Malayalam Synonyms (പര്യായ പദങ്ങൾ) Animals & Birds | Part 2

This post consists of the second part of the list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations. In this table, we're listing the different animals and birds, and the synonyms related to them.

പര്യായ പദങ്ങൾ



വാക്ക്പര്യായ പദങ്ങൾ
കാട്വനം, വിപിനം, അരണ്യം, കാനനം, കാന്താരം, ഗഹനം, അടവി
കാട്ടുതീദവം, ദാവം
കാട്ടാളൻകിരാതൻ, ശബരൻ, പുളിന്ദൻ, മൃഗവധാജീവൻ, ലുബ്ധകൻ, ശബരൻ
ആനഗജം, കരി, ഹസ്തി, ദന്തി, വാരണം, കുഞ്ജരം, ഇഭം
പിടിയാനകരിണി, വശ, കരേണു, മാതംഗി, ഹസ്തിനി
ആനക്കൊമ്പ് നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജം
ആനക്കുട്ടി കരഭം, കരിപോതം, കരിശാബകം, കളഭം
ആനക്കാരന്‍ ഹസ്തിപന്‍, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍
ആനച്ചങ്ങല ശൃംഖല, അന്ദുകം, നിഗളം
ആനത്തോട്ടി അങ്കുശം, ശൃണി, സൃണി
ആട്അജം, ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം, ഛാനി, സ്തഭം, ബസ്തം, മേഷം
ആട്ടിടയന്‍ അജപന്‍, അജാജീവന്‍, അജാജീവി
ആമകൂര്‍മം, കച്ഛപം, കമഠം, ധരണീധരം, മാഷാദം 
അണ്ണാന്‍ അണ്ണാറക്കണ്ണൻ, അണ്ണിപ്പിള്ള, അണില്‍, ചമരപുച്ഛം, ചിക്രോഡം
ഉറുമ്പ്വമ്രി, വൽമി, പിപീലിക
കുതിരഅശ്വം, ഹയം, തുരഗം, അർവ, ഘോടകം, തുരംഗമം, പീതി, വാജി, വാഹം, സപ്തി, സൈന്ധവം
കഴുത ഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം
തവളമണ്ഡൂകം, പ്ലവം, പ്ലവഗം, ദര്‍ദുരം, ഭേകം, ശാലൂരം, വര്‍ഷാഭൂ
പാമ്പ്‌നാഗം, ഉരഗം, അഹി, പന്നഗം, ഫണി, ഭോഗി, സര്‍പ്പം,
ഭുജംഗം, ചക്രി, വിഷധരം
നീര്‍ക്കോലിഅലഗര്‍ദം, അജഗര്‍ദം, ജലവ്യാളം
കീരിനകുലം, പന്നഗാരി
കഴുതഗർദഭം, ചക്രീഖൻ, ബാലേയം, രാസഭം
കാളവൃഷം, ഋഷഭം, ഉക്ഷം, സൗരഭേയം
പശുദോവ്, ഗോ, ഗോവ്, ശൃംഗിണി,
ധേനു, ധേനുക, പയസ്വിനി, മാഹാ, മാഹേയി, രോഹിണി
എരുമമഹിഷി, മന്ദഗമന, കലുഷം, ദുരന്ധം
സിംഹംകേസരി, മൃഗേന്ദ്രൻ, പഞ്ചാസ്യന്‍, പഞ്ചാനനന്‍, പരി, മൃഗപതി, മഹാനാദന്‍, ഹര്യക്ഷന്‍, കണ്ഠീരവന്‍
കടുവ നരി, വ്യാഘം, വ്യാളം, ശാര്‍ദൂലം
പുലി വ്യാഘം, പുണ്ഡരീകംം
ചെന്നായ്കോഗം, ഈഹാമൃഗം, മൃഗാജീവൻ, മൃഗാദനം, മൃഗാദനൻ, വൃകം
കുറുക്കന്‍നരി, കുറുനരി, ജംബുകന്‍, സൃഗാലന്‍, ക്രോഷ്ടാവ്
കാട്ടുപോത്ത്മഹിഷം, സൈരിഭം, യമരഥം, നിഷ്‌കഹം, കോടാരം
മുയല്‍ശശം, ശശകം, ശൂലികം, മൃദുരോമം, ചെവിയൻ
മാൻഏണം, ഹരിണം, കരംഗം, സാരംഗം,
കുരങ്ങ്കപി, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം
കരടിഋക്ഷം, ഭല്ലൂകം, ഭാലൂകം, ഭല്ലം, അച്ഛഭല്ലം
മുതലനക്രം, ജലജിഹ്വം, ഗ്രാഹം, ജലചരം, കുംഭീരം, അവഹാരം
ചീങ്കണ്ണിഗ്രാഹം, അവഹാരം, നക്രം, കുംഭീരം, വല്ലകം
അട്ട ജളൂകം, ജളൗകസ്സ്, രക്തപാ, രക്തപായിനി
പല്ലിഗൗളി, കഡ്യമത്സ്യ, ഗൃഹഗോധ, ഗൃഹാളിക, ജ്യേഷ്ഠ, പല്ലിക, ബ്രാഹ്മി, ലക്തിക
പട്ടിനായ്, ശ്വാവ്, ശുനകൻ, ശ്വാനൻ
പൂച്ചമാര്‍ജാരന്‍, ആഖുഭുക്ക്, ഓതു, ബിഡാലം, മൂഷികാരി, വിഡാലം, പൂശകൻ
എലിമൂഷികന്‍, മൂഷകം, മൂഷികം, ആഖു, പൃകം, പൂംധ്വജന്‍,  ഉന്ദുര, മഹിന്ധകം, മഹാഗം, ഖനകൻ
പന്നിവരാഹം, സൂകരം, കിടി, കിരി, ഘോണി
കോഴികുക്കുടം,കുക്കുടകം, ചരണായുധം, താമ്രചൂഡം
കുളകോഴിടിടിഭം, ടിടിഭകം
താറാവ്ഹില്ലം, ആടി, ആഡി
ഓന്ത്കുകലാസം, സരടം, വേദാരം
ഒട്ടകം ഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളം
അജിനം മാന്‍തോല്‍, മൃഗത്തോല്‍
വാല്പുച്ഛം, ലാംഗുലം, ലലാമം, ലൂമം
മീൻ മത്സ്യം, ഝക്ഷം, മീനം
നീര്‍ക്കുതിരജലാശ്വം, ജലഹയം
ഞണ്ട്കര്‍ക്കം, കര്‍ക്കടം, കര്‍ക്കടകം, കര്‍ക്കി, കളീരം
പക്ഷിപറവ, ഹഗം, വിഹഗം, നഭസംഗമം
ചിറക്‌ഖഗം, പത്രം, പക്ഷം, പദത്രം, പര്‍ണം
പക്ഷിക്കൂട്പഞ്ജരം, നീഡം, കുലായം
അരയന്നം ഹംസം, അന്നം, മരാളം
കുരുവി അഴുകുരൽ, ഉൽക്രോശം, കുരരി, കുരലം, കുരീൽ
കാക്കബലിഭുക്ക്, ചിരഞ്ജീവി, അരിഷ്ടം, കരടം, ആത്മഘോഷം, ഏകദൃഷ്ടി, കാരവം, ധ്വാങ്ക്ഷം, പരഭൃത്ത്, ബലിപുഷ്ടം, മഹാനേമി, മൌകലി, വായസം, ശക്രജം, സുകൃത്പ്രജം
കൊക്ക്ബകം, ബകോഡം, കഹ്വം, ദീർഘഭുജംഗം, നിശൈഡം
കൊക്ക് (പക്ഷിയുടെ ചുണ്ട്)ചഞ്ചു, ത്രോടി
മയിൽമയൂരം, കേകി, ബര്‍ഹിണം, ബര്‍ഹി, നീലകണ്ഠം, ശിഖി, ശിഖണ്ഡി
കുയിൽകോകിലം, പികം, പരഭ്യതം, വനപ്രിയം, കളകണ്ഠം, അന്യഭൃതം, കാകപുച്ഛം, കാകപുഷ്ടം, കാമാന്ധം, താമ്രാക്ഷം, മധുവാക്ക്, വസന്തഘോഷം
ഉപ്പൻചകോരം, ചകോരകം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവം
തത്തശുകം,കീരം, ശാരിക, കൈദാരം, ദാഡിമപ്രിയം, ഫലാശനം, മഞ്ജുപാഠകം
പ്രാവ്കപോതം, കളരവം, പാരാവതം
മൂങ്ങഉലു, ദാത്യൂഹം
നത്ത്കാളകണ്ഠം, ദാത്യൂഹം, ദാത്യൗഹം, നീലകണ്ഠം
പരുന്ത്പത്രി, പത്രിരാജൻ, ശശാദനം
കഴുകന്‍ ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം
ഈച്ചമക്ഷിക, നീല, വര്‍വണ
ഇയ്യാംപാറ്റ ശലഭം, പതംഗം
വണ്ട്ഭ്രമരം, മധുപം, അളി, ഭൃംഗം, മധുകരം, മധുപതി, മധുവ്രതം
തേനീച്ചമധുമക്ഷിക, സരഘ, ക്ഷുദ്ര
തേൻമധു, മരന്ദം, മകരന്ദം, മധൂളം, മധൂലി, മാധ്വി.
കടന്നല്‍ ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി
ചിവീട്ഝില്ലി, ഝില്ലിക, ചീകീട്, ചില്ലിക, ചിരുക, ചീരി, ഭൃംഗാരി
മിന്നാമിനുങ്ങ്ജ്യോതിരംഗണം, തമോമണി, ഖദ്യോതം, നിശാമണി, ഇന്ദുഗോപം, പ്രഭാകീടം, തൈജസകീടം
ചിത്രശലഭംശലഭം, പൂമ്പാറ്റ, പുഷ്പപതംഗം, പതയം
ചക്രവാകപ്പക്ഷിഅന്നിൽപ്പക്ഷി, കോകം, ക്രൌഞ്ചം, ചക്രവാകം, രഥാംഗാഹ്വയം, ക്രൌഞ്ചപ്പക്ഷി
ഗരുഡൻഖഗേശ്വരൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, സുപർണൻ

Thanks for reading!!!