Malayalam_Literature_Questions_Part 12_Kerala_PSC

This is the twelfth edition of 25 Malayalam Literature Questions for the upcoming Kerala PSC 10th, plus two as well as degree-level preliminary and main exams.

This post is about the renowned poet of Kerala, Vyloppilli Sreedhara Menon, and the majority of these questions were gathered from previous years' PSC question papers, current affairs, and PSC Bulletins.



  • 'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
  • ➤ വൈലോപ്പിള്ളി ശ്രീധരമേനോൻ.

  • 1972-ൽ വൈലോപ്പിള്ളി ശ്രീധരമേനോനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി ?
  • ➤ വിട (1971-ൽ ഓടക്കുഴൽ അവാർഡ്).

  • 'കാച്ചിക്കുറുക്കിയ കവിത' എന്ന് വൈലോപ്പിള്ളി കവിതയെ വിശേഷിപ്പിച്ചതാരാണ്?
  • ➤  എം.എൻ. വിജയൻ.

  • വൈലോപ്പിള്ളിയുടെ ആത്മകഥ?
  • ➤ കാവ്യലോക സ്മരണകൾ.

  • വൈലോപ്പിള്ളി ശ്രീധരമേനോന്റെ ആദ്യ കവിതാ സമാഹാരം?
  • ➤ കന്നിക്കൊയ്ത്ത്  (1947).

  • വൈലോപ്പിള്ളി ശ്രീധരമേനോന് വയലാർ അവാർഡ് ലഭിച്ച കൃതി ?
  • ➤ മകരക്കൊയ്ത്ത്.

  • മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾ വിവരിക്കുന്ന വൈലോപ്പിള്ളികവിത ഏതാണ് ?
  • ➤ സഹ്യന്റെ മകൻ (1944).

  • സഹ്യന്റെ മകൻ എന്ന കവിതയെ ആസ്പദമാക്കി അതേ പേരിൽ 1982-ൽ സിനിമ സംവിധാനം ചെയ്തതാര്?
  • ➤ ജി. എസ്. പണിക്കർ.

  • വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' എന്നറിയപ്പെടുന്ന കവിത?
  • ➤ കുടിയൊഴിക്കൽ.

  • വൈലോപ്പിള്ളി ശ്രീധരമേനോന്റെ തൂലികാനാമം ?
  • ➤ ശ്രീ.

  • 'ശ്രീരേഖ' എന്ന കൃതിയുടെ രചയിതാവ്?
  • ➤ വൈലോപ്പിള്ളി.

  • വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണയ്ക്കായി ഏർപ്പെടിത്തിയിട്ടുള്ള പുരസ്‌കാരം?
  • ശ്രീരേഖാ  സാഹിത്യ പുരസ്‌കാരം.

  • 'ശ്രീരേഖ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
  • ➤ കെ.ആർ. ശ്രീധരൻ


  • വൈലോപ്പിളളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലുള്ള വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022 ലഭിച്ചതാർക്ക്?
  • ➤ വിമീഷ് മണിയൂർ (യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു), സംഗീത ചേനംപുല്ലി (കവിത വഴിതിരിയുന്ന വളവുകൾ)

  • 'എല്ലുറപ്പുള്ള കവിതകളുടെ കവി' എന്ന അറിയപ്പെടുന്നതാര്?
  • ➤ വൈലോപ്പിള്ളി ശ്രീധരമേനോൻ.

  • പി. എ. വാര്യർ 'എല്ലുറപ്പുള്ള കവിത' എന്ന് വിശേപ്പിച്ചിരിക്കുന്നത് വൈലോപ്പിള്ളിയുടെ ഏതു കവിതാസമാഹാരത്തിന്റെ അവതാരികയിലാണ്?
  • ➤ കടൽ കാക്കകൾ.

  • 'ഊഞ്ഞാൽ' എന്ന നോവൽ എഴുതിയത് വിലാസിനിയാണ്. 'ഊഞ്ഞാലിൽ' എന്ന കവിത എഴുതിയതാര്  ?
  • ➤ വൈലോപ്പിള്ളി ശ്രീധരമേനോൻ.

  • 'വിലാസിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്  ?
  • ➤ എം.കെ. മേനോൻ.

  • പുരോഗമന കല സാഹിത്യ സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ?
  • ➤ വൈലോപ്പിള്ളി ശ്രീധരമേനോൻ.

  • 'പച്ചക്കുതിര' എന്ന കവിതാസമാഹാരം രചിച്ചത് ?
  • ➤ വൈലോപ്പിള്ളി.

  •  1965-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വൈലോപ്പിള്ളി കവിത?
  • ➤ കയ്പവല്ലരി.

  • വൈലോപ്പിള്ളി എഴുതിയ പ്രശസ്തമായ നാടകം ?
  •  ഋശ്യശൃംഖനും അലക്സാണ്ടറും (1956)

  • പേലവനിലാവിന്റെ സൗഹൃദം ശീലിച്ചോനെ...’ ചങ്ങമ്പുഴയെ ഇങ്ങനെ വിളിച്ചതാര്?
  •  വൈലോപ്പിള്ളി


  • അടുത്തിടെ വിവാദമായ 'വാഴക്കുല' എന്ന കവിത ആരുടെ കല സൃഷ്ടിയാണ് ? ഏതു കവിതാസമാഹാരത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
  •  ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ രക്തപുഷ്പങ്ങൾ എന്ന കവിതാസമാഹാരത്തിൽ നിന്ന്  (ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരെ)


  • 2001-ൽ പ്രവർത്തനം ആരംഭിച്ച വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആസ്ഥാനം എവിടെയാണ് ?
  •  നളന്ദ (തിരുവനന്തപുരം).

  • 'അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
    അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ
    ' ഈ പ്രശസ്തമായ വരികൾ ഏത് വൈലോപ്പിള്ളികവിതയിൽ നിന്ന് എടുത്തതാണ്?
  • ➤ മാമ്പഴം (1947).   

Thanks for reading!!!