എതിർലിംഗം

ന്നത്തെ  ഈ പോസ്റ്റിലൂടെ നമുക്ക് മലയാള വ്യാകരണത്തിലെ  'എതിർലിംഗം' (പുല്ലിംഗം, സ്ത്രീലിംഗംഎന്ന ഭാഗം പഠിക്കാം. 

എല്ലാ പിഎസ്‌സി പരീക്ഷകളിലെയും മലയാളം വിഭാഗത്തിലെ ഒരു മാർക്ക് ചോദ്യം ഈ ഭാഗത്തിൽ നിന്ന് കാണാൻ കഴിയും.


മലയാള ഭാഷയിലെ ലിംഗവ്യവസ്ഥ


മലയാളത്തിൽ ലിംഗഭേദം നിർണ്ണയിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്.

പുരുഷനെ കുറിക്കുന്ന നാമപദത്തെ നമ്മൾ പുല്ലിംഗമെന്നും (Masculine) സ്ത്രീയെ കുറിക്കുന്ന നാമപദത്തെ നമ്മൾ സ്ത്രീലിംഗമെന്നും (Feminine)എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.

ജഡവസ്തുക്കളും ആൺപെൺ വ്യത്യാസത്തിലാത്തവയെയും നമ്മൾ നപുംസകലിംഗമെന്നു വിളിക്കുന്നു. 

ഉദാഹരണം: കസേര, ജലം, നഗരം, വൃക്ഷം, ...  

മലയാള ഭാഷയിലെ ആദ്യ വ്യാകരണഗ്രന്ഥമായ ലീലാതിലകത്തിന്റെ 27-ാം സൂത്രത്തിന്റെ വൃത്തിയില്‍ 'ഭാഷയില്‍ സ്ത്രീലിംഗം, പുല്ലിംഗം, നപുംസകലിംഗം എന്നിങ്ങനെ വ്യവസ്ഥയുള്ളതു ലൗകികമായ സ്ത്രീത്വാദികളെ അനുസരിച്ചാണ്. സംസ്‌കൃതത്തെപ്പോലെ കേവലം സാങ്കേതികമല്ല.' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഇവ കൂടാതെ മലയാള ഭാഷയിൽ ആണിനേയും പെണ്ണിനേയും കുറിക്കുന്ന നാമരൂപത്തെ നമ്മൾ ഉഭയ ലിംഗം (bisexual)അലിംഗം / സാമാന്യലിംഗം എന്നും വിളിക്കുന്നു. 

ഉദാഹരണം: അവർ, ഞാൻ, നീ, ഞങ്ങൾ, നിങ്ങൾ, താൻ, യാത്രക്കാർ ....

LGBTIAQ+ (Transgender) സമൂഹങ്ങളെ സംബോധന ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ലിംഗ-ലൈംഗികന്യൂനപക്ഷം അഥവാ ഭിന്നലിംഗം എന്ന സംജ്ഞയാണ് പൊതുവിൽ ഉപയോഗിച്ച് വരുന്നത്.  


ലിംഗ പ്രത്യയങ്ങൾ  

  • പുല്ലിംഗ പ്രത്യയം 'അൻ' ആണ്.
    •  ഉദാഹരണം: അവൻ, മകൻ
  • സ്ത്രീലിംഗ പ്രത്യയം 'അൾ ' ആണ്.  
    • ഉദാഹരണം: അവൾ, മകൾ,
  • നപുംസകലിംഗ പ്രത്യയം 'അം, ത്' ആണ്. 
    • ഉദാഹരണം: അത്, ചെറുത്, കേമം. 


'ച്ചി, ട്ടി, ഇ, ത്തി' പോലുള്ള പ്രത്യയങ്ങൾ ഉപയോഗിച്ച് ചില പുല്ലിംഗ ശബ്ദങ്ങൾ സ്ത്രീലിംഗമാക്കാം.

ഉദാഹരണം: മടിയൻ – മടിച്ചി, ആശാൻ – ആശാട്ടി, കേമൻ – കേമി, പണിക്കൻ – പണിക്കത്തി.


വിവിധ കേരള പി.എസ്.സി പരീക്ഷകളിൽ ചോദിച്ച മലയാള ഭാഷയിലെ എതിർലിംഗ പദങ്ങൾ അക്ഷരമാല ക്രമത്തിൽ താഴെ കുറിക്കുന്നു: 

  • അച്ഛൻ – അമ്മ.
  • അവൻ – അവൾ.
  • അനാഥൻ – അനാഥ.
  • അനിയൻ – അനിയത്തി.
  • അമ്മാവൻ – അമ്മായി.
  • അധിപൻ  – അധിപ.
  • അധ്യാപകൻ – അധ്യാപിക.
  • അഭിഭാഷകൻ – അഭിഭാഷക.
  • അഭിനേതാവ്  – അഭിനേത്രി.
  • അനുഗൃഹീതൻ – അനുഗൃഹീത.
  • അന്ധൻ – അന്ധ.
  • അപരാധി – അപരാധിനി.

  • ആങ്ങള  – പെങ്ങൾ.
  • ആൺകുട്ടി – പെൺകുട്ടി.
  • ആതിഥേയൻ – ആതിഥേയ.
  • ആചാര്യൻ – ആചാര്യ.
  • ആരാധകൻ – ആരാധിക.
  • ആശാൻ – ആശാട്ടി.

  • ഇവൻ – ഇവൾ.

  • ഉപാദ്ധ്യായൻ – ഉപാദ്ധ്യായി.
  • ഉദാസീനൻ – ഉദാസീന.
  • ഉത്തമൻ – ഉത്തമ.
  • എമ്പ്രാൻ – എമ്പ്രാട്ടി.




  • കർത്താവ്  – കർത്രി.
  • കനിഷ്ഠൻ – കനിഷ്ഠ.
  • കർഷകൻ – കർഷക. (Junior Assistant, Lower Division Clerk, Senior Superintendent, 2024)
  • കഠിനൻ – കഠിന.
  • കരി – കരിണി.
  • കമിതാവ്  – കമിത്രി.
  • കവി – കവയിത്രി.
  • കണ്ടൻപൂച്ച – ചക്കിപ്പൂച്ച.
  • കലമാൻ – പേടമാൻ.
  • കള്ളൻ – കള്ളി.
  • കാള – പശു.
  • കാഥികൻ – കാഥിക.
  • കാമുകൻ – കാമുകി.
  • കാന്തൻ – കാന്ത.
  • കാര്യസ്ഥൻ – കാര്യസ്ഥ.
  • കിങ്കരൻ – കിങ്കരി. (LDC (EKM& WYD), 2024)
  • കീർത്തിമാൻ – കീർത്തിമതി.
  • കുമാരൻ  – കുമാരി.
  • കേമൻ – കേമി.
  • കൊമ്പൻ – പിടി.
  • കൈമൾ – കുഞ്ഞമ്മ.
  • ക്ഷത്രിയൻ – ക്ഷത്രിയാണി.

  • ഘാതകൻ – ഘാതകി.

  • ഗവേഷകൻ – ഗവേഷിക.
  • ഗണകൻ – ഗണിക.
  • ഗായകൻ – ഗായിക.
  • ഗുണവാൻ – ഗുണവതി.

  • ചക്രവർത്തി  – ചക്രവർത്തിനി.
  • ചാതകം – ചാതകി. (Clerk Typist / Typist Clerk, 2021)
  • ചെട്ടി – ചെട്ടിച്ചി.  (Degree Level Prelims Stage II, 2024)
  • ചോരൻ – ചോരി.

  • ജനകൻ – ജനനി.
  • ജനയിതാവ്  – ജനയിത്രി.
  • ജാമാതാവ് – സ്നുഷ. (Secretary (LSGD), 2024)

  • തപസ്വി  – തപസ്വിനി.
  • തമ്പി – തങ്കച്ചി.
  • തടിയൻ – തടിച്ചി.
  • തരകൻ – തരകസ്യാർ.
  • തരുണൻ – തരുണി.
  • തമ്പുരാൻ – തമ്പുരാട്ടി.
  • തനയൻ  – തനയ.
  • താപസൻ – താപസി.
  • തേജസ്വി  – തേജസ്വിനി.

  • ദൂതൻ – ദൂതി.
  • ദേവൻ – ദേവി.
  • ദാതാവ്  – ദാത്രി.
  • ദ്വിജൻ – ദ്വിജ.
  • ഭ്രാതാവ്  – സ്വസ്‌താവ്‌.
  • ദൗഹിത്രൻ – ദൗഹിത്രി.

ധ 

  • ധനവാൻ – ധനവതി.
  • ധാതാവ് – ധാത്രി.
  • ധൈര്യശാലി – ധൈര്യശാലിനി.
  • ധീരൻ – ധീര.
  • ധ്വര – ധ്വരശ്ശാണി.

  • നരൻ – നാരി.
  • നമ്പ്യാർ – നങ്യാർ.
  • നമ്പൂതിരി  – അന്തർജനം.
  • നായകൻ – നായിക.
  • നേതാവ്  – നേത്രി.
  • നുണയൻ – നുണച്ചി.


  • പതി  – പത്നി.
  • പഥികൻ – പഥിക.
  • പറയൻ – പറച്ചി.
  • പണ്ടാല – കോവിലമ്മ.
  • പണിക്കൻ – പണിക്കത്തി.
  • പണ്ഡിതൻ – പണ്ഡിത.
  • പാട്ടുകാരൻ – പാട്ടുകാരി.
  • പാൽക്കാരൻ – പാൽക്കാരി.
  • പിതാവ്  – മാതാവ്.
  • പിതാമഹൻ – പിതാമഹി.
  • പിശുക്കൻ – പിശുക്കി.
  • പിഷാരടി  – പിഷാരസ്യാർ.
  • പുലയൻ – പുലച്ചി.
  • പൂവൻ – പിട.
  • പൂജാരി – പൂജാരിണി.
  • പൊണ്ണൻ – പൊണ്ണി.
  • പോത്ത് – എരുമ.
  • പ്രഭു – പ്രഭ്വി.   (LDC Prelims (Tamil & Malayalam Knowing), 2023)  
  • പ്രസാധകൻ – പ്രസാധിക. (Fireman (Trainee), 2022)
  • പ്രിയൻ – പ്രിയ.
  • പ്രേയാൻ – പ്രേയസ്വി.
  • പ്രേഷകൻ – പ്രേഷക.
  • പൗത്രൻ – പൗത്രി. (Range Forest Officer (By Transfer) Prelims, 2023)
  • പൗരൻ – പുരന്ധ്രി.

  • ബലവാൻ – ബലവതി.
  • ബാലൻ – ബാലിക.
  • ബാലകൻ – ബാല.
  • ബുദ്ധിമാൻ – ബുദ്ധിമതി.
  • ബ്രാഹ്മണൻ – ബ്രാഹ്മണി.
  • ബ്രഹ്മചാരി – ബ്രഹ്മചാരിണി.

  • ഭഗവാൻ – ഭഗവതി.
  • ഭഗിനി – ഭ്രാതാവ്.
  • ഭവാൻ – ഭവതി.
  • ഭാഗിനേയൻ – ഭാഗിനേയ. (Typist, LD Typist, Reporter Grade II & Confidential Assistant Grade II)
  • ഭിക്ഷു – ഭിക്ഷുകി.
  • ഭോജി – ഭോജിനി.  (Clerk Typist / Typist Clerk, 2021)
  • ഭ്രാതാവ്  – സ്വസ്വാവ്.

  • മടിയൻ – മടിച്ചി.
  • മനസ്വി – മനസ്വിനി.
  • മന്ത്രി  – മന്ത്രിണി.
  • മനുഷ്യൻ – മനുഷി,
  • മഹാൻ – മഹതി.
  • മാടമ്പി – കെട്ടിലമ്മ.
  • മാനി – മാനിനി.
  • മാതാമഹൻ – മാതാമഹി.
  • മാതുലൻ – മാതുലാനി.
  • മാരാർ – മാരാസ്യാർ.
  • മുക്കുവൻ – മുക്കുവത്തി.

  • യജമാനൻ – യജമാനത്തി.
  • യശസ്വി – യശസ്വിനി.
  • യാചകൻ – യാചകി.
  • യോഗി – യോഗിനി.

  • രക്ഷിതാവ്  – രക്ഷിത്രി.
  • രചയിതാവ്  – രചയിത്രി.
  • രുദ്രൻ – രുദ്രാണി.
  • രോഗി – രോഗിണി.

  • ലേഖകൻ – ലേഖിക.

  • വഞ്ചകൻ – വഞ്ചകി.
  • വരൻ – വധു.
  • വാര്യർ – വാരസ്യാർ.
  • വിരഹി  – വിരഹിണി.
  • വിമുഖൻ – വിമുഖ.
  • വിദ്വാൻ  – വിദുഷി. (Junior Typist, LD Typist, Typist Gr II, 2023; Female Warden/Clerk/Lab Assistant, 2024)
  • വിദ്യാർഥി – വിദ്യാർഥിനി.
  • വിധവ – വിദുരൻ.
  • വിധുരൻ – വിധുര.
  • വീരൻ  – വീര.
  • വീട്ടുകാരൻ  – വീട്ടുകാരി  (Clerk by Transfer, 2024) 
  • വേടൻ  – വേടത്തി.
  • വേലക്കാരൻ – വേലക്കാരി.
  • വൈരി  – വൈരിണി. (LDC PTA, 2024) 

  • ശിഷ്യൻ – ശിഷ്യ.
  • ശിവൻ – ശിവാനി.
  • ശ്വശുരൻ – ശ്വശ്രു.
  • ശ്രീമാൻ – ശ്രീമതി.
  • ശ്രേഷ്ഠൻ  – ശ്രേഷ്ഠ.
  • ശ്രോതാവ്  – ശ്രോത്രി.

  • സഖി – സഖാവ്.
  • സമ്പാദകൻ – സമ്പാദിക.
  • സന്യാസി – സന്യാസിനി.
  • സാക്ഷി – സാക്ഷിണി.
  • സുമുഖൻ – സുമുഖി.
  • സൂതൻ  – സൂത.
  • സേവകൻ – സേവിക.
  • സിംഹം – സിംഹി.   (Office Attender Gr II, 2024)  
  • സ്വാമി  – സ്വാമിനി.
  • സ്വാത്തികൻ  – സ്വാത്തികി.

  • ഹസ്തി – ഹസ്തിനി.

** Reference: കുഞ്ഞന്‍പിള്ള, ഇളംകുളം, ലീലാതിലകം (വ്യാഖ്യാനം). (courtesy:  deepanalam. org)

Thanks for reading!!!