കേരള പി.എസ്.സി. ബുള്ളറ്റിനിലെ ജനുവരി ലക്കത്തിലെ സമകാലികം എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും.
പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ് | ജനുവരി 2024
ലോകം
- ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയുടെ വേദി – കമ്പാല (ഉഗാണ്ട).
- പ്രമേയം – Deepening Cooperation for Shared Global Affluence.
- ചേരിചേരാ പ്രസ്ഥാനം (Non Alignment Movement (NAM)) –
- രൂപം കൊണ്ട വർഷം – 1961.
- ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ശില്പി – ജവഹർലാൽ നെഹ്റു.
- ചേരിചേര പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം – ബന്ദുംഗ് സമ്മേളനം (1955).
- ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അടിസ്ഥാനം – പഞ്ചശീല തത്വങ്ങൾ.
- ചേരിചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യം പ്രചരിപ്പിച്ചത് – വി.കെ. കൃഷ്ണമേനോൻ.
- ആദ്യ NAM ഉച്ചകോടി സമ്മേളനം – 1961 സെപ്റ്റംബറിൽ യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്ന ബെൽഗ്രേഡിൽ.
- ആദ്യ സമ്മേളനത്തിലെ അംഗരാഷ്ട്രങ്ങൾ – 25.
- ചന്ദ്രനിൽ ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യം – ജപ്പാൻ.
- ജപ്പാന്റെ ബഹിരാകാശ ഏജൻസിയുടെ പേര് – JAXA (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി).
- ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ മറ്റ് രാജ്യങ്ങൾ – റഷ്യ, അമേരിക്ക, ചൈന, ഇന്ത്യ.
- 2024 ജനുവരിയിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ജപ്പാന്റെ റോവറിന്റെ പേര് – മൂൺ സ്‌നൈപ്പർ.
- ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ പേര് – ചന്ദ്രയാൻ.
- ഐഎസ്ആർഒയും ജാക്സയും സംയുക്തമായി 2026-ൽ നടത്തുന്ന ചാന്ദ്ര ദൗത്യത്തിന്റെ പേര് – ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (ലൂപെക്സ്).
- സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം – പേസ്.
- നാസ – നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ.
- നാസ ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ്? അമേരിക്കയുടെ.
- സ്ഥാപിതമായത് – 1958 ജൂലൈ 29.
- ആസ്ഥാനം – വാഷിങ്ടൺ.
- ബഹിരാകാശത്തു ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി – ഒലേഗ് കൊനോനെങ്കോ (878 ദിവസം 11 മണിക്കൂർ 48 സെക്കൻഡ്, റഷ്യ).
- ബഹിരാകാശത്തു ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ വ്യക്തി – പെഗി വിറ്റ്സൺ (665 ദിവസം).
- ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം നടന്ന (സ്പേസ് വോക്ക്) വനിത – പെഗി വിറ്റ്സൺ.
- ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് – സ്യോൾക്കോവ്സ്കി.
- ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പിതാവ് – വിക്രം സാരാഭായി.
- ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി – യൂറി ഗഗാറിൻ (വോസ്തോക്ക് പേടകം, 1961 ഏപ്രിൽ 12, റഷ്യൻ).
- പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി – യൂറി ഗഗാറിൻ.
- ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി – വാലന്റീന തെരഷ്കോവ (1963 ജൂൺ 16, റഷ്യൻ)
- ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി – രാകേഷ് ശർമ (1984 ഏപ്രിൽ 3).
- ആദ്യമായി ബഹിരാകാശത്ത് നടന്നയാൾ – അലക്സി ലിയോനോവ്.
- ലോകത്തെ ആദ്യത്തെ ബഹിരാകാശ നിലയം – സല്യൂട്ട്-1 (സോവിയറ്റ് യൂണിയൻ).
- മനുഷ്യ മസ്തിഷ്കത്തിൽ ആദ്യമായി വയർലെസ്സ് ചിപ്പ് സ്ഥാപിച്ച പരീക്ഷണം നടത്തുന്ന അമേരിക്കൻ കമ്പനി – ന്യൂറാലിങ്ക്.
- ന്യൂറലിങ്കിന്റെ സ്ഥാപകൻ – എലോൺ മസ്‌ക് (2016).
- ന്യൂറാലിങ്ക് – ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ (ബി.സി.ഐ) വികസിപ്പിക്കുന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു ന്യൂറോ ടെക്നോളജി കമ്പനി. തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്താനും ഉത്തേജിപ്പിക്കാനും കഴിയുന്ന ഉപകരണങ്ങളാണ് ബിസിഐകൾ.
- സ്റ്റാർലിങ്ക് – എലോൺ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്‌പെയ്സ് എക്‌സിന്റെ പദ്ധതി.
- ലക്‌ഷ്യം – ബഹിരാകാശത്ത് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ നക്ഷത്രസമൂഹങ്ങളുടെ ഒരു ശൃംഖല പോലെ വിന്യസിച്ചു ആഗോളവ്യാപകമായി ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക.
- ഓസ്കാർ പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം – ഓപ്പൺഹൈമർ.
- സംവിധാനം – ക്രിസ്റ്റഫര്‍ നോളന്‍, 13 നോമിനേഷനുകൾ.
- ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ (14) നേടിയ ചിത്രം – ടൈറ്റാനിക് (ജെയിംസ് കാമറൂൺ).
- 81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ചിത്രം – ഓപ്പൺഹൈമർ.
- സിനിമാ ലോകത്തെ പരമോന്നത ബഹുമതി – ഓസ്‌കാർ പുരസ്കാരം.
- ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത – ഭാനു അത്തയ്യ (ഗാന്ധി, 1983, മികച്ച വസ്ത്രാലങ്കാരത്തിന്).
- ഓസ്കാർ ലഭിച്ച ആദ്യ മലയാളി – റസൂൽ പൂക്കുട്ടി (സ്ലംഡോഗ് മില്യണയർ, 2009, മികച്ച ശബ്ദമിശ്രണം).
- ഓസ്കാർ നേടിയ ഇന്ത്യക്കാർ – 7.
- ഭാനു അത്തയ്യ (മികച്ച വസ്ത്രാലങ്കാരം, 1983)
- സത്യജിത് റേ (ഓണററി അവാർഡ്, 1992)
- റസൂൽ പൂക്കുട്ടി (മികച്ച ശബ്ദ മിശ്രണം, 2009)
- ഗുൽസാർ (മികച്ച ഒറിജിനൽ ഗാനം, 2009)
- എ. ആർ. റഹ്മാൻ (മികച്ച ഒറിജിനൽ സ്‌കോറും മികച്ച ഒറിജിനൽ ഗാനവും, 2009)
- കാർത്തികി ഗോൺസാൽവസ് (മികച്ച ഡോക്യുമെൻ്ററി ഷോർട്ട്, 2023)
- എം എം കീരവാണിയും ചന്ദ്രബോസും (മികച്ച ഒറിജിനൽ ഗാനം, 2023)
- 66-ാമത് ഗ്രാമി അവാർഡ് 2024-ൽ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി അവാർഡ് ലഭിച്ചത് – ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് ശക്തിയുടെ മൂന്നാമത്തെ ആൽബമായ ദിസ് മൊമെന്റിന്.
- ശക്തി –
- തബലവിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ,
- ഗായകൻ ശങ്കർ മഹാദേവൻ,
- ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ (ബ്രിട്ടീഷ്),
- വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ,
- താളവാദ്യ വിദഗ്ധൻ സെൽവഗണേഷ് വിനായക്രം.
- ഗ്രാമി അവാർഡ് 2024-ൽ മൂന്ന് ഗ്രാമികൾ നേടിയ ഇന്ത്യൻ സംഗീതജ്ഞൻ – സക്കീർ ഹുസൈൻ.
- മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് – പാഷ്തോ.
- മികച്ച സമകാലിക ഇൻസ്ട്രുമെൻ്റൽ ആൽബം – ആസ് വി സ്പീക്ക്.
- ഗ്രാമി അവാർഡ് 2024-ൽ രണ്ട് ഗ്രാമികൾ നേടിയ ഇന്ത്യൻ സംഗീതജ്ഞൻ – ഫ്ലൂട്ടിസ്റ്റ് രാകേഷ് ചൗരസ്യ.
- ഗ്രാമി അവാർഡ് 2024 –
- സോങ് ഓഫ് ദി ഇയർ – വാട്ട് വാസ് ഐ മെയ്ഡ് ഫോർ? (ബില്ലി എലിഷ്, ബാർബി)
- മികച്ച ആൽബം – മിഡ്‌നൈറ്റ്‌സ് (ടെയ്‌ലർ സ്വിഫ്റ്റ്).
- റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച സോളോ പോപ്പ് ആൽബം – ഫ്ലവർസ് (മെെലി സൈറസ്).
- കേരളം മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് – അൽജസീറ ഗാസയിലെ ബ്യൂറോ ചീഫ് വഇല്‍ അല്‍ ദഹ്ദൂദിന്.
- പുരുഷ ഡബിൾസിൽ ലോക ഒന്നാം റാങ്ക് നേടിയ ഏറ്റവും പ്രായം കൂടിയ ടെന്നീസ് കളിക്കാരൻ – രോഹൻ ബൊപ്പണ്ണ (43 വയസ്സിൽ).
- മാത്യു എബ്‌ഡെനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണിൽ.
- അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് - ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ 7-6, 7-5 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
- ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ – രോഹൻ ബൊപ്പണ്ണ.
- ഡബിള്‍സില്‍ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ താരം – രോഹൻ ബൊപ്പണ്ണ. (ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ).
- 2023-ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ ഫുട്ബോൾ താരം – ലയണൽ മെസ്സി.
- ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയറായി തെരെഞ്ഞെടുത്ത താരം – ലയണൽ മെസ്സി.
- 2023-ലെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ ഫുട്ബോൾ താരം – ഐറ്റിന ബോൺമാറ്റി.
- ഫിഫ ഫെയർ പ്ലേ അവാർഡ് – ബ്രസീൽ ദേശീയ ടീം.
- മികച്ച ഫിഫ വനിതാ കോച്ച് – സറീന വീഗ്മാൻ.
- മികച്ച ഫിഫ പുരുഷ പരിശീലകൻ – പെപ് ഗാർഡിയോള
- മികച്ച ഫിഫ പുരുഷ ഗോൾകീപ്പർ – എഡേഴ്‌സൺ.
- മികച്ച ഫിഫ വനിതാ ഗോൾകീപ്പർ – മേരി ഇയർപ്സ്.
- അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് – ഓസ്ട്രേലിയ.
- ഇന്ത്യയെ ഫൈനലിൽ പരാജയപെടുത്തിക്കൊണ്ട്.
- നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കുന്നത് (1988, 2002, 2010).
- അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്? അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസായിയുടെയും ന്യൂസിലൻഡിന്റെ ഫിൻ അലന്റെയും.
- 2024ൽ പാക്കിസ്ഥാനെതിരെ ഡുനെഡിനിൽ നടന്ന ടി20 മത്സരത്തിൽ 62 പന്തിൽ 137 റൺസെടുത്ത കിവി താരം ഫിൻ അലൻ 16 സിക്‌സറുകളോടുകൂടി 2019-ലെ ഹസ്രത്തുള്ള സസായിയുടെ റെക്കോർഡിനൊപ്പമെത്തി.
- ടി20യിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡ് ആരുടേതാണ്? ക്രിസ് ഗെയ്ൽ (18 സിക്സറുകൾ, രംഗ്പൂർ റൈഡേഴ്സ്, 2017)
- ഐ.പി.എല്ലിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്? ക്രിസ് ഗെയ്ൽ (17 സിക്സറുകൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി, 2013)
- ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്? ക്രിസ് ഗെയ്ൽ (30 പന്തിൽ നിന്ന്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി, 2013).
- അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും നേടിയ ഇന്ത്യൻ താരം – സൂര്യകുമാർ യാദവ്.
- 2023-ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച ഏകദിന താരം – വിരാട് കോഹ്‌ലി.
- ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരം – വിരാട് കോഹ്‌ലി.
- നാലാം തവണയാണ് കോഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.
- 2023-ലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പുരസ്‌കാരം ലഭിച്ചത് – ശുഭ്മാൻ ഗിൽ.
- ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് – ജയ് ഷാ.
- ഇന്ത്യയിലെ ക്രിക്കറ്റിന്റെ ദേശീയ ഭരണ സമിതിയായ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബിസിസിഐ) സെക്രട്ടറി – ജയ് ഷാ.
- ഓസ്‌ടേലിയൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷവിഭാഗം കിരീടം നേടിയത് – യാനിക് സിന്നർ (ഇറ്റലി).
- റഷ്യയുടെ ഡാനീല്‍ മെദ്‍വദേവിനെ പരാജയപ്പെടുത്തി.
- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കരസ്ഥമാക്കിയത് – ആര്യന സബലെങ്ക (ബെലറൂസ്, ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ പരാജയപ്പെടുത്തി).
ഇന്ത്യ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം – അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, MTHL)
- നീളം – 21.8 കിലോമീറ്റർ.
- മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്നു.
- സെവ്രി-നവ ഷെവയെയുമാണ് ബന്ധിപ്പിക്കുന്നു.
- ലോകത്തിലെ ഏറ്റവും നീളം കൂടിയ 12-ാമത്തെയും കടൽപ്പാലം – അടൽ സേതു.
- പാലത്തിൽ 16.5 കിലോമീറ്റർ കടൽ ബന്ധവും 5.5 കിലോമീറ്റർ കര ലിങ്കും ഉൾപ്പെടുന്നു.
- അടൽ സേതു നിർമ്മാണത്തിന് ഫണ്ട് നൽകുന്ന അന്താരാഷ്ട്ര ഏജൻസി – ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി.
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കടൽപ്പാലം – പാമ്പൻ പാലം / ഇന്ദിരാഗാന്ധി പാലം.
- രാമേശ്വരത്തെ പാക്ക് കടലിടുക്കിലൂടെ ഇന്ത്യയുടെ മറ്റ് പ്രധാന ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.
- കരസേനയിലെ ആദ്യ വനിതാ സുബേദാർ – പ്രീതി രാജക്.
- ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ചെയർമാൻ – അനിൽകുമാർ ലഹോട്ടി.
- ആസ്ഥാനം – ന്യൂഡൽഹി.
- സ്ഥാപിതമായത് – 1997 ഫെബ്രുവരി 20.
- ലക്ഷ്യം – ഇന്ത്യയിൽ വാർത്താപ്രക്ഷേപണ രംഗത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.
- ഒരു ചെയർമാൻ, കുറഞ്ഞത് രണ്ട് മുഴുവൻ സമയ അംഗങ്ങൾ, പരമാവധി രണ്ട് പാർട്ട് ടൈം അംഗങ്ങൾ (കേന്ദ്ര സർക്കാർ നിയമിക്കുന്നത്).
- ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബിൽ, 2014 –
- ലോക്‌സഭ പാസാക്കിയത് – 2014 ജൂലൈ 14.
- രാജ്യസഭ പാസാക്കിയത് – 2014 ജൂലൈ 15.
- രാഷ്ട്രപതിയുടെ അംഗീകാരം – 2014 ജൂലൈ 17.
- ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസ്സാക്കുന്ന ആദ്യ സംസ്ഥാനം – ഉത്തരാഖണ്ഡ്.
- മുഖ്യമന്ത്രി – പുഷ്കർ സിംഗ് ധാമി.
- UCC (Uniform Civil കോഡ്) ബിൽ – ആർട്ടിക്കിൾ 44 (സംസ്ഥാന നയത്തിന്റെ ഡയറക്റ്റീവ് പ്രിൻസിപ്പിൾസ്) പ്രകാരം ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്ന ഒരേ ഒരു കൂട്ടം നിയമങ്ങൾ.
- ഇന്ത്യയിൽ നൂറു വർഷമായി പൊതു വ്യക്തി നിയമം (ഏകികൃത സിവിൽ കോഡ്) നടപ്പിലാക്കുന്ന ഏക സംസ്ഥാനം – ഗോവ.
- ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭ – കേരളം.
- പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭ – കേരളം.
- മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ –
- ഭരണഘടനയുടെ നാലാം ഭാഗത്തില്‍ അനുച്ഛേദം 36 മുതല്‍ 51 വരെ.
- അനുച്ഛേദം 44 – ഇന്ത്യന്‍ ഭൂപ്രദേശത്തിനുള്ളില്‍ പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ നിയമസംഹിത നടപ്പാക്കാന്‍ ശ്രമിക്കേണ്ടതാണ്.
- ഭാരതരത്നം 2024 – 5 പേർക്ക്.
- ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി.
- ഒരു വർഷത്തിൽ പരമാവധി മൂന്ന് പുരസ്കാരങ്ങൾ എന്ന നിയമം ഭാരതരത്നയുടെ മാർഗ്ഗരേഖയിൽ പരാമർശിക്കുന്നു. എന്നാൽ ഈ മാനദണ്ഡം ചരിത്രത്തിൽ രണ്ടു പ്രാവിശ്യം ലംഘിച്ചിട്ടുണ്ട്.
- ആദ്യത്തേത് – 1999-ൽ ജയപ്രകാശ് നാരായൺ, അമർത്യ സെൻ, ഗോപിനാഥ് ബൊർദോലോയ്, രവിശങ്കർ ഭാരതരത്ന സമ്മാനിച്ചു കൊണ്ട്.
- രണ്ടാമത്തേത് – 2024-ൽ.
- കർപ്പൂരി താക്കൂർ (മരണാനന്തരം) –
- "ജനനായക്" എന്നും അറിയപ്പെടുന്നു.
- ബിഹാറിന്റെ 11-ാമത്തെ മുഖ്യമന്ത്രി (രണ്ടുതവണ).
- എം. എസ്. സ്വാമിനാഥൻ (മരണാനന്തരം) –
- മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ.
- ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ പിതാവ്.
- ദേശീയ അഗ്രികൾച്ചറൽ കമ്മീഷൻ അധ്യക്ഷനായ ആദ്യ മലയാളി.
- ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യ ഇന്ത്യക്കാരൻ.
- നോർമൻ ബോർലോഗിനൊപ്പം (ഹരിതവിപ്ലവത്തിന്റെ പിതാവ്) ഉയർന്ന വിളവ് നൽകുന്ന ഗോതമ്പിന്റെയും അരിയുടെയും ഇനങ്ങൾ വികസിപ്പിച്ചെടുത്തു, 1960-കളിലും 1970-കളിലും ഇന്ത്യയിലെ കാർഷിക വിപ്ലവം സൃഷ്ടിച്ചു.
- സസ്യ വൈവിധ്യങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2001 വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
- എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം – സർബതി സൊണോറ.
- അവാർഡുകൾ – ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് (1961), പത്മശ്രീ (1967), രമൺ മഗ്‌സസെ അവാർഡ് (1971), പത്മഭൂഷൺ (1972), ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ് (1986), പത്മവിഭൂഷൺ (1989).
- മാഗ്സസേ അവാർഡ് നേടിയ രണ്ടാമത്തെ മലയാളി – എം. എസ്. സ്വാമിനാഥൻ.
- വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ – എം. എസ്. സ്വാമിനാഥൻ (1987).
- പി.വി. നരസിംഹ റാവു (മരണാനന്തരം) –
- പാമുലപർത്തി വെങ്കട നരസിംഹ റാവു.
- ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നും അറിയപ്പെടുന്നു.
- ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രി (1991-96).
- ദക്ഷിണേന്ത്യക്കാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
- പഞ്ചായത്ത് രാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി (1992).
- 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങളിലൂടെ പഞ്ചായത്ത് രാജ്, സംവിധാനത്തിന് ഭരണഘടനയുടെ പിൻബലം നൽകിയ പ്രധാനമന്ത്രി.
- ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവ് (ഇന്ത്യയിൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചു, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവത്കരണം നടത്തി).
- സമാധി – ബുദ്ധപൂർണിമ പാർക്ക്.
- ആത്മകഥ – ദ ഇൻസൈഡർ.
- ചൗധരി ചരൺ സിംഗ് (മരണാനന്തരം) –
- ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി (1979-1980), മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
- ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ ഒരിക്കൽ പോലും ലോക്‌സഭ കൂടിയിട്ടില്ല.
- ചൗധരി ചരൺ സിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
- സമാധി – കിസാൻ ഘട്ട്.
- എൽ. കെ. അദ്വാനി –
- ലാൽ കൃഷ്ണ അദ്വാനി.
- ഇന്ത്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രി (1999-2004).
- 14-ാം ലോകസഭയിൽ പ്രതിപക്ഷനേതാവ്.
- ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക അംഗം (അടൽ ബിഹാരി വാജ്‌പേയിക്കൊപ്പം, 1980-ൽ).
- ഏറ്റവും കൂടുതൽ കാലം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്ന വ്യക്തി.
- ആത്മകഥ – മൈ കൺട്രി മൈ ലൈഫ്.
- അവാർഡുകൾ – പത്മവിഭൂഷൺ (2015).
- ഹെപ്പറ്റൈറ്റിസ് എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്‌സിൻ – ഹെവി ഷ്യുവർ.
- നിർമ്മാണം – ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് (ഹൈദരാബാദ്).
- ഹെപ്പറ്റൈറ്റിസ് എ – മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് (എച്ച്എവി) മൂലമുണ്ടാകുന്ന കരൾ വീക്കം.
- ഇന്ത്യ വികസിപ്പിച്ച റോട്ടാവൈറസ് വാക്സിൻ – റോട്ടാവാക്ക്.
- സെർവിക്കൽ ക്യാൻസർ തടയുന്നതിനായി ഇന്ത്യ ആദ്യമായി വികസിപ്പിച്ച തദ്ദേശീയ വാക്‌സിൻ – സെർവാവാക് (CERVAVAC).
- സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) സ്ഥാപകൻ – സൈറസ് എസ് പൂനവാല.
- ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്സിൻ – കോവാക്സിൻ (ഭാരത് ബയോടെക്).
- ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ളവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം – ഡൽഹി.
- കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം നേടിയത് – ജെയിൻ യൂണിവേഴ്സിറ്റി.
- ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് ഉടമയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആയിരുന്ന വ്യക്തി ഈയ്യിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര് – ദത്താജിറാവു ഗെയ്ക്‌വാദ് (95 വയസ്സ്).
കേരളം
- ഡിജിറ്റൽ സാക്ഷരതാ കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ – കൊട്ടാരക്കര.
- ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം – കേരളം (2016).
- കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ജില്ല – തൃശൂർ.
- കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല – കോട്ടയം.
- ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ല – കാസറഗോഡ്.
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലജ് ഓഫീസ് – പൊന്നാനി (മലപ്പുറം).
- കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് – പാമ്പാക്കുട (എറണാകുളം).
- ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ പഞ്ചായത്ത് – പുല്ലമ്പാറ (തിരുവനന്തപുരം).
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ് – 15 അയ്മനം (കോട്ടയം).
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം – കോട്ടയ്ക്കൽ.
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ – തിരൂർ.
- ഇന്ത്യയിലെ ആദ്യ പട്ടികവർഗ ഡിജിറ്റൽ കോളനി – നെടുങ്കയം (മലപ്പുറം).
- സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ പട്ടയ വിതരണ ജില്ല – മലപ്പുറം.
- സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്‌ഡലം – തളിപ്പറമ്പ് (കണ്ണൂർ).
- എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഇടം' (Educational and Digital Awareness Mission) എന്ന പദ്ധതിയിലൂടെ.
- ഡിജി കേരളം പദ്ധതി – ആറ് മാസം കൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പദ്ധതി.
- കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത എ.ഐ. പ്രൊസസർ – കൈരളി.
- ലക്ഷ്യം – കാർഷികമേഖലയിൽ ഉത്പാദന ക്ഷമത കൂട്ടുക.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വേഗതയും കൃത്യതയും കൂടിയ ചിപ്പുകളാണ് എ.ഐ. പ്രൊസസ്സറുകൾ.
- മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ച സംസ്ഥാനം – കേരളം.
- ഏഴിമല നാവിക അക്കാദമിയുടെ കമാൻഡറായി ചുമതലയേറ്റത് – വൈസ് അഡ്മിറൽ വിനീത് മക്കാർട്ടി.
- ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം – ഏഴിമല നാവിക അക്കാദമി.
- ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല – കണ്ണൂർ.
- ഏഴിമല നാവിക അക്കാദമി സ്ഥാപിതമായ വർഷം – 2009 ജനുവരി 8.
- ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി – മൻമോഹൻ സിങ്.
- ആപ്തവാക്യം – വിദ്യാ അമൃതം അഷ്‌ണുതേ (Be immortal through knowledge).
- ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് – ശിവാംഗി സ്വരൂപ് (ഏഴിമല നാവിക അക്കാദമിയിലെ ആദ്യ വനിതാ ബാച്ചിലെ അംഗം.)
- ഫിഡെ ചെസ്സ് റാങ്കിങ്ങിൽ എത്തിയ ആദ്യ മലയാളി – എസ്.എൽ. നാരായണൻ.
- അന്താരാഷ്ട്ര ചെസ്സ് ദിനം – ജൂലൈ 20.
- FIDE –
- ആസ്ഥാനം – ലൊസാനെ, സ്വിറ്റ്സർലൻഡ്.
- ആപ്തവാക്യം – ‘We are one ഫാമിലി.’
- ഇന്ത്യയില്‍ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം – കേരളം.
- കേരളത്തിലെ ചെസ്സ് വില്ലേജ് – മരോട്ടിച്ചാൽ (തൃശ്ശൂർ).
- ഇന്ത്യയിൽ നിന്നുള്ള ചെസ്സിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ – വിശ്വനാഥൻ ആനന്ദ് (1988).
- ചെസ്സിലെ ഇന്ത്യയുടെ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ – ദിബ്യേന്ദു ബറുവ.
- ചെസ്സിലെ ആദ്യ ഇന്ത്യൻ വനിതാ ഗ്രാൻഡ്മാസ്റ്റർ – സുബ്ബരാമൻ വിജയലക്ഷ്മി (2001).
- കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ – ജി.എൻ. ഗോപാൽ.
- രാജ്യാന്തര ചെസ് സംഘടനയുടെ (ഫിഡെ) എലോ റേറ്റിങ്ങിൽ 2700 പിന്നിട്ട് സൂപ്പർ ഗ്രാൻഡ്മാസ്റ്റർ പട്ടികയിൽ ഇടം നേടിയ മലയാളി – നിഹാൽ സരിൻ.
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതം കീഴടക്കിയ മലയാളി – ഷെയ്ഖ് ഹസൻ ഖാൻ.
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്‌നിപര്‍വതം – ഓജോസ് ഡെൽ സലാഡോ (അര്‍ജന്റീന-ചിലി അതിര്‍ത്തിയിൽ).
- ചിലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം – ഓജോസ് ഡെൽ സലാഡോ (22,600 അടി ഉയരം).
- കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ട് അപ്പ് ഇന്ത്യയും സംയുക്തതമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ട് അപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം കരസ്ഥമാക്കിയ സംസ്ഥാനം – കേരളം.
- സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ നാലാം എഡിഷനിൽ ഗുജറാത്ത്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.
- കഴിഞ്ഞ മൂന്ന് തവണയും ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കേരളം നേടിയിട്ടുണ്ട്.
- ദേശീയ സ്റ്റാർട്ടപ്പ് ദിനം – ജനുവരി 16.
- കേന്ദ്ര വാണിജ്യ മന്ത്രി – പിയൂഷ് ഗോയൽ.
- വിനോദ സഞ്ചാര മേഖലയിലെ രാജ്യാന്തര പ്രസിദ്ധീകരണമായ 'ലോൺലി പ്ലാനറ്റ്' സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ബീച്ച് – പാപനാശം (വർക്കല).
- ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കു ഡെന്മാർക്കിലെ ഫൌണ്ടേഷൻ ഫോർ എൻവിറോണ്മെന്റൽ എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബീച്ച് – കാപ്പാട് (കോഴിക്കോട്).
- കേരളത്തിൽ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ച് – കാപ്പാട്.
- രണ്ടാം തവണയാണ് കാപ്പാട് ബീച്ചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്നത്.
- 1498 –ലാണ് പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയത് – കാപ്പാട് ബീച്ചിൽ.
- ഇന്ത്യയിൽ എട്ടു ബീച്ചുകൾക്കാണ് ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത് –
- ശിവരാജ് പുർ (ഗുജറാത്ത്), ഘോഗ്ല (ദിയു), പദുബിദ്രി (കർണാടക), റുഷിക്കൊണ്ട (ആന്ധ്രാപ്രദേശ്), ഗോൾഡൻ (ഒഡീഷ), രാധാനഗർ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ).
- 2024 പദ്മ പുരസ്‌കാരം നേടിയ മലയാളികൾ –
- പത്മശ്രീ –
- കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍.
- തെയ്യം കലാകാരൻ ഇ.പി. നാരായണന്‍ പെരുവണ്ണാൻ.
- നെൽ കര്‍ഷകൻ സത്യനാരായണ ബലേരി.
- മുനി നാരായണ പ്രസാദ്
- സദനം ബാലകൃഷ്ണൻ
- അശ്വതി തിരുനാൾ ഗൗരീലക്ഷ്മി ബായി.
- പി.ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം)
- പത്മഭൂഷൺ –
- ജസ്റ്റിസ് എം ഫാത്തിമ ബീവി (മരണാനന്തരം),
- ഓലഞ്ചേരി ബാലഗോപാൽ.
- ഉഷ ഉതുപ്പ്.
- ആരുടെ തൂലികാ നാമമാണ് എൻ.കെ. ദേശം? എൻ. കുട്ടിക്കൃഷ്ണപിള്ള.
- 2024 ഫെബ്രുവരി 4-നു അന്തരിച്ചു.
- പ്രധാന കൃതികൾ – കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്‍റെ ഗീതാഞ്ജലിയുടെ വിവർത്തനം.
- ആദ്യ സമാഹാരം – അന്തിമലരി.
- ഗദ്യ കവിത – സൂര്യന്‍റെ മരണം (എൻ.വി. കൃഷ്ണവാരിയർ മരിച്ചപ്പോൾ എഴുതിയത്).
- ഉല്ലേഖം (ആദ്യ ഇടശേരി അവാർഡ്, 1982).
- മുദ്ര (2007 ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും).
- ടാഗോറിന്‍റെ ഗീതാഞ്ജലിയുടെ വിവർത്തനം (പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2017).
- 2013-ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ആശാൻ പുരസ്‌കാരം.
- മികച്ച നവാഗത പാർലമെന്ററിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി – ജോൺ ബ്രിട്ടാസ്.
- ഈ വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധി ദര്‍ശന്‍ പുരസ്‌കാരത്തിന് അര്‍ഹനായത് – ടി. പത്മനാഭൻ (കഥാക്യത്ത്).
- ചിത്രകലാരംഗത്തു സമഗ്രസംഭാവന നൽകിയ പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം – രാജാരവി വർമ്മ പുരസ്‌കാരം.
- മൂന്നു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
- ആദ്യ രാജാരവി വർമ്മ പുരസ്‌കാരം ലഭിച്ചത് – കെ ജി സുബ്രഹ്മണ്യൻ (2001).
- 2022-ലെ രാജാരവി വർമ്മ പുരസ്‌കാരം ലഭിച്ച ചിത്രകാരൻ – സുരേന്ദ്രൻ നായർ.
- രാജാക്കന്‍മാരില്‍ ചിത്രകാരന്‍, ചിത്രകാരന്‍മാരില്‍ രാജാവ് എന്നറിയപ്പെട്ടതാര്? രാജാരവി വർമ്മ.
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി – രാജാരവി വർമ്മ.
- രാജാരവി വർമ്മയുടെ 175-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച വർഷം – 2023.
- നാടൻകലാ ഗവേഷണ പഠനശാലയുടെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച എഴുത്തുകാരൻ – സുഭാഷ് ചന്ദ്രൻ.
- നാടൻകലാ ഗവേഷണ പഠനശാലയുടെ സംസ്ഥാന കലാ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് – സജി മാടപ്പാട്ടു.
Thanks for Reading!!!
Post a Comment
Post a Comment