This post is a collection of some of the most frequently asked Kerala PSC questions on the topic of 'National Symbols of India' from previous year's question papers for Kerala PSC LGS and LDC exams.
Previous Year Repeated Kerala PSC Questions on National Symbols of India
National Flag
- പതാകകളെക്കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര് – വെക്സിലോളജി. (Villageman, 2006)
- ഇന്ത്യയുടെ ദേശീയ പതാക രൂപ കല്പന ചെയ്തത് – പിംഗളി വെങ്കയ്യ. (LGS Prelims Stage 5, 2023; Process Server, 2018; LDC Kollam 2005)
- സ്വാതന്ത്ര്യ സമരകാലത്തു ആദ്യമായി രൂപം കൊണ്ട ത്രിവർണ്ണ പതാകയിൽ രേഖപെടുത്തിയിരുന്ന താമരകളുടെ എണ്ണം? എട്ട്. (Village Field Assistant, 2017)
- ആദ്യ ഇന്ത്യൻ ദേശീയ പതാകയിലെ എട്ടു താമരകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ബ്രിട്ടീഷ് ഇന്ത്യ പ്രവിശ്യകൾ. (Ayah, 2018)
- Which session of Indian National Congress accepted the tri-color flag as the Official flag of congress? Lahore session. (First Grade Draftsman / Overseer Civil, 2017)
- ഇന്ത്യയുടെ പതാക സാർവ്വദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത – മാഡം കാമ. (LDC Kozhikode, 2013)
- Who was the first to hurl the first Indian national flag, the parent and precursor of the national flag of India? Madam Bhikaji Cama. (Automobile / Heat Engines, 2016)
- The first person to hoist Indian tricolour flag in an international forum – Madame Bhikaiji Cama. (Laboratory Technical Assistant Physiotherapy, 2017)
- ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം? 1947. (Ayah, 2018)
- നമ്മുടെ ദേശീയ പതാക ആദ്യമായി അംഗീകരിക്കപ്പെട്ടത് – 1947 ജൂലൈ 22. (LDC Palakkad, 2003)
- ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് – 22 ജൂലൈ 1947. (Khadi Board LDC Prelims Stage 2, 2023)
- ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം – കുങ്കുമം - വെള്ള - പച്ച. (LGS Kottayam)
- ദേശീയ പതാകയിൽ ധീരതയെ സൂചിപ്പിക്കുന്നത് – കുങ്കുമം. (LDC Kottayam, 2011)
- ഇന്ത്യൻ ദേശീയ പതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം – വെള്ള. (LDC Prelims Stage 3, 2023)
- 1947-ന് മുൻപ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം എന്തായിരുന്നു? ചർക്ക. (LGS, 2018)
- സംസ്കാരത്തെയും പരിഷ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന അടയാളം? ചക്രം. (LGS, 2010)
- അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് – ധർമ്മ ചക്രം. (Boat Driver, 2015)
- നമ്മുടെ ദേശീയ പതാകയിലെ ധർമ്മചക്രത്തിന്റെ നിറമെന്ത്? നേവി ബ്ലൂ. (Woman Police Constable, 2004)
- ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ നിറമെന്ത്? നാവിക നീല. (KSEB Mazdoor, 2007)
- ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം? 24. (Police Driver, 2018)
- ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിനു എത്ര ആരക്കാലുകൾ ഉണ്ട്? 24. (LGS KSTRC, 2015)
- ഇന്ത്യയിൽ ഫ്ലാഗ്‌കോഡ് നിലവിൽ വന്നതെന്നാണ്? 2002 ജനുവരി 26. (LGS, 2018)
- ഫ്ലാഗ്‌കോഡ് അനുസരിച്ചു ഇന്ത്യയുടെ ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ സൈസ് ____ ആണ് – 6"x 4". (LDC Kollam, 2003)
- ഇന്ത്യയുടെ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം – 3:2. (LGS Prelims Stage 5, 2023)
- ദേശീയ പതാകയുടെ അനുപാതം (നീളം x വീതി) – 3:2. (Seaman, 2005)
- ഇന്ത്യയുടെ ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം – 2:3. (Female Warden, 2008)
- Identify the wrong statement regarding the new amendment to the Flag Code of India. (Time Keeper (Degree Level Main Exam), 2023)
- (A) The National Flag shall be made of hand-spun and hand-woven or machinemade, cotton, polyester, wool, silk khadi bunting.
- (B) Permits the display of the national flag by members of the public, privateorganizations,educational institutions, etc.
- (C) The new rules did not permit polyester flags, only hand-spun and handwoven flags were allowed
- (D) The new code lifts the restrictions on the import of machine-made flagswhich was banned in 2019
- In the case of death of the vice-president, the national flag shall be half-masted – Throughout the country. (Motor Transport Sub inspector (Trainee), 2020)
- The duty relating to hoisting and lowering of National Flag in the office buildings in entrusted to the ________ – The Sergeant. (Motor Transport Sub inspector (Trainee), 2020)
- The only licensed flag production unit in India is located at – Hubli. (Tradesman (SM Lab), 2016)
- ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണ ശാല സ്ഥിതി ചെയ്യുന്നത് എവിടെ? ഹൂബ്ലി. (LGS Idukki, 2014)
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയുടെ സ്തഭം സ്ഥാപിച്ചിരിക്കുന്നതെവിടെ – ബെൽഗാം, കർണാടക. (Village Field Assistant, 2017)
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക – പഞ്ചാബിലെ അമൃത്‍സറിലെ അടാരി-വാഗ അതിർത്തിയിൽ ഉയർത്തിയത്. 418 അടിയാണ് ഉയരം.
- Choose the statement associated with the National Flag of India: (LD Typist, 2023)
- (i) Madam Bhikaji Cama, eminent Indian Freedom Fighter was the first person to hoist Indian tri - colour flag in Germany in 1907.
- (ii) Pingali Venkayya was the first person to hoist tri - colour flag in 1907.
- (iii) The present tri - colour flag of India was officially adopted on January 26, 1950.
- (A) Only (i) (B) Only (ii) (C) Only (iii) (D) All of the above (i), (ii) and (iii)
National Anthem
- ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് എന്നാണ്? 1950 ജനുവരി 24. (LGS Prelims Stage 5, 2023; LGS 2018)
- 'Jana Gana Mana' is accepted as our National Anthem on – 1950 Jan. 24. (Confidential Assistant Gr II 2016)
- 1950 ജനുവരി 24നു ഭരണഘടനാ നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നൽകിയത്? ഹിന്ദി. (LDC Prelims Stage 3, 2023)
- നമ്മുടെ ദേശീയഗാനം രചച്ചിരിക്കുന്നത് – ടാഗോർ. (LGS, 2017)
- ഇന്ത്യയുടെ ദേശീയഗാനം ചിട്ടപ്പെടുത്തിയത് ആര്? രവീന്ദ്രനാഥ് ടാഗോർ.
- ഇന്ത്യൻ ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര്? രാംസിംഗ് താക്കൂർ. (Field Assistant, 2017)
- ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഏത് ഭാഷയിലാണ്? ബംഗാളി. (LGS Ex-service, 2018; LGS KSGD 2014)
- ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും – 1911 ഡിസംബർ 22, കൽക്കത്ത. (LDC Kollam, 2003)
- The national Anthem of India Jana gana Mana' was first sung at – Calcutta, 1911. (Secretary, Block Panchayat, 2018; Assistant Engineer (Electrical), 2016)
- ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം? 52 സെക്കന്റ്. (Process Server, 2018; Village Field Assistant, 2017; Hostel Assistant, 2008)
- ഇന്ത്യയുടെ ദേശീയഗാനം പാടി തീർക്കുവാൻ എടുക്കേണ്ട സമയ പരിധി ഇന്ത്യ ഗവണ്മെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റ് ആണ്? 52 സെക്കന്റ്. (0th Level Prelims Stage 2, 2022)
- ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ എടുക്കേണ്ട സമയം എത്ര? 52 സെക്കന്റ്. (10th Level Prelims Stage 2, 2022)
- The playing time of the full version of the National Anthem is approximately – 52 seconds. (Confidential Assistant Gr. II / Stenographer Gr. II, 2014)
National Song
- ഇന്ത്യയുടെ ദേശീയ ഗീതം – വന്ദേമാതരം. (LDC Prelims Stage 3, 2023)
- വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം – 1950. (LDC Wayanad, 2011)
- ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം അംഗീകരിച്ചതെന്ന് ? 1950 ജനുവരി 24. (Security Guard, 2018)
- ഇന്ത്യയുടെ ദേശീയ രചിച്ചത് ആര്? ബങ്കിംചന്ദ്ര ചാറ്റർജി. (10th Level Prelims Stage 2, 2022)
- രാഷ്ട്ര ഗീതത്തിന്റെ രചയിതാവ് – ബങ്കിംചന്ദ്ര ചാറ്റർജി. (Peon, 2000)
- വന്ദേമാതരത്തിന്റെ രചയിതാവ് – ബങ്കിംചന്ദ്ര ചാറ്റർജി. (Process Server, 2018; Field Worker, 2004)
- നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം എടുത്തത് ഏത് കൃതിയിൽ നിന്ന്? ആനന്ദമഠം. (Khadi Board LDC Prelims Stage 2, 2023)
- വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ്? ആനന്ദമഠം. (Salesman, 2017)
- The national song of India was taken from – Ananda Mutt. (Confidential Assistant Grade II (SR for SC/ST), 2015)
- വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882-ൽ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഏതാണ് ആ നോവൽ? ആനന്ദമഠം. (LGS Prelims Stage I, 2023)
- വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന 'ആനന്ദമഠം' എന്ന കൃതി ഏത് സാഹിത്യ ശാഖയിൽപെട്ടതാണ്? നോവൽ. (Village Field Assistant, 2017)
- ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിലെ പ്രമേയം – സന്യാസി കലാപം. (KSTRC Reserve Conductor, 2017)
- ഏത് ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്? ബംഗാളി. (LGS, 2018)
- വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് ? ബംഗാളി. (LGS Prelims Stage 5, 2023)
- വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത് – സംസ്‌കൃതം. (Khadi Board LDC Prelims Stage 2, 2023)
- The National Song Vande Mataram was composed in which language? Sanskrit. (Welfare Organiser, 2016)
- വന്ദേമാതരത്തിന് സംഗീതം നൽകിയ വ്യക്തി – ജാദുനാഥ് ഭട്ടാചാര്യ. (Syrang, 2018)
- ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ ഏത്? ദുർഗേശനന്ദിനി. (LDC Malappuram, 2007)
- ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര്? ബങ്കിംചന്ദ്ര ചാറ്റർജി. (LGS, 2018)
- നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയത് ആര്? അരബിന്ദഘോഷ്. (LGS Idukki, 2014)
- Who gave the translation of our National Song? Aurobindo Ghosh. (Confidential Assistant Gr. II / Stenographer Gr. II, 2014)
- Urdu daily started by Lala Lajpat Rai – Vande Mataram. (Tradesman Refrigeration and Air Conditioning, 2016)
National Emblem
- അശോക സ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചതെന്ന്? 1950 ജനുവരി 26. (LGS Prelims (SR for SC/ST), 2023)
- ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം – സത്യമേവ ജയതേ. (Khadi Board LDC Prelims Stage 2, 2023)
- ഇന്ത്യയുടെ ദേശീയ മുദ്രയിലെ സത്യമേവ ജയതേ ഏത് ഉപനിഷത്തിലെ മന്ത്രമാണ്? മുണ്ഡകോപനിഷത്ത്. (Salesman, 2017)
- ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിരിക്കുന്ന ലിപിയേത്? ദേവനാഗരി ലിപി. (Village Field Assistant, 2017)
- ഇന്ത്യയുടെ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം – സാരനാഥ്. (Village Field Assistant, 2017)
- നമ്മുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ള അശോക സ്തഭം സ്ഥിതി ചെയ്യുന്ന സ്ഥലം – സാരനാഥ്. (LGS Ernakulam, 2007)
- ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം കാണപ്പെടുന്ന സാരനാഥ് ഏത് സംസ്ഥാനത്തിലാണ് ? ഉത്തർപ്രദേശ്. (Seaman, 2016; Binder Grade II (NCA- SC), 2020)
- ഇന്ത്യൻ ചിഹ്നത്തിൽ ____ സിംഹങ്ങളുണ്ട് – 5. (Confidential Assistant Gr II, 2006)
- നമ്മുടെ ദേശീയ ചിഹ്നത്തിൽ അഞ്ച് സിംഹങ്ങളെ കൂടാതെ മൂന്ന് മൃഗങ്ങൾ കൂടെ ഉണ്ട്? ആന, കുതിര, കാള. (Process Surveyor, 2004)
- ദേശീയ മുദ്രയിൽ കാണപ്പെടാത്ത മൃഗം? (Boat Driver, 2015)
- (A) സിംഹം (B) കാള (C) കടുവ (D) ആന
National Pledge
- 'ഇന്ത്യ എന്റെ രാജ്യമാണ്...' എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചതെന്നാണ് ? 1965 ജനുവരി 26. ( Peon (SR from ST Only), 2019)
- The National Pledge of India was composed by – Pydimarri Venkata Subba Rao. (Laboratory Technical Assistant (Maintenance & Repairs of Radio & Television), 2014)
- 'ഇന്ത്യ എന്റെ രാജ്യമാണ്...' എന്ന് തുടങ്ങുന്ന പ്രതിജ്ഞ എഴുതിയത് ആര്? പൈദിമാരി വെങ്കിട്ട സുബ്ബറാവു. (Statistical Assistant, 2016)
National River
- ഇന്ത്യയുടെ ദേശീയ നദി – ഗംഗ. (LGS Prelims Stage 5, 2023; 10th Level Prelims Stage 2, 2022; LGS, 2014)
- Ganga was declared as the National River of India in – 2008. (Field Officer, 2014)
- ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്? 2008 നവംബർ 4. (Woman Police Constable, 2017)
National Animal
- കടുവയെ ഇന്ത്യൻ ദേശീയ മൃഗമായി തീരുമാനിക്കുന്നതിന് മുൻപ് ഇന്ത്യൻ ദേശീയ മൃഗം ഏതായിരുന്നു? സിംഹം. (LGS KTM, 2014)
- ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം – ആന. (Khadi Board LDC Prelims Stage 2, 2023; 10th Level Common Prelims, Stage 4, 2022)
Miscellaneous
- What is common in the Indian National Flag and National emblem of India? Dharma Chakra. (Confidential Assistant Gr. II / Stenographer Gr. II, 2014)
- ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച രാജ്യം – ഇന്ത്യ. (LDC, 2009)
- ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം രൂപപ്പെടുത്തിയത് ആര് ? ഡി. ഉദയകുമാർ. (LDC Thrissur, 2013)
- ഇന്ത്യയുടെ ദേശീയ ജലജീവി ഏത്? ഡോൾഫിൻ. (Boat Lascar, 2014)
- ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗ ഡോൾഫിനു അംഗീകാരം ലഭിച്ച വർഷം – 2009. (LGS Prelims Stage 5, 2023)
- ഇന്ത്യയുടെ ദേശീയ പക്ഷി – മയിൽ. (LGS Thrissur, 2007)
- ഇന്ത്യയുടെ ദേശീയ മത്സ്യം – അയല. (Warden, 2015)
- ഇന്ത്യയുടെ ദേശീയ കലണ്ടർ – ശകവർഷം. (LGS Malappuram, 2007)
- ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ? പേരാൽ. (LGS Idukki, 2014)
- ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ് എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്? പേരാൽ. (Driver Gr. II (LDV), 2015)
- ഇന്ത്യയുടെ ദേശീയ ഫലം ഏത്? മാമ്പഴം. (LGS, 2010)
- Which fruit is considered as the National Fruit of India? Mango. (Tradesman (Fitting), 2014)
- ഇന്ത്യയുടെ ദേശീയ കായിക വിനോദം – ഹോക്കി. (LGS, 2007)
- 'സാരേ ജഹാംസെ അച്ഛ' എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്? ഉറുദു. (LDC Kollam, 2017)
- 'സാരേ ജഹാംസെ അച്ഛ' എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ – ഉറുദു. (Police Constable, 2015)
Thanks for reading!!!
Post a Comment
Post a Comment