്യപി
തേരാളിസൂതൻ, സാരഥി, രഥി, നിയന്താവ്
തേര്സ്യന്ദനം, ശതാംഗം, രഥം
ചന്ദ്രൻഇന്ദു, വിധു, സോമൻ, ശശി, ഏണാങ്കൻ
ഇന്ദ്രചാപംമഴവില്ല്, ഇന്ദ്രധനുസ്സ്
ശുക്രന്‍കവി, കാവ്യന്‍, ദൈത്യഗുരു, ഭൃഗു, സിതന്‍
ശനിഅര്‍ക്കജന്‍, അസിതന്‍, ഛായാപുത്രന്‍, നീലന്‍, ശനൈശ്ചരന്‍, ശീര്‍ണപാദന്‍, സൗരന്‍
അഗ്നിഅനലൻ, പാവകൻ, വഹ്നി, ദഹനൻ
വായുപവനൻ, അനിലൻ, കാറ്റ്, മാരുതൻ, സമീരണൻ, സമീരൻ
നാരദന്‍കലികാരന്‍, ബ്രാഹ്മന്‍, വൈപഞ്ചികന്‍
ദൂതന്‍സന്ദേശഹരന്‍, സന്ദേശവാഹകന്‍
കുബേരൻധനദൻ, രാജരാജൻ, വൈശ്രവണൻ, നരവാഹനൻ
ചിരഞ്ജീവിആയുഷ്മാൻ, ചിരജീവി, ജൈവാതൃകൻ.
ഋഷിമുനി, സന്ന്യാസി, മഹർഷി, സത്യവചസ്സ്, തപസ്വി, ഭിക്ഷു, പരിവ്രാജകന്‍, യതി, മസ്‌കരി
ആശ്രമംഉടജം, പർണശാല, തപോവനം
യാഗംയജ്ഞം, മേധം, ഹവം, ഹവനം, ഹോത്രം
ഹവിസ്സ്ഹോമദ്രവ്യം, ഹവ്യം
അജിനംമൃഗത്തോല്‍, മാന്‍തോല്‍
വാല്മീകിആദികവി, പ്രചേതസന്‍, പ്രചേതസ്സ്, വല്മീകന്‍, വാല്മീകന്‍
ചിതൽപ്പുറ്റ്നാകു,വല്മീകം, വാമലൂരം
വേടന്‍കാട്ടാളന്‍, കിരാതന്‍, നിഷാദന്‍, ശബരന്‍
വിശ്വാമിത്രന്‍കൗശികന്‍, ഗാഥേയന്‍, ഗാഥിനന്ദനന്‍
അഗസ്ത്യൻഅഗസ്തി, ആഗസ്ത്യൻ, കലശഭവൻ
വ്യാസന്‍പാരാശര്യന്‍, സത്യവതീസുതന്‍, ദ്വൈപായനന്‍
ബ്രാഹ്മണൻ ദ്വിജൻ, വിപ്രൻ, അന്തണൻ, ഭൂസുരൻ, ഭൂദേവൻ.
പൂണൂല്‍ പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രം
ക്ഷത്രിയൻരാജന്യൻ, ബാഹുകൻ
അപചയംക്ഷയം, നാശം, അധ:പതനം, താഴ്ച
അക്രൂരന്‍ഗാന്ദനീസുതന്‍, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി
ബലരാമന്‍ബലഭദ്രന്‍, ഹലായുധന്‍, മുസലി, ഹലി, സീരപാണി, നീലാംബരൻ
കലപ്പഹലം, സീരം
ശ്രീകൃഷ്ണൻകണ്ണൻ, വാസുദേവൻ, ദേവകീപുത്രൻ.
അമ്പാടിഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം
ഓടക്കുഴൽവേണു, മുരളി, സുഷിരവാദ്യം, വംശനാളം
ശംഖ്ശംഖം, സുനാദകം, ബഹുനാദം, കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി
കാരാഗൃഹംതടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ്
കാളിന്ദിയമുന, കളിന്ദജ, സൂര്യപുത്രി, സൂര്യാത്മജ, യമസോദരി, ശമനസ്വസ്വാവ്
അവിൽ പൃഥുകം, ചിപിടം, ചിപിടകം
അനിരുദ്ധന്‍ വിശ്വകേതു, ഋശ്യകേതു, ഉഷാപതി, ബ്രഹ്മസൂ
വംശം കുലം, ഗോത്രം, അന്വയം.
ഹസ്തിനപുരംനാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം
സത്യവതികാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാത
ഭീഷ്മർഗാംഗേയന്‍, നദീജന്‍, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്‍, താലകേതു
ശപഥംപ്രതിജ്ഞ, നിഷ്ഠ, നിയമം
പാഞ്ചാലിദ്രൗപതി, സൈരന്ധ്രി, പഞ്ചമി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, നിത്യയൗവനി
അര്‍ജുനന്‍പാര്‍ഥന്‍, ഫല്‍ഗുനന്‍, ജിഷ്ണു, സവ്യസാചി, കിരീടി, ധനഞ്ജയന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, ഇന്ദ്രാത്മജൻ
വില്ലാളിധനുർധരൻ, ധന്വി, അസ്ത്രി.
അമ്പ്അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി
വില്ല്ചാപം,ധനുസ്സ്,കോദണ്ഡം,കാർമുകം.
ആവനാഴിതൂണി, ശരധി, തൂണീരം, നിഷംഗം.,
ഭീമസേനന്‍അനിലാത്മജന്‍, ഭീമസേനന്‍, മാരുതി, വാതാത്മജന്‍, വൃകോദരന്‍
ദുര്യോധനന്‍നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന്‍
കർണ്ണൻരാധേയൻ, വസുഷേണൻ, അംഗരാജൻ, വൈകർത്തനൻ, സൂര്യസൂനു, ആധിരഥി, കാനീനൻ,
കവചംപടച്ചട്ട,ആവരണം, കുപ്പായം, വർമം, കങ്കടകം, ഉരച്ഛദം,  തനുത്രം,  മര്‍മ്മം, ജഗരം
അശ്വത്ഥാമാവ്ദ്രൗണി, ദ്രോണപുത്രന്‍
നപുംസകന്‍ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്‍, തൃതീയപ്രകൃതി, പണ്ഡന്‍
ഈറ്റില്ലംസൂതികാഗൃഹം, അരിഷ്ടം
ചൂതുകളിഅക്ഷക്രീഡ, ദേവനം
യുദ്ധംഅങ്കം, ആഹവം, പോര്, അടര്‍
അടര്‍ക്കളംയുദ്ധക്കളം, യുദ്ധഭൂമി, പടക്കളം, പോര്‍ക്കളം
സേനബലം, സൈന്യം, ചക്രം, വാഹിനി, ധ്വജിനി, പൂതന, അനീകിനി,  അനീകം, ചമു, വരൂഥിനി
കുതിരഅശ്വം, തുരഗം, വാജി, ഹയം, ഘോടകം
കടിഞ്ഞാണ്‍ഖലീനം, പ്രഗ്രഹം, രശ്മി, കവിയം, കവിക
വാൾകൃപാണം, അസി, ഖഡ്ഗം, കരവാളം
പതാകകൊടിക്കൂറ, ധ്വജം, കേതനം.
ശ്രീരാമന്‍ജാനകീജാനി, ജാനകീകാന്തന്‍, ദാശരഥന്‍, ദാശരഥി, പത്മന്‍, രഘുരാമന്‍, രാഘവന്‍, രാവണാന്തകന്‍
സീതജനകജ, ജാനകി, വൈദേഹി,  ഭൂപുത്രി, മൈഥിലി, മിഥിലജ, 
ലക്ഷ്മണന്‍സൗമിത്രി, ത്രൈമാധുരന്‍, സൗമിത്രന്‍
ഹനുമാൻആഞ്ജനേയൻ, മാരുതി, വായുനന്ദനൻ,അനിലജൻ
അശോകംകങ്കേളി, താമ്രപല്ലവ, മഞ്ജുളം, അംഗനാപ്രിയം, അപശോകം, കലികം, വീതശോകം
മാന്‍എണം, ഹരിണം, മൃഗം
അസുരന്‍ദനുജന്‍, ദാനവന്‍, ദൈത്യന്‍, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട്
രാക്ഷസൻ കൗണപൻ, നിശാചരൻ, കർബുരൻ, ആശൻ
അഹങ്കാരംഅഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം
രാവണൻപൗലസ്ത്യൻ, ദശമുഖൻ, ദശാസ്യൻ, ദശവദനൻ
ഇന്ദ്രജിത്ത്മേഘനാദന്‍, രാവണി, ജംഭാരിജിത്ത്
പ്രളയം സംവർത്തം, കല്പാന്തം
കാല്‍ച്ചിലമ്പ്നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടി
ദമയന്തിഭൈമി, വിദര്‍ഭജ, വിദര്‍ഭതനയ, വൈദര്‍ഭി
നളന്‍നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനി
നികുഞ്ജം വള്ളിക്കുടില്‍, ലതാഗൃഹം
അമ്പലം ദേവാലയം, ക്ഷേത്രം, കോവിൽ, ദേവവാസം, ദേവമന്ദിരം
ബഡവാഗ്നി സമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവം
അനുരാഗംപ്രേമം, രാഗം, രസം
അഭിപ്രായംആശയം, ഇംഗിതം, ആകൂതം
അപവാദംആക്ഷേപം, നിന്ദനം, ഉപാലംഭം, പരിവാദം
അപരാധംകുറ്റം, തെറ്റ്, പിഴവ്, ആഗസ്സ്
കപടംവ്യാജം, ഛലം, കൈതവം, ഛത്മം, ദംഭം, നികൃതി


Also Refer

Thanks for reading!!!