ഒറ്റപ്പദങ്ങൾ


ന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'ഒറ്റപ്പദങ്ങൾ' എന്ന ഭാഗം നോക്കാം.

എല്ലാ പി.എസ്‌.സി. പരീക്ഷകളിലും മലയാളം വ്യാകരണ സെക്ഷനിൽ നിന്ന് ഏതാണ്ട് 10-15 ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതിൽ ഉറപ്പായും ഒരു ചോദ്യം 'ഒറ്റപ്പദങ്ങൾ' എന്ന ഭാഗത്തു നിന്നായിരിക്കും.

2023-ൽ ഇതുവരെ പി.എസ്‌.സി. ചോദിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.


ഒറ്റപ്പദങ്ങൾ

  • അകല്പിതം സങ്കല്പിക്കാത്തത്.
  • അക്ഷന്തവ്യം – ക്ഷമിക്കാൻ കഴിയാത്തത്.
  • അകൈതവം കാപട്യമില്ലാതെ.
  • അഗ്രഗണ്യൻ – ഒന്നാമനായി ഗണിക്കപ്പെട്ടവൻ.
  • അജയൻ – മറ്റാർക്കും ജയിക്കാൻ കഴിയാത്തവൻ.
  • അതിഥി – തിഥി നോക്കാതെ വരുന്നവൻ.
  • അതികായൻ – വലിയ ശരീരം ഉള്ളവൻ.
  • അതിവാചാലൻ – വളരെയധികം സംസാരിക്കുന്നവൻ. (Police Constable, 2023)
  • അതിശയോക്തി – വാസ്തവത്തിൽ കഴിഞ്ഞുള്ള പ്രസ്താവം.
  • അത്യന്താപേക്ഷിതം – ഒഴിച്ചുകൂടാനാവാത്തത് / വളരെ ആവശ്യമുള്ളത്.
  • അത്യാരൂഢം – വളരെ ഉയർന്ന സ്ഥിതി.
  • അത്യുക്തി – ഉള്ളതിൽ കവിഞ്ഞുള്ള പറച്ചിൽ.
  • അദ്വിതീയംദ്വിതീയമല്ലാത്തത്.
  • അദ്ര്യശ്യം – ദർശിക്കുവാൻ കഴിയാത്തത്.
  • അധുനാതനം – ഇപ്പോൾ ഉള്ളത്.
  • അനഭിലക്ഷണീയം – ആഗ്രഹിക്കത്തക്ക ഇല്ലാത്തത്.
  • അനാദൃശ്യം – മറ്റൊരിടത്തും കാണാനാവാത്തത്.
  • അനാമിക – നാമമില്ലാത്തവൾ.
  • അനാവൃഷ്ടി – മഴയില്ലാത്ത അവസ്ഥ.
  • അനാവൃത്തം – അവർത്തിക്കപ്പെടാത്തത്.
  • അനിയന്ത്രിതം – നിയന്ത്രിക്കാൻ കഴിയാത്തത്.
  • അനിവാര്യം – ഒഴിവാക്കാൻ കഴിയാത്തത്.
  • അനിരുക്തം – നിർവചിക്കാൻ കഴിയാത്തത്.
  • അനുക്രമം – ക്രമമനുസരിച്ചു.
  • അനുഗാമി – അനുഗമിക്കുന്നവന്‍.
  • അനുഗാദി – ആവർത്തിച്ച് പറയുന്നവൻ.
  • അനുധാവനം – പിന്നാലെയുള്ള ഓട്ടം.
  • അനുപേഷണീയംഉപേക്ഷിക്കാൻ കഴിയാത്തത്.
  • അനുഭാഷണം – പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
  • അന്യതാപനം – പശ്ചാത്താപം ഉളവാക്കുന്ന.
  • അന്വർത്ഥം – അർത്ഥത്തിന് അനുസരിച്ചുള്ളത്.
  • അന്യഥാ – മറ്റൊരു തരത്തിൽ.
  • അന്യദാ – മറ്റൊരു സന്ദർഭത്തിൽ.
  • അന്യഹം – ദിവസംതോറും.
  • അപാരം – മറുകര കാണാത്തത്.
  • അഭിമുഖം – മുഖത്തിനു നേരെ.
  • അഭിവാജ്യം – വിഭജിക്കുവാൻ കഴിയാത്തത്.  
  • അഭൂതപൂർവംമുൻപ് സംഭവിച്ചിട്ടില്ലാത്ത.
  • അഭൂതാഹരണം – ഇല്ലാത്തതിനെ കെട്ടിച്ചമച്ചു പറയൽ.
  • അഭൗമം – ഭൂസംബന്ധമല്ലാത്തതു്.
  • അഭ്യസ്തവിദ്യൻ – വിദ്യ അഭ്യസിച്ചവൻ.
  • അഭ്യുദയകാംക്ഷി ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍.
  • അലംഘനീയം – ലംഘിക്കാൻ പറ്റാത്തത്.
  • അവതാരക – അവതരിപ്പിക്കുന്നവൾ.
  • അവസരോചിതം – സന്ദർഭത്തിനു ചേർന്നത്.
  • അവധ്യൻ – വധിക്കാൻ സാധിക്കാത്തവൻ.
  • അവർണ്ണനീയം – വർണ്ണിക്കാൻ സാധിക്കാത്തത്. 
  • അവിഭാജ്യം – വിഭജിക്കാൻ കഴിയാത്തത്.
  • അസഹ്യം – സഹിക്കാന്‍ പ്രയാസമായത്.
  • അസംഭവ്യം – സംഭവിക്കാൻ ഇടയില്ലാത്തത്.
  • അഹോരാത്രം – അഹസ്സും രാത്രവും (പകലും രാത്രിയും).
  • അഹംഭാവം – ഞാനെന്ന ഭാവം.
  • അന്നായു – അന്നത്തിന് മാത്രം ജീവിക്കുന്നവൻ.
  • അന്തർലീനം ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നത്.

  • ആർഷം /ആർഷേയം  – ഋഷിയെ സംബന്ധിച്ചത്. (Civil Excise Officer, Plus Two Level Mains, 2023; LD Typist, 2023)
  • ആർജ്ജവം – ഋജുവായ ഭാവം.
  • ആകാശഭേദി – ആകാശത്തെ ഭേദിക്കുന്നത്.
  • ആഗ്നേയം – അഗ്നിയെ സംബന്ധിച്ചത്.
  • ആജാനുബാഹു – കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ.
  • ആത്മീയം – ആത്മാവിനെ സംബന്ധിച്ച.
  • ആതിഥേയൻ – അതിഥിയെ സ്വീകരിക്കുന്നവൻ.
  • ആദ്യന്തം – ആദ്യം തൊട്ട് അവസാനം വരെ.
  • ആനുകാലികം – കാലത്തിനു അനുസരിച്ചുള്ളത്.
  • ആപാദചൂഡം പാദം മുതൽ ശിരസ്സു വരെ.
  • ആപാതമധുരം – കേൾക്കുന്ന മാത്രയിൽ മധുരം ഉളവാക്കുന്ന.
  • അപ്രാപ്യം – എത്തിച്ചേരാൻ സാധിക്കാത്തത്.
  • ആപേക്ഷികം – മറ്റൊന്നിനെ അപേക്ഷിച്ചിട്ടുള്ളത്.
  • ആബാലവൃദ്ധം – ബാലന്മാർ മുതൽ വൃദ്ധന്മാർ വരെ.
  • ആഭിജാത്യം – അഭിജാതന്റെ ഭാവം.
  • ആമൂലാഗ്രം – വേരു മുതൽ തലപ്പു വരെ.
  • ആര്യവൃത്തം – മാന്യമായ ആചാരം.
  • ആവൃതം – ആവരണം ചെയ്യപ്പെട്ടത്.
  • ആസേതു ഹിമാചലം – കന്യാകുമാരി മുതൽ ഹിമാലയം വരെ.

  • ഇദംപ്രഥമം – മുമ്പ് സംഭവിക്കാത്തത്.
  • ഇതികർത്തവ്യതാമൂഢൻ – എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്നവൻ.

  • ഈർഷ്യ – അന്യന്റെ ഉയർച്ചയിലുള്ള അസഹിഷ്ണുത.

  • ഉടനീളം – തുടക്കം മുതൽ ഒടുക്കം വരെ.
  • ഉത്ക്കർഷേച്ചു – ഉയർച്ച ആഗ്രഹിക്കുന്നയാൾ.
  • ഉത്പതിഷ്ണു – മാറ്റം ആഗ്രഹിക്കുന്നയാൾ / കാലദേശാദികൾക്കു അനുയോജ്യമായ പരിഷ്‌കാരം വേണമെന്ന് ആഗ്രഹിക്കുന്നവൻ. (LD Clerk, Plus Two Level Mains, 2023)

  • ഊർജ്ജസ്വി – ഊർജ്ജമുള്ളവൻ.

  • ഋഷിപ്രോക്തം – ഋഷിമാരാല്‍ പറയപ്പെട്ടത്.

  • ഏകത്വം – ഏകമായി ഇരിക്കുന്നവസ്ഥ.
  • ഏകാന്തവാസം – ഒറ്റയ്ക്കുള്ള താമസം.


  • ഐഹികം – ഇഹലോകത്തിലുള്ളത് / ഇഹലോകത്തെ സംബന്ധിച്ചത്. (Reporter Grade II (Malayalam), 2023)
  • ഐതിഹാസികം – ഇതിഹാസത്തെ സംബന്ധിച്ചത്.

  • ഓതപ്രോതം – നെടുകയും കുറുകയും നെയ്ത.

  • ഔചിത്യം ഉചിതമായിട്ടുള്ളത് / ഉചിതമായ സ്ഥിതി. (Lab Attender Main Exam, 2024)
  • ഔദ്യോഗികം – ഉദ്യോഗത്തെ സംബന്ധിക്കുന്നത്. (Junior Typist Clerk, SSLC Mains, 2023)
  • ഔൽപത്തിയം – ഉൽപ്പത്തിയെ സംബന്ധിച്ചത്.

  • കമലജൻ – കമലത്തിൽനിന്നു ജനിച്ചവൻ.
  • കവനവിഷയം – കാവ്യത്തിന് വിഷയമായത്. 
  • കവിത്രയം – മൂന്നു കവികൾ.
  • കര്‍മനിരതന്‍ – കര്‍മങ്ങളില്‍ മുഴുകിയവന്‍.
  • കളത്രം – കുലത്തെ ത്രാണനം  ചെയ്യുന്നവൾ.
  • കാലാഹി – കാലമാകുന്ന അഹി.
  • കാർഷികം – കൃഷിയെ സംബന്ധിച്ചത്.
  • കാലോചിതം – കാലത്തിനു യോജിക്കുന്ന തരത്തിലുള്ളത്.  (Office Attender Gr II, 2024)
  • ക്രാന്തദർശി – കടന്നു കാണുവാൻ കഴിവുള്ളവൻ.
  • ക്രുദ്ധൻ – ക്രോധത്തോടുകൂടിയാവാൻ.
  • കൂപമണ്ഡൂകം – ലോകപരിജ്ഞാനം കുറവുള്ളയാൾ(Reporter Gr II (Malayalam), 2024)
  • കൗരവൻ – കുരുവംശത്തിൽ പിറന്നവൻ.
  • കൈക്കീർ – ഒപ്പിന് പകരം ഇടുന്ന വര.
  • ക്ഷുഭിതൻ – ക്ഷോഭിച്ചവൻ.

  • ഖിലം – ഫലപുഷ്ടിയില്ലാത്തത്.

  • ഗാന്ധാരി – ഗാന്ധാരത്തിലുള്ളവൾ.
  • ഗാർഹികം – ഗൃഹത്തെ സംബന്ധിക്കുന്നത്.
  • ഗുരുഘാതി – ഗുരുവിന്റെ ഘാതകൻ.
  • ഗൗരവം – ഗുരുവിന്റെ ഭാവം.
  • ഗൃഹസ്ഥൻ – വിവാഹം ചെയ്ത് ഭാര്യയോട് കൂടി പാർക്കുന്നവൻ. (Police Constable, 2023)
  • ഗേയം – ഗാനം ചെയ്യാവുന്നത്.
  • ഗ്രഹിതാവ്  – സ്വീകരിക്കുന്നവന്‍.
  • ഗ്രാഹകൻ – ഗ്രഹിക്കുന്ന ആൾ.

  • ചപലന്‍ – ചാപല്യം കാണിക്കുന്നവന്‍.
  • ചക്രകം – ആരംഭിച്ചയിടത്ത്തന്നെ വീണ്ടും എത്തിച്ചെരുന്ന വാദരീതി.
  • ചക്രാശയം – മാന്ത്രിക യന്ത്രത്തിലുള്ള വിശ്വാസം.
  • ചരിത്രാതീതം – ചരിത്രത്തിനു മുൻപുള്ളത്.
  • ചികീർഷ – ചെയ്യാനുള്ള ആഗ്രഹം.
  • ചിരഞ്ജീവി – ചിരകാലം ജീവിച്ചിരിക്കുന്നവന്‍ / എന്നും ജീവിക്കുന്നവൻ.
  • ചിന്താമഗ്നൻ – ചിന്തയിൽ മുഴുകിയവൻ.
  • ചൈതന്യം – ചേതനയുടെ ഭാവം.

  • ജനകീയം – ജനങ്ങളെ സംബന്ധിക്കുന്നത്.
  • ജന്മസിദ്ധം – ജന്മം കൊണ്ട് സിദ്ധിക്കുന്നത്.
  • ജഗദുദയം – ജഗത്തിന്റെ ഉദയം.
  • ജാഗരം – ഉണർന്നിരിക്കുന്ന അവസ്ഥ. (LDC Alappuzha, 2024)
  • ജാനകി – ജനകന്റെ പുത്രി.
  • ജാമാതാവ് – മകളുടെ ഭർത്താവ്.
  • ജിഗീഷു – ജയിക്കാൻ ആഗ്രഹിക്കുന്നയാൾ.
  • ജിജ്ഞാസ – അറിയാനുള്ള ആഗ്രഹം. (Junior Typist/LD Typist , SSLC Mains, 2023)
  • ജിജ്ഞാസു – അറിയുവാൻ ആഗ്രഹിക്കുന്ന ആൾ. (Police Constable (IRB), 2023)
  • ജിജ്ഞാസു – ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ. (LDC Ernakulam, 2024)
  • ജൈത്രയാത്ര – വിജയത്തെ ഘോഷിക്കുന്ന യാത്ര.

  • തന്മയീഭാവം – താദാത്മ്യം പ്രാപിക്കുക / ഒന്ന്‌ മറ്റൊന്നുമായി ലയിച്ചുചേരുക.
  • തായ്‌വഴി – അമ്മ വഴിയുള്ള കുടുംബശാഖ.
  • താർക്കിയൻ – തർക്കശാസ്ത്രം പഠിച്ചിട്ടുള്ളവൻ.
  • തിതീർഷു – തരണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ആൾ.

  • ദാശരഥി – ദശരഥന്റെ പുത്രൻ.
  • ദാർശനികം – ദർശനത്തെ സംബന്ധിച്ചത്. (Junior Typist Clerk, SSLC Mains, 2023)
  • ദിഭൃക്ഷു – കാണാൻ ആഗ്രഹിക്കുന്ന ആൾ. (Armed Police Sub Inspector, Degree Level Mains, 2023)
  • ദീർഘദർശി – മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ.
  • ദുർലഭം – ലഭിക്കാൻ പ്രയാസമുള്ളത്.
  • ദുസ്സഹം – സഹിക്കാൻ പ്രയാസമുള്ളത്.
  • ദുസ്സാധം – സാധിക്കുവാൻ വിഷമമുള്ളത്.
  • ദേശീയം – ദേശത്തെ സംബന്ധിച്ചത്.
  • ദേശ്യം – ദേശത്തിലുള്ളത്.
  • ദ്വൈപായനൻ – ദ്വീപിൽ ജനിച്ചവൻ.
  • ദൈനംദിനകർമ്മം – ദിവസേന ചെയ്യേണ്ടുന്ന കർമ്മം.
  • ദൗത്യം – ദൂതന്റെ പ്രവൃത്തി.
  • ദ്രൗപദി – ദ്രുപദന്റെ പുത്രി.
  • ദ്രൗപദേയൻ – ദ്രൗപദിയുടെ പുത്രൻ.
  • ദൗഹിത്രൻ – മകളുടെ മകൻ. (Beat Forest Officer, 2023)

ധ 

  • ധിപ്സു – വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ.  

  • നക്തം ദിവം – നക്തവും ദിവവും.
  • നയജ്ഞൻ – നയം അറിയാവുന്നവൻ.
  • നയനാഭിരാമം – നയനത്തിന് അഭിരാമമായിട്ടുള്ളത്.
  • നാഗരികൻ – നഗരത്തിൽ വസിക്കുന്ന ആൾ.
  • നാടകകൃത്ത് – നാടകം എഴുതുന്ന ആള്‍.
  • നാനാത്വം – പലതായിരിക്കുന്ന അവസ്ഥ.
  • നാസ്തികൻ – കാണപ്പെടാത്തവയിൽ വിശ്വാസം ഇല്ലാത്തവൻ.
  • നിനീഷു – നയിക്കാൻ ഇച്ഛിക്കുന്നവൻ.
  • നിമോന്നതം - താഴ്ചയും ഉയർച്ചയുമുള്ളത്.
  • നിരക്ഷരൻ – അക്ഷരജ്ഞാനം ഇല്ലാത്തവൻ.
  • നിരാനന്ദം – ആനന്ദമില്ലാത്തത്.
  • നിരാലംബംആലംബമില്ലാത്തത്.
  • നിരുപാധികം – ഉപാധികളില്ലാതെ.
  • നിഷ്പക്ഷൻ – പക്ഷഭേദമില്ലാത്തവൻ.
  • നിയുക്തൻ – നിയോഗിക്കപ്പെട്ടവൻ.
  • നിയോക്താവ് – നിയോഗിക്കുന്നവൻ.
  • നിവൃത്തി – തൃപ്തികരമായ അവസാനം.
  • നിശാചാരി – രാത്രിയിൽ സഞ്ചരിക്കുന്നവൻ.
  • നിഷ്കാമകർമം – കാമമില്ലാത്ത കർമം.
  • നിഷ്പക്ഷം – പക്ഷഭേദമില്ലാതെ.
  • നിഷിദ്ധം – നിഷേധിക്കപ്പെട്ടിരിക്കുന്നത്.
  • നിസ്സീമം – അതിരില്ലാതെ.
  • നിസ്സംഗത – ഒന്നിനോടും ചേരാത്ത അവസ്ഥ.
  • നിസ്സഹായത – സഹിക്കാൻ കഴിയാത്ത അവസ്ഥ.
  • നിർലോഭംലാഭമില്ലാതെ.
  • നീരവം – ശബ്ദമില്ലാത്തത്.
  • ന്യൂനോക്തി – വാസ്തവത്തിൽ കുറിച്ചുള്ള പ്രസ്താവം.
  • നൈരാശ്യം – നിരാശയുള്ള ഭാവം.
  • നൈയാമികം – നിയമം അനുസരിച്ചുള്ളത്.
  • നൈയാമികൻ – ന്യായശാസ്ത്രം പഠിച്ചവൻ.

  • പഠിതാവ് – പഠിക്കുന്ന ആള്‍.
  • പതിവൃത – പതിയാൽ ചുറ്റപ്പെട്ടവൾ.
  • പന്നഗം – പാദങ്ങൾകൊണ്ടു ഗമിക്കുന്നതു്.
  • പരകായം – അന്യന്റെ ശരീരം.
  • പരദാരം / പരകളത്രം – അന്യന്റെ ഭാര്യ.
  • പരദേശി – അന്യദേശത്തുള്ളവൻ. (Junior Typist/LD Typist , SSLC Mains, 2023)
  • പരപ്രത്യയം  – അന്യന്റെ അഭിപ്രായത്തിലുള്ള വിശ്വാസം.
  • പരപ്രത്യയനേയ ബുദ്ധി – അന്യൻ പറയുന്നതുപോലെ പ്രവർത്തിക്കുന്നവൻ.
  • പരമകാഷ്ഠ – ഏറ്റവും ഉയർന്ന നില.
  • പരമപദം – ഏറ്റവും ഉയർന്ന സ്ഥാനം.
  • പരമാർത്ഥം – പരമമായ അർത്ഥത്തെ കുറിക്കുന്നത്.
  • പരാധീനത – അന്യനെ സേവിക്കുന്ന അവസ്ഥ.
  • പരിപ്രേക്ഷണം – ചുഴിഞ്ഞുനോക്കൽ.
  • പരിവാദകൻ – അപവാദം പറയുന്നവൻ.
  • പരിവ്രാജകൻ / സന്ന്യാസി – സർവ്വസംഗപരിത്യാഗി.
  • പരിവേദി – വേദന സഹിക്കുന്നവൾ.
  • പരിവൃത്തം – പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത്.
  • പരിശിഷ്ടം – ഒടുക്കം ചേർത്തത്.
  • പരോപകാരം – അന്യന് ചെയ്ത് കൊടുക്കുന്ന ഉപകാരം.
  • പരോക്ഷജ്ഞാനം – ഇന്ദ്രിയങ്ങൾക്കു വിഷയമാകാത്ത അറിവ്.
  • പശ്ചിമ അവസ്ഥ – മരിക്കാറായ അവസ്ഥ.  
  • പർണ്ണാശനം – ഇല മാത്രം ഭക്ഷിക്കൽ.
  • പന്തിഭേദം – വിളമ്പുന്നതില്‍ കാണിക്കുന്ന പക്ഷഭേദം.
  • പാദപം – പാദം കൊണ്ട് പാനം ചെയ്യുന്നത്.
  • പാമരം – പായ് കെട്ടാനുള്ള മരം. (Fire & Rescue Officer, Plus 2 Mains, 2023)
  • പാരത്രികം – പരലോകത്തെ സംബന്ധിച്ചത്.
  • പാരസ്പര്യം – പരസ്പര സഹകരണത്തിന്റെ ഭാവം.
  • പാരതന്ത്ര്യം – സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ.
  • പാവനചരിത – പാവനമായ ചരിത്രത്തോടു കൂടിയവള്‍.
  • പാശ്ചാത്യം – പടിഞ്ഞാറിനെ സംബന്ധിച്ചത്.
  • പാഷണ്ഡം – മതവിശ്വാസമില്ലായ്മ.
  • പാദപം – പാദം കൊണ്ട് പാനം ചെയ്യുന്നത്.
  • പിതാമഹൻ – പിതാവിന്റെ പിതാവ്.
  • പിതാമഹി – അച്ഛന്റെ അമ്മ.
  • പിതൃഘാതി – പിതാവിനെ വധിക്കുന്നവൻ.
  • പിപഠിഷു – പഠിക്കാൻ ആഗ്രഹിക്കുന്നയാൾ.
  • പിപാസ – വെള്ളം കുടിക്കാനുള്ള ആഗ്രഹം. (Assistant Manager KSCD, Mains 2024)
  • പിപാസു – കുടിക്കാൻ ആഗ്രഹിക്കുന്നയാൾ. (Junior Assistant, SSLC Mains 2023)
  • പുരോഭാഗി – കുറ്റം മാത്രം കാണുന്നവൻ.
  • പൂർവരാത്രം – രാത്രിയുടെ ആദ്യഭാഗം.
  • പൂർവ്വസ്മരണ – കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മ.
  • പേടിസ്വപ്‌നം – പേടിപ്പിക്കുന്ന സ്വപ്നം.
  • പൗത്രൻ – പുത്രൻറ പുത്രൻ.
  • പൗത്രി – പുത്രൻറ പൗത്രി.
  • പൗനരുക്ത്യംപിന്നെയും പിന്നെയും പറയുക.
  • പൗരാണികംപുരാണത്തെ സംബന്ധിച്ചത്.
  • പൗരാണികൻപുരാണങ്ങളിൽ കീർത്തിക്കപ്പെടുന്നവൻ.
  • പൗർവാപര്യംപൂർവാപരാക്രമം.
  • പ്രകൃത്യനുകൂലം – പ്രകൃതിക്ക് അനുകൂലം.
  • പ്രതാപശാലി – പ്രതാപമുള്ളവൻ.
  • പ്രതികടംചോദ്യത്തിന് മറുചോദ്യം.
  • പ്രതിലോമംക്രമത്തിന് വിപരീതമായത്.
  • പ്രതിനിധി പ്രാതിനിധ്യം വഹിക്കുന്നവൻ.
  • പ്രതിപ്രസ്ഥാനംമറുപക്ഷത്തു ചേരൽ.
  • പ്രതിഷ്ഠാപകൻ – പ്രതിഷ്ഠിക്കുന്നവൻ. (Fireman (Trainee), 2022)
  • പ്രത്യുത്തരം – മറുപടിക്കുള്ള മറുപടി.
  • പ്രത്യുദാഹരണംഉദാഹരണത്തിന് വിപരീതമായത്.
  • പ്രത്യുത്പന്നമതിത്വംസന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള ബുദ്ധി.
  • പ്രത്യുദ്ഗമനീയം – എഴുന്നേറ്റ്‌ നിന്ന് ബഹുമാനിക്കാൻ അർഹമായത്.
  • പ്രഥമദര്‍ശനം – ആദ്യദര്‍ശനം / ആദ്യമായി കാണുന്നത്.
  • പ്രാക്തനം – പൂർവകർമ്മഫലം.
  • പ്രാചീനം – പണ്ട് ഉള്ളത്.
  • പ്രാപഞ്ചികംപ്രപഞ്ചത്തെ സംബന്ധിച്ചത്.
  • പ്രാദേശികം – പ്രദേശത്തെ സംബന്ധിച്ച.
  • പ്രാമാണ്യം – പ്രമാണമായിരിക്കുന്ന അവസ്ഥ.
  • പ്രായോഗികം – പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത്.
  • പ്രയോഗികാഭിജ്ഞൻസന്ദർഭാനുസരണം പ്രയോഗിക്കാൻ അറിയാവുന്നവൻ. (Range Forest Officer (By Transfer) Prelims, 2023)
  • പ്രിയദർശിനി  – ദർശനത്തിൽ പ്രിയം തോന്നുന്നവൾ.
  • പ്രേക്ഷകൻ – കാണുന്ന ആൾ.
  • പ്രേഷകൻ – പറഞ്ഞയക്കുന്ന ആൾ / സന്ദേശം അയക്കുന്നവൻ.
  • പ്രാംശു – ഉയരം ഉള്ളവൻ.
  • പൈതൃകം – പിതാവിനെ സംബന്ധിച്ചത്.
  • പൈദാഹം – പൈയും ദാഹവും.
  • പൈശാചികം – പിശാചിനെ സംബന്ധിച്ചത്.

  • ബൗദ്ധികം – ബുദ്ധിയെ സംബന്ധിച്ച.
  • ബിഭിത്സ – ഭേദിക്കുവാനുള്ള ആഗ്രഹം.  (Computer Assistant Gr II / LD Typist / Typist Clerk, 2023)
  • ബുഭുക്ഷു – ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്നവൻ.  (Security Officer, 2023)
  • ബ്രാഹ്മണൻ – ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനമുളളവൻ.

  • ഭഗ്നാശൻ – ആശ നശിച്ചവൻ.
  • ഭാഗ്യപ്രദാനം – ഭാഗ്യത്തെ ദാനം ചെയ്യുന്നത്.
  • ഭാഗിനേയൻ – സഹോദരിയുടെ പുത്രൻ. (Beat Forest Officer, 2023)
  • ഭാഗിനേയി – സഹോദരിയുടെ മകൾ.
  • ഭാരതീയം – ഭാരതത്തെ സംബന്ധിച്ചത്.
  • ഭാര്‍ഗവന്‍ – ഭൃഗുവംശത്തില്‍ പിറന്നവന്‍.
  • ഭംഗ്യന്തരേണ – മറ്റൊരു പ്രകാരത്തിൽ.
  • ഭൂരുഹം – ഭൂമിയിൽ രൂഹമായത്.
  • ഭൗമം – ഭൂമിയെ സംബന്ധിച്ചത്.
  • ഭൗതികം – ഭൂലോകത്തെ സംബന്ധിച്ചത്.
  • ഭൈമി – ഭീമൻ പുത്രി.

  • മനോരമ – മനസ്സിനെ രമിപ്പിക്കുന്നത്. (Junior Typist Clerk, SSLC Mains, 2023)
  • മാതാമഹൻ – അമ്മയുടെ അച്ഛൻ.
  • മാനവൻ – മനുവിന്റെ പിൻഗാമി.
  • മാനസികം – മനസ്സിനെ സംബന്ധിച്ചത്.
  • മാർഗദർശി – വഴികാട്ടി (വഴി കാണിച്ചു തരുന്നവൻ).
  • മുമുക്ഷു – മോക്ഷം ആഗ്രഹിക്കുന്ന ആൾ.
  • മൃഗീയം – മൃഗത്തെപോലെയുള്ളത്.
  • മിതഭാഷി (വാഗ്മി) – മിതമായി സംസാരിക്കുന്നവൻ.
  • മീമാംസകൻ – മീമാംസ പഠിച്ചിട്ടുള്ളവൻ.
  • മൗനം – മുനിയുടെ ഭാവം.

  • യാദവൻ – യദുവംശത്തിൽ പിറന്നവൻ.
  • യാഥാസ്തികൻ – നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്നയാൾ.

  • രാഘവൻ – രഘുവംശത്തിൽ പിറന്നവൻ.
  • രാഹിത്യം – ഇല്ലാത്ത അവസ്ഥ.
  • രാഷ്ട്രീയം – രാഷ്ട്രത്തെ സംബന്ധിച്ചത്.

  • ലാഭേച്ഛ – ലാഭത്തോടുള്ള ആഗ്രഹം.
  • ലൗകികം – ലോകത്തെ സംബന്ധിച്ചത്. (Assistant Kannada Knowing, 2024)  

  • വക്താവ് – വചിക്കുന്നയാൾ / പറയുന്ന ആൾ.
  • വാഗ്മി – മിതവും സാരവുമായി സംസാരിക്കുന്ന ആൾ.
  • വാചാലൻ – അധികം സംസാരിക്കുന്നവൻ. (Computer Operator, Degree Level Mains, 2023)
  • വാരിദം – വാരിയെ ദാനം ചെയ്യുന്നത്.
  • വിജിഗീഷു – ജയിക്കണമെന്നു ആഗ്രഹിക്കുന്നവൻ.  (Woman Police Constable, 2023)
  • വിദ്യാര്‍ഥി – വിദ്യയെ അര്‍ഥിക്കുന്നവന്‍.
  • വിനീതൻ – വിനയത്തോടുകൂടിയവൻ.
  • വിഭാര്യൻ / വിദുരൻ – ഭാര്യ മരിച്ചവൻ.
  • വിവക്ഷ – പറയാൻ ആഗ്രഹിക്കുന്നത്. (Village Field Assistant, SSLC Mains, 2023)
  • വിവക്ഷിതം – പറയുവാൻ ഉദ്ദേശിച്ചത്.
  • വിജനം – ജനം ഇല്ലാത്തയിടം.
  • വിശ്വവിശ്രുതം – ലോകത്തിൽ വിശ്രുതമായത്.
  • വിഷണ്ണൻ / വിഷാദി – വിഷാദമുള്ളവൻ.
  • വിഹഗം – വിഹായസ്സിൽ ഗമിക്കുന്നത്.
  • വ്യക്ഷരം – എഴുതുന്നതിലെ തെറ്റ്.
  • വ്യാഴവട്ടം – പന്ത്രണ്ടു വര്‍ഷക്കാലം.
  • വേത്രവതി – വാതിൽ കാവൽക്കാരി.
  • വേദവാക്യം – അലംഘനീയമായ അഭിപ്രായം. (Degree Prelims, Stage III, 2023)
  • വൈദേഹി –
  • വൈതരണി – നരകത്തിലെ നദി.
  • വൈകാരികംവികാരത്തെ സംബന്ധിച്ചത്.
  • വൈദികം – വേദത്തെ സംബന്ധിച്ചത്.
  • വൈദേശികംവിദേശത്തെ സംബന്ധിച്ചത്.
  • വൈവാഹികം – വിവാഹത്തെ സംബന്ധിച്ചത്.
  • വൈയക്തികം – വ്യക്തിയെ സംബന്ധിച്ചത്.   (LDC Prelims (Tamil & Malayalam Knowing), 2023)  
  • വൈനതേയൻ – വിനതയുടെ പുത്രൻ.
  • വൈയാകരണൻ – വ്യാകരണം പഠിച്ചിട്ടുള്ളവൻ.

  • ശാകടീന – വണ്ടിയെ സംബന്ധിച്ചത്.  
  • ശാരദമേഘം – ശരത്കാലത്തിലെ മേഘം.
  • ശാരീരികം – ശരീരത്തെ സംബന്ധിച്ചത്.
  • ശാശ്വതം – എന്നെന്നും നിലനിൽക്കുന്നത്.
  • ശാസ്ത്രീയം – ശാസ്ത്രത്തെ സംബന്ധിച്ചത്.
  • ശ്വശുരൻ – ഭാര്യയുടെ പിതാവ്. (Beat Forest Officer, 2023)
  • ശുഭപര്യവസായി – ശുഭമായി പര്യവസാനിക്കുന്നത്.
  • ശൈശവം – ശിശുവായിരിക്കുന്ന അവസ്ഥ.
  • ശ്രദ്ധാലു – ശ്രദ്ധയുള്ളവന്‍.
  • ശ്രോതാവ് – ശ്രവിക്കുന്ന ആൾ.

  • സത്യകി – സത്യന്റെ പുത്രൻ.
  • സദസ്യൻ – സദസ്സിലിരിക്കുന്നവൻ.
  • സമകാലികർ – ഒരേ കാലത്തു ജീവിക്കുന്നവർ.
  • സമൂലം – വേര് മുതൽ ഇല വരെ സകലതും.
  • സഹർഷം – ഹർഷത്തോട് കൂടി.
  • സഹ്യം – സഹിക്കാന്‍ കഴിയുന്നത്.
  • സഹവർത്തിത്വം – സഹകരിച്ചു ജീവിക്കുന്ന അവസ്ഥ.
  • സഹനശക്തി – എന്തും സഹിക്കാനുള്ള ശക്തി.
  • സര്‍വംസഹ – സര്‍വവും സഹിക്കുന്നവള്‍.
  • സർവതോമുഖം – എല്ലാത്തരത്തിലുമുള്ള.
  • സാകൂതം – ഉദ്ദേശ്യപൂർവ്വകമായി.
  • സാക്ഷി – അക്ഷിയോടുകൂടിയാവാൻ.
  • സാക്ഷരന്‍ – അക്ഷര ജ്ഞാനമുള്ളവന്‍.
  • സാമഞ്ജസ്യം – പരസ്പരം പൊരുത്തപ്പെടുന്ന അവസ്ഥ.
  • സാദരം – ആദരവോടുകൂടി.
  • സാഭിമാനം – അഭിമാനത്തോടുകൂടി.
  • സാമൂഹികം – സമൂഹത്തെ സംബന്ധിച്ചത്.
  • സാരഗ്രാഹി – സാരം ഗ്രഹിച്ചവൻ.
  • സാംസ്കാരികം – സംസ്കാരത്തെ സംബന്ധിച്ചത്.
  • സാമ്പത്തികം – സമ്പത്തിനെ സംബന്ധിച്ചത്.
  • സാർത്ഥകം – അർത്ഥത്തോടുകൂടി.
  • സാർവ്വകാലികം – എല്ലാ കാലത്തേക്കുമുള്ളത്.
  • സാർവജനീനം – എല്ലാവർക്കും ഹിതകരമായ / എല്ലാ ജനങ്ങൾക്കും ബാധകമായ. (Sub Inspector Trainee, 2023)
  • സാർവഭൗതികം – എല്ലാ ജീവജാലങ്ങളെയും സംബന്ധിച്ചത്.
  • സാർവത്രികം – എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത്.
  • സാത്വികന്‍ – സ്വത്വഗുണമുള്ളയാൾ.
  • സീത – സിതയിൽ നിന്നു ജനിച്ചവൾ.
  • സുകരം – എളുപ്പത്തിൽ ചെയ്യാവുന്നത്.
  • സ്ഥാവരം – സ്ഥിരമായി സ്ഥിതി ചെയ്യുന്നത്.
  • സോദ്ദേശ്യം – ഉദ്ദേശത്തോടു കൂടി.
  • സോപാധികം – ഉപാധികളോട് കൂടി.
  • സ്വകീയം – തന്നെ സംബന്ധിച്ചത്. 
  • സ്വത്വം – തന്റേതെന്ന ഭാവം.
  • സ്വഗതം – തന്നത്താൻ പറയുന്നത്.
  • സ്വതസിദ്ധം – താനേതന്നെ കിട്ടിയത്.
  • സ്വാഭിപ്രായം – സ്വന്തം അഭിപ്രായം.
  • സ്വപ്രത്യയസ്ഥൈര്യം – സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കൽ.
  • സ്യാലൻ – സഹോദരിയുടെ ഭർത്താവ്. (Beat Forest Officer, 2023)
  • സ്മാരകം – സ്മരണ നിലനിർത്തുന്നത്.
  • സ്നുഷ – മകന്റെ ഭാര്യ.
  • സൗമിത്രി – സുമിത്രയുടെ മകൻ.
  • സൈദ്ധാന്തികൻ – സിദ്ധാന്തം ആവിഷ്കരിക്കുന്നവൻ.

  • ഹതാശൻ – ആശ നശിച്ചവൻ.
  • ഹന്താവ്കൊല്ലുന്നവന്‍ / ഹനിക്കുന്നവൻ.
  • ഹൃദയസ്പൃക് – ഹൃദയത്തെ സ്പർശിക്കുന്നത്.

Read More: Malayalam Grammar Section