ചേർത്തെഴുതുക | Malayalam Grammar

ന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'ചേർത്തെഴുതുക' എന്ന ഭാഗം നോക്കാം.

എല്ലാ പി.എസ്‌.സി. പരീക്ഷകളിലും മലയാളം വ്യാകരണ ഭാഗത്തു നിന്ന് ഏതാണ്ട് 10-15 ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതിൽ ഉറപ്പായും ഒന്നോ രണ്ടോ ചോദ്യങ്ങൾ 'ചേർത്തെഴുതുക, പിരിച്ചെഴുതുക, സന്ധികൾ' എന്ന പാഠഭാഗത്തു നിന്നായിരിക്കും.

തൽക്കാലം നമ്മൾ സന്ധികളെ കുറിച്ച്  ഇതിൽ വിശദീകരിക്കുന്നില്ല. സന്ധികൾ വിശദമായി മറ്റൊരു പോസ്റ്റിൽ ചർച്ച ചെയ്യുന്നതായിരിക്കും.

2023-ൽ ഇതുവരെ പി.എസ്‌.സി. ചോദിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.


ചേർത്തെഴുതുക

  • അ + അൻ = അവൻ.   
  • അ + അള്‍ = അവള്‍. (Assistant Gr II/ Data Entry Operator, 2024)
  • അ + ആൾ = അയാൾ. (University Assistant, 2023)
  • അ + ക്ഷരം = അക്ഷരം. 
  • അ + കാലം = അക്കാലം.
  • അ + ദേഹം = അദ്ദേഹം.
  • അ + നേരം = അന്നേരം.
  • അടിക്ക്‌ + അടി = അടിക്കടി.
  • അണു + ആയുധം = അണ്വായുധം.
  • അപ് + ജം  =  അബ്‌ജം. (Range Forest Officer (By Transfer) Prelims, 2023)
  • അഭി + ഇഷ്ടം = അഭീഷ്ടം. 
  • അഭി + ഉദയം  = അഭ്യുദയം.
  • അഭിപ്രായ + ഐക്യം = അഭിപ്രായൈക്യം.
  • അതി + അല്പം = അത്യുല്പം.
  • അതി + അന്തം = അത്യന്തം. (LDC Malappuram, 2014)
  • അതി + ആഗ്രഹം = അത്യാഗ്രഹം.
  • അതി + ആശ്ചര്യം = അത്യാശ്ചര്യം.
  • അതിശയ + ഉക്തി = അതിശയോക്തി.
  • അത്‌ + അല്ല = അതല്ല.
  • അധസ്‌ + പതനം = അധഃപതനം.
  • അധഃ + സ്ഥിതൻ  = അധസ്ഥിതൻ. 
  • അനു + അർത്ഥം = അന്വർത്ഥം. 
  • അല + ആഴി = അലയാഴി.  (Lab Attender Main Exam, 2024)
  • അല്ല + എന്ന്‌ = അല്ലെന്ന്‌.
  • അല്ല + എങ്കില്‍ = അല്ലെങ്കില്‍.
  • അന്തർ + അഗ്നി = അന്തരഗ്നി.
  • അന്തഃ + ഛിദ്രം = അന്തശ്ഛിദ്രം. (LDC Ernakulam, 2024)
  • അന്തഃ + സത്താ = അന്തഃസത്ത.
  • അയാൾക്ക് + ഉണ്ടായി = അയാൾക്കുണ്ടായി.
  • അരുണ + ഉദയം. = അരുണോദയം.
  • അവകാശം + ഉണ്ട്  =  അവകാശമുണ്ട്.
  • അവിടെ + അവിടെ  = അവിടവിടെ.
  • അഹം + കാരം = അഹങ്കാരം.
  • അഹസ്സ് + വൃത്തി = അഹർവൃത്തി.  (LDC Kottayam, 2005)


  • ആന + ചന്തം = ആനച്ചന്തം.
  • ആന + ഭ്രാന്ത് = ആനബ്ഭ്രാന്ത്.   (LDC Pathanamthitta, 2014)
  • ആവിഃ + കാരം = ആവിഷ്കാരം.
  • ആയിരം + ആണ്ട്  = ആയിരത്താണ്ട്. (LDC Malappuram, 2007)
  • ആയിരം + ആയിരം = ആയിരമായിരം.
  • ആയി + എന്ന്‌ = ആയെന്ന്‌.
  • ആയു: + ആരോഗ്യം  = ആയുരാരോഗ്യം. 
  • ആയു: + കാലം  = ആയുഷ്കാലം.
  • ആയു: + ബലം = ആയുർബലം.
  • ആയുഃ + ശേഷം = ആയുശ്ശേഷം.
  • ആയുസ്സ് + വേദം = ആയുർവ്വേദം.     (LDC Idukki, 2003) 


 

  • ഇ + അൾ = ഇവൾ. (Clerk Typist / Typist Clerk, 2021)
  • ഇ + ഇടം = ഇവിടം.
  • ഇ + കാര്യം  = ഇക്കാര്യം. (Junior Typist/LD Typist, 2023)
  • ഇ + വണ്ണം = ഈവണ്ണം.
  • ഇതി + ആദി = ഇത്യാദി. 
  • ഇതി + ഉവാചാ = ഇത്യുവാചാ.
  • ഇല്ല + എങ്കില്‍ = ഇല്ലെങ്കില്‍.
  • ഇനി + ഒരിക്കലും = ഇനിയൊരിക്കലും.
  • ഇളയ + അമ്മ = ഇളയമ്മ.
  • ഇരുമ്പ്‌ + അഴി = ഇരുമ്പഴി.
  • ഇരിപ്പ്  + ആയി = ഇരിപ്പായി.



  • ഈശ്വര + ഇച്ഛ = ഈശ്വരേച്ഛ.


    • ഉട + ആട = ഉടയാട.
    • ഉള്‍ + മ = ഉണ്‍മ.
    • ഉച്ച + ഊണ് = ഉച്ചയൂണ്.
    • ഉത് + നമ്രം = ഉന്നമ്രം. (Woman Police Constable, 2023; LD Clerk/Clerk (Ex-Servicemen Only), 2021)
    • ഉത് + ഘാടനം = ഉദ്ഘാടനം.
    • ഉത് + ഘോഷം = ഉദ്ഘോഷം.
    • ഉത് + മുഖം = ഉന്മുഖം.
    • ഉത് + ലംഘനം = ഉല്ലംഘനം.
    • ഉത് + ശിഷ്ടം  = ഉച്‌ഛിഷ്ടം.
    • ഉത് + ശ്വാസം = ഉച്ഛ്വാസം.  
    • ഉദ് + ഹരണം = ഉദ്ധരണം. (Police Constable, 2022)
    • ഉരുള + ഉരുട്ടി = ഉരുളയുരുട്ടി

    • എന്‍ + എ = എന്നെ.
    • എന്‍ + ഓട്  = എന്നോട്.   
    • എത്ര + എത്ര = എത്രയെത്ര.
    • എന്ത് + പറ്റി = എന്തുപറ്റി. 
    • എന്ത് + എങ്കിലും = എന്തെങ്കിലും.
    • എങ്ങനെ + എങ്കിലും = എങ്ങനെങ്കിലും.
    • എണ്‍ + നൂറ്‌ = എണ്ണൂറ്‌.
    • എണ്‍ + ആയിരം = എണ്ണായിരം. (Junior Assistant, 2023; Assistant Manager KSCD, Mains 2024)
    • എൺ + ചുവടി = എഞ്ചുവടി.
    • എഴുത്ത്‌ + അച്ഛന്‍ = എഴുത്തച്ഛന്‍.


    • ഒന്ന് + ഓടി = ഒന്നോടി.
    • ഒരു + ഇടി = ഒരിടി.
    • ഒരു + ഒറ്റ = ഒരൊറ്റ.


    • ഓണ + സദ്യ = ഓണസ്സദ്യ.
    • ഓർമ + ആയി = ഓർമയായി.


    • ഋക് + വേദം = ഋഗ്വേദം.


    • കട + കോൽ = കടകോൽ. (Assistant Information Officer, 2024)
    • കടം + കഥ = കടങ്കഥ.   (LDC Palakkad, 2007)
    • കടം + പത്രം = കടപ്പത്രം. 
    • കടൽ + പുറം = കടപ്പുറം. (LDC Alappuzha, 2024)
    • കര + ഓട് = കരയോട്.
    • കരതല + ആമലകം = കരതലാമലകം. 
    • കരി + കൂവളം = കരിങ്കൂവളം.
    • കരി + പുലി = കരിമ്പുലി. (Village Field Assistant, 2023)
    • കരി + ചന്ത = കരിഞ്ചന്ത.
    • കരി + പാറ = കരിമ്പാറ.
    • കരിമ്പന + പട്ട = കരിമ്പനപ്പട്ട.
    • കല + ഉപാസകൻ = കലോപാസകൻ.
    • കല് + മദം, കൽ + മദം = കന്‍മദം.   (LDC Prelims (Tamil & Malayalam Knowing), 2023;  Lab Attender Main Exam, 2024   
    • കല് + മതിൽ = കന്മതിൽ.
    • കലം + അറ = കലവറ. (LDC Wayanad, 2011)
    • കൺ + നീർ = കണ്ണീർ. (Junior Typist/LD Typist, 2023;  LDC Alappuzha, 2014)
    • കൺ + തു = കണ്ടു.
    • കണ്ടു + ഇല്ല = കണ്ടില്ല.
    • കണ്ട് + എത്തി = കണ്ടെത്തി.
    • കവി + ഇന്ദ്രൻ = കവീന്ദ്രൻ.
    • കവിള്‍ + തടം = കവിള്‍ത്തടം.
    • കറുത്ത + അമ്മ = കറുത്തമ്മ.
    • കാക്ക + പൊന്ന് = കാക്കപ്പൊന്ന്.  (Clerk Typist / Typist Clerk, 2021)
    • കാട് + ഇൽ  = കാട്ടിൽ.
    • കാട് + ആന = കാട്ടാന.
    • കാല + അഹി = കാലാഹി.  
    • കാലി + തൊഴുത്ത് = കാലിത്തൊഴുത്ത്.  
    • കാണുന്നു + ഇല്ല = കാണുന്നില്ല.
    • കാറ്റ് + അടിക്കുന്നു = കാറ്റടിക്കുന്നു. 
    • കാവ്യ + ഉപകരണം = കാവ്യോപകരണം.  (Junior Assistant / Cashier, 2018)
    • കാട്ടി + ഏൻ = കാട്ടിനേൻ.   (Degree Level Prelims Stage II, 2024)
    • കുരുന്ന്‌ + ഓല = കുരുത്തോല.
    • കുട്ടി + പട്ടാളം = കുട്ടിപ്പട്ടാളം.  
    • കൂട്ടി  + ഉരുമ്മി = കൂട്ടിയുരുമ്മി.
    • കിളി + കൂട് = കിളിക്കൂട്.
    • കിളി + കൊഞ്ചല്‍ = കിളിക്കൊഞ്ചല്‍.
    • കേള്‍ + തു = കേട്ടു. 
    • കേമം + അൻ = കേമൻ.  (SSLC Main Exam, 2022)
    • കോടതിയിൽ + എത്തി  = കോടതിയിലെത്തി.


    • ഗതി +അന്തരം = ഗത്യന്തരം. 
    • ഗള + ഉദരം  = ഗളോദരം. 


    • ചന്ത + ല്‍ = ചന്തയില്‍.
    • ചത്ത്‌ + ഒടുങ്ങി = ചത്തൊടുങ്ങി.
    • ചരണ + അരവിന്ദം = ചരണാരവിന്ദം. (Clerk Typist / Typist Clerk, 2021)
    • ചലത് + ചിത്രം = ചലച്ചിത്രം.  
    • ചാടി + പുറപ്പെട്ടു = ചാടിപ്പുറപ്പെട്ടു.
    • ചിത് + മുദ്ര = ചിന്മുദ്ര. (Clerk Main Exam, 2024)
    • ചിറു + ഓളം = ചിറ്റോളം.  (LDC Prelims (Tamil & Malayalam Knowing), 2023)    
    • ചൂട്‌ + ഉണ്ട്‌ = ചൂടുണ്ട്‌.
    • ചുള്ളി  + കമ്പുകൾ = ചുള്ളിക്കമ്പുകൾ. 
    • ചിത് + മയം = ചിന്മയം. (Theatre Assistant Main Exam, 2024)
    • ചിത് + ആനന്ദം = ചിദാനന്ദം. 
    • ചെവി + ഓർത്ത് =  ചെവിയോർത്ത്.
    • ചെം + ചുണ്ട് = ചെഞ്ചുണ്ട്. 
    • ചെം + തൊണ്ടി = ചെന്തൊണ്ടി.
    • ചേതസ്‌ + ഹരം = ചേതോഹരം.
    • ചേർ + ഇൽ = ചേറിൽ.



     ജ

    • ജന + ആവലി  = ജനാവലി.
    • ജഗത് + ഈശ്വരൻ = ജഗദീശ്വരൻ. 
    • ജഗത് + നാഥൻ = ജഗന്നാഥൻ. 
    • ജലം + ചായം = ജലച്ചായം.
    • ജീവത് + ശവം = ജീവച്ഛവം. 

    • ഞാൻ + അപേക്ഷിക്കുന്നു = ഞാനപേക്ഷിക്കുന്നു.
    • ഞാൻ + എന്റെ = ഞാനെന്റെ.
    • ഞാറ് + വേല = ഞാറ്റുവേല. 

    • തത് + ആവിഷ്കാരം = തദ്ധ്വാവിഷ്കാരം. 
    • തത് + ത്വം = തത്വം. (Computer Operator, 2023)
    • തത് + ജീവിതം = തജ്‌ജീവിതം. (Fireman (Trainee), 2022)
    • തന്‍ + കല്‍ = തങ്ങള്‍.
    • താന്‍ + കള്‍ = താങ്കള്‍.
    • തൺ + താർ = തണ്ടാർ.
    • തൺ + നീർ = തണ്ണീർ.  
    • തങ്ക + ചിറക് = തങ്കച്ചിറക്.
    • തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്.    (Sub Inspector Trainee, 2023)
    • തഥാ + ഏവ  = തഥൈവ.
    • തനു + അന്തരം = തന്വന്തരം.
    • തപഃ + നിധി = തപോനിധി. 
    • തപഃ + ശക്തി = തപശ്ശക്തി.  
    • തപസ് + ചര്യ = തപശ്ചര്യ.
    • താമര + ഇല = താമരയില. 
    • തായ് + വഴി = താവഴി.  
    • തിരു + അടി = തിരുവടി.
    • തിരു + ആതിര = തിരുവാതിര.
    • തിരു + ഓണം  = തിരുവോണം. (LD Clerk/DEO, 2023)
    • തിരു + പാദം = തൃപ്പാദം.
    • തിരു + അടി = തിരുവടി.   (LDC Alappuzha, 2024)
    • തിരുമുൻ + കാഴ്ച  = തിരുമുൽക്കാഴ്ച.  (Secretary (LSGD), 2024)
    • തിൻ + തു = തിന്നു.
    • തുമ്പി + കൈ = തുമ്പിക്കൈ.
    • തുള്ളി + ചാടി = തുള്ളിച്ചാടി.
    • തെല്ല്‌ + ഇട = തെല്ലിട.
    • തൊൺ + നൂറ്‌ = തൊണ്ണൂറ്‌.
    • തൊട്ടു  + ഇല്ല = തൊട്ടില്ല. 
    • തൊട്ടു  + അരികത്ത് = തൊട്ടരികത്ത്.
    • തൊട്ടാവാടി + തൊടി = തൊട്ടാവാടിത്തൊടി.

    • ദിക് + അംബരൻ = ദിഗംബരൻ. 
    • ദിക് + വിജയം = ദിഗ്വിജയം. (Clerk by Transfer, 2024)
    • ദുഃ + കൃതം = ദുഷ്കൃതം.
    • ദുഃ + ശകുനം = ദുശ്ശകുനം.

    • ധനം + എ = ധനത്തെ.
    • ധനുസ് + പാണി = ധനുഷ്‌പാണി.  (Police Constable, 2022)

    • നല് + മ  /  നല്‍ + മ = നന്മ. (LDC Thrissur, 2014)
    • നല് + നൂൽ = നന്നൂൽ.   (LDC Prelims (Tamil & Malayalam Knowing), 2023; Female Warden/Clerk/Lab Assistant, 2024 
    • നയന + ഇന്ദ്രീയം = നയനേന്ദ്രീയം.
    • നവ + ഉത്ഥാനം = നവോത്ഥാനം.  
    • നി + കൾ = നിങ്ങൾ. (LDC Pathanamthitta, 2005)
    • നിഃ + അർത്ഥം = നിരർത്ഥം.
    • നിഃ + കളങ്കം = നിഷ്കളങ്കം.  
    • നിഃ + ഫലം = നിഷ്ഫലം.
    • നിഃ + സാരം =നിസ്സാരം.
    • നിഃ + ശേഷം = നിശ്ശേഷം.   
    • നിലം + അറ = നിലവറ
    • നിൻ + കൾ = നിങ്ങൾ.
    • നിൻ + തു = നിന്നു. (Junior Typist Clerk, 2023)
    • നിഷ്ഫലം + ആയ = നിഷ്ഫലമായ.
    • നിര് + രസം = നീരസം
    • നൂറ്റി  + ഒന്ന്  + അടി = നൂറ്റിയൊന്നടി.
    • നെല്ല്  + പുര = നെൽപ്പുര.
    • നെന്‍ + മണി  / നെല്‍ + മണി = നെന്‍മണി. (Junior Typist/LD Typist, 2023; Junior Assistant, 2023)
    • നേ + അനം = നയനം.

    • പര + അധീനം = പരാധീനം.  
    • പര + ഉപകാരം = പരോപകാരം.
    • പരമ + ഈശ്വരൻ = പരമേശ്വരൻ.
    • പരമ + ഉച്ച + നില = പരമോച്ചനില.  (LDC PTA, 2024) 
    • പട + കളം = പടക്കളം. (Female Warden/Clerk/Lab Assistant, 2024) 
    • പടി + കെട്ട്‌ = പടിക്കെട്ട്‌.
    • പന + ഓല = പനയോല.  (LDC Kannur, 2011) 
    • പണ + കിഴി = പണക്കിഴി.
    • പല + ഉരു  = പലവുരു. (Police Constable, 2023) 
    • പലിശ + ഇല്ലാതെ = പലിശയില്ലാതെ.
    • പറയാൻ + ഉണ്ടോ  = പറയാനുണ്ടോ
    • പറഞ്ഞു + ഇല്ല = പറഞ്ഞില്ല.
    • പഴ + കട = പഴക്കട.
    • പഞ്ച + ഇന്ദ്രീയം = പഞ്ചേന്ദ്രീയം.  
    • പാതി + ഫലം = പാതിപ്ഫലം.  (Assistant Manager KSCD, Mains 2024)
    • പാഠ്യ + ഇതര = പഠ്യേതര.  
    • പായ് + കപ്പൽ  = പായിക്കപ്പൽ. 
    • പാട്ടുകൾ + എല്ലാം = പാട്ടുകളെല്ലാം.
    • പിൻ + കാലം = പിൽക്കാലം.
    • പുരട്ടി  + ഇരുന്ന = പുരട്ടിയിരുന്ന.
    • പുളി + കുരു = പുളിങ്കുരു.
    • പുറം + അടി = പുറവടി. (University Assistant, 2023)
    • പുഴ + ഓരം = പുഴയോരം.
    • പൂ + അമ്പൻ = പൂവമ്പൻ. 
    • പൂ + കാവനം = പൂങ്കാവനം.
    • പൂ + പൊടി  = പൂമ്പൊടി..   (Assistant Time Keeper, 2008)
    • പൂ + തട്ടം = പൂത്തട്ടം.   (LD Clerk/DEO, 2023)
    • പൂ + തിങ്കൾ = പൂന്തിങ്കൾ. 
    • പൂ + തോട്ടം = പൂന്തോട്ടം.
    • പ്രതി + ഏകം = പ്രത്യേകം. 
    • പ്രതി + ഉപകാരം = പ്രത്യുപകാരം.    (LDC Ernakulam, 2007)
    • പെറ്റ + അമ്മ  = പെറ്റമ്മ. (LDC Pathanamthitta, 2007) 
    • പെരും + പറ  = പെരുമ്പറ. (Sub Inspector Trainee, 2023)
    • പൊന്‍ + കുടം = പൊല്ക്കുടം. (Junior Typist Clerk, 2023)
    • പൊന്‍ + കതിര്‍ = പൊല്‍കതിര്‍.
    • പൊൻ + കരൾ + കൂട് = പൊൽക്കരൾക്കൂട്. (Clerk by Transfer, 2024) 
    • പൊന്‍ + തിടമ്പ് = പൊൽത്തിടമ്പ്.  (Clerk Typist / Typist Clerk, 2021)
    • പൊന്ന് + ഓണം = പൊന്നോണം.
    • പോ + ഉന്നു = പോവുന്നു. 
    • പോട്ടെ + അവൻ = പോട്ടവൻ / പോട്ടെയവൻ.    (Degree Level Prelims Stage II, 2024)   


    • ബഹിഃ + കൃത്യം = ബഹിഷ്കൃതം.

    • ഭരണിയിൽ + ആക്കി = ഭരണിയിലാക്കി.
    • ഭാനു + ഉക്തി = ഭാനൂക്തി. 

    • മക്കൾ + തായം = മക്കത്തായം. (Senior Superintendent/ Assistant Treasury Officer, 2022)
    • മനഃ + പൊരുത്തം = മനഃപൊരുത്തം.
    • മനഃ + ബലം = മനോബലം. 
    • മനഃ + ദുഃഖം = മനോദുഃഖം.
    • മനഃ + സാക്ഷി = മനസ്സാക്ഷി.  (LDC Palakkad, 2014)  
    • മനഃ + സാന്നിധ്യം = മനസാന്നിധ്യം.
    • മനഃ + സുഖം = മനസ്സുഖം. 
    • മനഃ + വിജ്ഞാനം = മനോവിജ്ഞാനം.  
    • മനസ്‌ + കാഠിന്യം = മനഃകാഠിന്യം.
    • മനസ്‌ + ഖേദം = മനഃഖേദം.
    • മനസ് + ശക്തി = മനശ്ശക്തി. 
    • മല + ആളം = മലയാളം.    (LDC Idukki, 2007)
    • മലര് + അമ്പൻ = മലരമ്പൻ. (Police Constable, 2023)  
    • മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ = മലർക്കളമെഴുതിക്കാത്തോരരചൻ. (LDC PTA, 2024) 
    • മഴ + കാറ്‌ = മഴക്കാറ്‌.
    • മരം + കൾ = മരങ്ങൾ.  (Degree Prelims Stage 3, 2023)
    • മരം + ഇല്‍ = മരത്തില്‍.
    • മണൽ + അരണ്യം = മണലരണ്യം.  (Degree Prelims Stage 3, 2023)
    • മഞ്ഞ + പട്ട്‌ = മഞ്ഞപ്പട്ട്‌.
    • മഞ്ഞ + പുടവ = മഞ്ഞപ്പുടവ.
    • മഞ്ഞ + കോടി = മഞ്ഞക്കോടി.
    • മടി + ശീല = മടിശ്ശീല. (Junior Assistant, 2023)
    • മടിയിൽ + ഇരുത്തി = മടിയിലിരുത്തി.
    • മണി + അറ = മണിയറ.
    • മഹത്‌ + ചരിതം = മഹച്ചരിതം. (LDC Kasargod, 2005)
    • മഹത് + ചരമം = മഹച്ചരമം.  
    • മഹത് + വചനം = മഹദ്വചനം.  
    • മഹാ + ഉത്സവം = മഹോത്സവം. 
    • മഹാ + ഋഷി = മഹർഷി. 
    • മഹീ + ഇന്ദ്രൻ = മഹീന്ദ്രൻ.
    • മഹീ + ഈശ്വരൻ = മഹീശ്വരൻ.
    • മാതാ + പിതാക്കള്‍ = മാതാപിതാക്കള്‍.
    • മുല്ല + പൂവ്‌ = മുല്ലപ്പൂവ്‌.
    • മുത്തശ്ശി + കഥ = മുത്തശ്ശിക്കഥ.
    • മേൽ + മ = മേന്മ.
    • മോഹം + ഏകം = മോഹൈകം. 

    • യഥാ + ഉചിതം = യഥോചിതം. (Fire and Rescue Officer, 2023)
    • യശഃ + ശരീരം = യശശ്ശരീരം.

    • രണ്ട്‌ + അടി = രണ്ടടി.
    • രഘു + വംശം = രഘുവംശം. 
    • രമാ + ഈശൻ = രമേശൻ. 
    • രാജ + ഋഷി = രാജർഷി.
    • രാജ്യം + എ = രാജ്യത്തെ.
    • രാജ്യ + അവകാശി = രാജ്യാവകാശി.  
    • രാവിൽ + ലെ = രാവിലെ.   (LDC Wayanad, 2014)

    • വഴി + അമ്പലം = വഴിയമ്പലം.
    • വഴി + ഇല്‍ = വഴിയില്‍
    • വഴി  + തിരിവ് = വഴിത്തിരിവ്.
    • വരിക + എടോ = വരികെടോ.   (Office Attender Gr II, 2024)  
    • വരും + ഇന്‍ = വരുവിന്‍
    • വരാതെ + ഇരുന്നു = വരാതിരുന്നു.  (Male Warden, 2004)
    • വട്ടം + പലക = വട്ടപ്പലക.     (Degree Prelims Stage 3, 2023)
    • വാക് + വാദം = വാഗ്വാദം.
    • വാക് + മയം =  വാങ്മയം.  (Police Constable, 2023; LDC (EKM & WYD), 2024)  
    • വാക്‌ + ദേവി = വാഗ്ദേവി.
    • വാക് + ഈശൻ = വാഗീശൻ. 
    • വാക് + ധോരണി = വാഗ്ധോരണി.
    • വാക്‌ + മാധുര്യം = വാങ്മാധുര്യം.
    • വാക് + വിലാസം = വാഗ്വിലാസം.   (Fireman Gr. II, 2023)  
    • വാഴ + കുല = വാഴക്കുല.
    • വാഴ+പഴം = വാഴപ്പഴം.
    • വിണ്‍ + തലം = വിണ്ടലം.  (LDC TVM, 2005)
    • വിദ്യ + അഭ്യാസം = വിദ്യാഭ്യാസം.  (Junior Typist Clerk, 2023)
    • വിദ്യ + ആലയം = വിദ്യാലയം.
    • വിദ്യുത് + ലോകം = വിദ്യുല്ലോകം.
    • വിദ്യുത് + ശക്തി = വിദ്യുത്ച്ഛക്തി.  (LDC, 2010)
    • വിഷയ + ഏകം  = വിഷയൈകം.  (Junior Typist Clerk, 2023)
    • വിൽ + തു = വിറ്റു.
    • വീട് + ഇൽ = വീട്ടിൽ.
    • വീട് + പണി = വീടുപണി.     (SSLC Main Exam, 2022)
    • വീര + ഉചിതം = വീരോചിതം.
    • വീർപ്പ്  + അടക്കി  = വീർപ്പടക്കി.   
    • വ്യക്തം + അല്ല =  വ്യക്തമല്ല.
    • വെള്‍ + മ = വെണ്മ.
    • വെൺ  + ചാമരം = വെഞ്ചാമരം.  
    • വെൺ  + നിലാവ് = വെണ്ണിലാവ്. 
    • വെൺ  + നീർ = വെണ്ണീർ. (Police Constable, 2023)  
    • വെണ്ണക്കട്ടുണ്ണി = വെണ്ണ + കട്ട + ഉണ്ണി. (Field Officer (Main Exam), 2023)
    • വെള്ളി + കരണ്ടി = വെള്ളിക്കരണ്ടി.
    • വേള്‍ + തു = വേട്ടു. (UP School Teacher Malayalam, 2023)  

    • ശരത് + ചന്ദ്രൻ = ശരച്ചന്ദ്രൻ. (Fireman Gr. II, 2023)  
    • ശാസ്ത്രം + ജ്ഞൻ = ശാസ്ത്രജ്ഞൻ.  (LDC Palakkad, 2005)  
    • ശിരസ്സ് + ഛേദം = ശിരച്ഛേദം. 
    • ശീല + കുട = ശീലക്കുട.

    • ഷട് + രസം = ഷഡ്രസം.
    • ഷഡ് + പദം = ഷട്പദം.

    • സപ്ത + ഋഷി = സപ്തർഷി.
    • സത് + ആചാരം = സദാചാരം.
    • സത്‌ + ചരിതം = സച്ചരിതം. 
    • സത്‌ + ചിത്‌ = സച്ചിത്‌.
    • സത്‌ + ജനം = സജ്ജനം.
    • സത്‌ + വാർത്ത = സദ്വാർത്ത.
    • സന്തുലിത + അവസ്ഥ = സന്തുലിതാവസ്ഥ.  
    • സാഹിത്യ + ഇതരം = സാഹിത്യേതരം.  
    • സു + അല്പം = സ്വല്പം.
    • സു + ആഗതം = സ്വാഗതം.
    • സുന്ദരം + ആയ  = സുന്ദരമായ.
    • സുഹൃത് + ജനം  = സുഹൃജ്ജനം.  (LD Typist, Reporter Gr III, 2023)  
    • സുഹൃത് + വലയം = സുഹൃദ്വലയം. 
    • സൂര്യ + ഉദയം = സൂര്യോദയം.
    • സ്വ + ഇച്ഛ = സ്വേച്ഛ.
    • സ്വപ്നേ + അപി = സ്വപ്നേപി. 


    • ഹൃത് + അന്തം = ഹൃദന്തം.   
    • ഹൃത് +വികാരം = ഹൃദ്വികാരം. (Secretariat Assistant, 2018)
    • ഹൃദയ + ഉന്നതി = ഹൃദ്യോന്നതി.  
    • ഹൃദയ + ഐക്യം = ഹൃദയൈക്യം. 


    Thanks for reading!!!