10th Prelims Third Stage Related Facts | Part 4

This is the fourth installment of the connected facts from the 10th prelims third stage question paper for candidates taking the 10th prelims 4th, 5th, and 6th phase PSC exams.


Questions & Related Facts  of 10th Prelims Third Stage

 


Related Facts

  • സ്ഥാപിതമായത് – 1885 ഡിസംബർ 28.
  • സ്ഥാപിച്ചത്  – എ.ഒ ഹ്യൂം.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിതാവ്  – എ.ഒ ഹ്യൂം.
  • ആദ്യ പ്രസിഡന്റ് – ഡബ്ല്യു.സി. ബാനർജി.
  • ആദ്യ സെഷൻ നടന്ന സ്ഥലം – ഗോകുൽ തേജ്പാൽ സംസ്കൃത സ്കൂൾ (ബോംബെ).
  • ആദ്യ സെഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം – 72.
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി – ബാരിസ്റ്റർ ജി.പി. പിള്ള. 
  • കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടക്കുന്ന സമയത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി – ഡഫറിൻ പ്രഭു.
  • INC യുടെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം – സുരക്ഷാ വാൽവ് സിദ്ധാന്തം (സേഫ്റ്റി വാൽവ് തിയറി).

📌Also refer, Indian National Congress









Related Facts

  • സി.ശങ്കരൻ നായർ അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം – അമരാവതി സമ്മേളനം  (1897).
  • കോൺഗ്രസ്സിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത വഹിച്ചത് – 1898.
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ ആദ്യ മലയാളി – ചേറ്റൂർ ശങ്കരൻ നായർ.
  • ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചുകൊണ്ട് സി.ശങ്കരൻ നായർ രചിച്ച പുസ്തകം – ഗാന്ധി ആൻഡ് അനാർക്കി.
  • കോൺഗ്രസ്സ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം – ചെന്നെ (1887).
  • കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ  പി . അനന്തചാർലു (1891).

10th Prelims 2022 Related Questions

  • കോൺഗ്രസിന്റെ അന്തിമ ലക്‌ഷ്യം പൂർണ സ്വരാജ് അല്ലെങ്കിൽ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം  1929-ലെ ലാഹോർ സമ്മേളനം.  (15/5/2022)

📌Also refer, Indian National Congress


Related Facts

1929-ലെ ലാഹോർ സമ്മേളനം

  • ജവഹർലാൽ നെഹ്റു ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്പ്രസിഡണ്ട് ആയ വർഷം.
  • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം
  • ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം.









    Related Facts
    • ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം – 1917.
    • ചമ്പാരൻ സത്യാഗ്രഹം നടന്ന സംസ്ഥാനം – ബീഹാർ.
    • ചമ്പാരൻ സത്യാഗ്രഹം നടക്കുമ്പോൾ വൈസ്രോയി – ചെംസ്‌ഫോർഡ് പ്രഭു.
    • ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം – ചമ്പാരൻ.
    • 2017-ൽ നൂറാം വാർഷികമാഘോഷിച്ച ഗാന്ധിജിയുടെ സമരം – ചമ്പാരൻ സമരം.
    • നീലം കർഷകരെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം – ചമ്പാരൻ സമരം.
    • ആദ്യ ജനകീയ കർഷക സമരം – ചമ്പാരൻ സമരം.
    • ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് – രാജ് കുമാർ ശുക്ല.
    • തീൻ കഠിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട സമരം – ചമ്പാരൻ സമരം.
    • ചമ്പാരൻ സമരങ്ങളെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ദിനബന്ധുമിത്രയുടെ നാടകം – നീൽ ദർപൻ.
    (ബാക്കി ഓപ്ഷൻസ് )
      • ഖേദ  സത്യാഗ്രഹം – 1918 (ഗുജറാത്ത്).
      • അഹമ്മദാബാദ് തുണിമിൽ സമരം – 1918 (ഗുജറാത്ത്).
        • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം.
      • ബർദോളി സമരം – 1928 (ഗുജറാത്ത്).
        • ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്  – സർദാർ വല്ലഭായ് പട്ടേൽ.
        • ബർദോളി ഗാന്ധി  – സർദാർ വല്ലഭായ് പട്ടേൽ.
        • ബർദോളി സമരം നടക്കുമ്പോൾ വൈസ്രോയി – ഇർവിൻ പ്രഭു.
        • 'രണ്ടാം ബർദോളി' എന്നറിയപ്പെട്ട കേരളത്തിലെ സ്ഥലം – പയ്യന്നൂർ.



       Related Facts

      കീഴഴിയൂർ ബോംബ് കേസ് 

        • കീഴഴിയൂർ ബോംബ് കേസ് നടന്ന വർഷം  – 1942 നവംബർ 17
        • കീഴരിയൂർ ബോംബ്‌ ആക്രമണം നടന്ന ജില്ല – കോഴിക്കോട്‌.
        • കീഴരിയൂർ ബോംബ് കേസിലെ പ്രധാന നേതാവ്  – ഡോ. കെ. ബി. മേനോൻ.
          • അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറി – ഡോ.കൊന്നനത്ത് ബാലകൃഷ്ണമേനോൻ.
        • കീഴരിയൂർ ബോംബ്‌ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ പ്രമുഖ നേതാക്കൾ – ഡോ. കെ. ബി. മേനോൻ, കുഞ്ഞിരാമ കിടാവ്‌ (കെ.കേളപ്പന്റെ മകൻ), മത്തായി മാഞ്ഞൂരാന്‍, വി.എ. കേശവൻ നായർ സി.പി. ശങ്കരൻ നായർ.
        • അറസ്റ്റിലായ ആളുകളുടെ ആകെ എണ്ണം – 27.
        • കീഴരിയൂരിലെ വീരകേസരി എന്നറിയപ്പെടുന്നത് – കെ. നാരായണൻ.
        • കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് അന്വേഷിച്ച് കെ.ബി.മേനോന് കത്തെഴുതിയ ദേശീയ നേതാവ് – സുഭാഷ്‌ ചന്ദ്രബോസ്.
        • കീഴഴിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന രഹസ്യരേഖ – സ്വതന്ത്ര ഭാരതം
        • കീഴരിയൂർ ബോംബ്‌ കേസിനെ പ്രമേയമാക്കിയുള്ള ഹിന്ദി നാടകം – വന്ദേമാതരം.
        • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ' എന്ന ആധികാരിക ഗ്രന്ഥത്തിന്റെ രചയിതാവ്  – വി.എ.കേശവൻ നായർ.

        ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
        • ക്വിറ്റ് ഇന്ത്യാ സമരം അറിയപ്പെടുന്ന മറ്റ് പേരുകള്‍ – ഓഗസ്റ്റ് പ്രക്ഷോഭം, ഭാരത് ചോടോ ആന്തോളന്‍.
        • കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് –1942 ഓഗസ്റ്റ് 8 (ബോംബെ സമ്മേളനം).
          • ക്വിറ്റ് ഇന്ത്യ പ്രമേയം അതരിപ്പിച്ചത് – ജവഹര്‍ലാല്‍ നെഹ്‌റു.
        • ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ച ദിവസം – 1942 ഓഗസ്റ്റ് 9.
          • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് – ഓഗസ്റ്റ് 9.
        • ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വനിതാ നേതാവ് – അരുണ അസഫ് അലി.
        • ക്വിറ്റ് ഇന്ത്യാ സമരനായകന്‍ എന്നറിയപ്പെടുന്നത് – ജയപ്രകാശ് നാരായണ്‍.
        • "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ മുദ്രാവാക്യം ഏതുമായി  ബന്ധപ്പെട്ടിരിക്കുന്നു?  ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.
        • 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ എപ്പോഴാണ് മഹാത്മാഗാന്ധി അറസ്റ്റിലായത്? 1942 ഓഗസ്റ്റ് 9.
          • മഹാത്മാഗാന്ധിയെ  തടവിലാക്കിയ സ്ഥലം – ആഗാ ഖാൻ കൊട്ടാരം, പൂനെ.
        • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ തടവിലാക്കിയ സ്ഥലം – അഹമ്മദ്‌നഗര്‍ കോട്ട.
          • തടവില്‍ കഴിഞ്ഞ കാലത്ത് ജവാഹര്‍ലാല്‍ നെഹ് രചിച്ച കൃതി – ഇന്ത്യയെ കണ്ടെത്തല്‍ (The Discovery of India).
        • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നാനാ പാട്ടീൽ സമാന്തര സർക്കാർ രൂപീകരിച്ചത് – സത്താറയിൽ (താമ്രലിപ്തജതിയ സര്‍ക്കാര്‍).
        • 1942 ആഗസ്ത് ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ആഗസ്ത് 9ന് ആരാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ബോംബെ ഗോവാലിയ ടാങ്ക് മൈതാനം ഉയർത്തിയത് ? അരുണ അസഫ് അലി.
        • ക്വിറ്റ് ഇന്ത്യ സമര നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച ഓപ്പറേഷൻ – ഓപ്പറേഷൻ തണ്ടർബോൾട്ട്.
        •  ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സീക്രട്ട് കോൺഗ്രസ് റേഡിയോ സ്റ്റേഷന്റെ പേര്  – ആസാദ് റേഡിയോ.
        • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സീക്രട്ട് കോൺഗ്രസ് റേഡിയോ സ്റ്റേഷന്റെ സംഘാടക  – ഉഷാ മേത്ത.
        • 1942 സെപ്തംബർ 15-ന് ക്വിറ്റ് ഇന്ത്യാ സമരത്തെ "കലാപം" എന്ന് വിശേഷിപ്പിച്ചത് ആരാണ്? സർ റെജിനാൾഡ് മാക്സ്വെൽ.
        • 1857നു ശേഷം നടക്കുന്ന ഏറ്റവും ഗുരുതരമായ പ്രക്ഷോഭം എന്ന് ക്വിറ്റ് ഇന്ത്യാസമരത്തെ വിശേഷിപ്പിച്ചത് –  ലിന്‍ലിത്‌ഗോ പ്രഭു.





        Related Facts
        • ഭാഷാടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം – 1920 -നാഗ്പൂർ സമ്മേളനം.
          • ദാർ കമ്മീഷൻ – എസ്. കെ. ദാർ, ജെ. എൻ. ലാൽ, പന്ന ലാൽ. 
          • JVP കമ്മിറ്റി – ജവഹർലാൽ നെഹ്‌റു, വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ.
        • സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം – 1953.
        • സംസ്ഥാന പുനസഘടന കമ്മീഷനിലെ മറ്റു അംഗങ്ങൾ – എച്ച്. എൻ. കുൻസ്രൂ, സർദാർ കെ. എം. പണിക്കർ.
          • കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് – 1955 സെപ്റ്റംബർ 30.
        • സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത് – 1956.
          • ഏഴാം ഭേദഗതി, ആർട്ടിക്കിൾ 3 - 4.
        • സംസ്ഥാന  പുനസംഘടന നടന്ന വർഷം – 1956.
        • ഇന്ത്യയിൽ ആദ്യമായി ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന സംസ്ഥാനം – ആന്ധ്ര (1953 ഒക്ടോബർ 1 ).
          • ആന്ധ്രാ പ്രദേശിന്റെ രൂപീകരണത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വ്യക്തി – പോറ്റി ശ്രീ രാമലു.
          • 'അമര ജീവി' – പോറ്റി ശ്രീ രാമലു.
        • 1956 നവംബർ ഒന്നാം തീയതി ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്നത്  – 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും.
        • ഇന്ത്യയിലെ അവസാനമായി നിലവിൽ വന്ന സംസ്ഥാനം – തെലുങ്കാന (2014 ജൂൺ 2, 29th).
          • തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മറ്റി  – ബി. എൻ. ശ്രീകൃഷ്ണ കമ്മറ്റി.




        Related Facts

        • 1949 ജൂലൈ 1.
        • തിരു-കൊച്ചിയുടെ തലസ്ഥാനം – തിരുവനന്തപുരം.
        • തിരു-കൊച്ചിയുടെ ഹൈക്കോടതി – എറണാകുളം.
        • തിരു-കൊച്ചിയിലെ ജില്ലകളുടെ എണ്ണം  4 (തിരുവന്തപുരം ,കൊല്ലം, കോട്ടയം, തൃശൂർ).    
        • തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി – പറവൂർ ടി.കെ. നാരായണപിള്ള.
          • തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ (രണ്ടാമത്തെ) പ്രധാനമന്ത്രിയും ആയിരുന്ന വ്യക്തി – പറവൂർ ടി.കെ.നാരായണപിള്ള.
        • തിരു-കൊച്ചിയുടെ മറ്റു മുഖ്യമന്ത്രിമാർ  സി. കേശവൻ, എ.ജെ. ജോൺ, പട്ടം എ. താണുപിള്ള,  പനമ്പിള്ളി ഗോവിന്ദമേനോൻ.
        • തിരു-കൊച്ചിയുടെ അവസാനത്തെ മുഖ്യമന്ത്രി – പനമ്പിള്ളി ഗോവിന്ദമേനോൻ.
          • കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി – പനമ്പിള്ളി ഗോവിന്ദമേനോൻ (കേന്ദ്ര ഭക്ഷ്യ വകുപ്പ്‌ സഹമന്ത്രി, 1966)
        • തിരു-കൊച്ചിയിലെ ആദ്യ അസംബ്ലി കാലാവധി – 1949–51.
        • തിരു-കൊച്ചി സംയോജന സമയത്തെ കൊച്ചി മഹാരാജാവ് – ശ്രീ പരീക്ഷിത് കേളപ്പൻ (കേരളവർമ്മമഹാരാജാവ്)
        • തിരു-കൊച്ചി സംയോജന സമയത്തെ തിരുവിതാംകൂർ മഹാരാജാവ് – ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.
        • തിരു-കൊച്ചി സംയോജനത്തിന് ശേഷം ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ സ്ഥാനപ്പേര് – തിരു-കൊച്ചി രാജപ്രമുഖൻ.
        • 1956-ൽ പനമ്പള്ളി ഗോവിന്ദമേനോൻ രാജിവച്ചപ്പോൾ തിരു-കൊച്ചിയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തത്  – ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.
        • തിരു-കൊച്ചിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം – 1956.  
        • കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്ത തിരുകൊച്ചിയിലെ നവോത്ഥാന നായകനും മന്ത്രിയും – സഹോദരൻ അയ്യപ്പൻ.
        • കൊച്ചിയിലും തിരു-കൊച്ചിയിലും കേരള നിയമസഭയിലും പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായ ഏക നേതാവ്  – കെ.കരുണാകരൻ.






        Related Facts

        • ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ 1905-ൽ ലോർഡ് കാർസൺ നടപ്പിലാക്കിയ പരിഷ്കാരം – ബംഗാൾ വിഭജനം.
        • ബംഗാൾ വിഭജനം നടന്നത് – 1905 ഒക്ടോബർ 16.
        • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം – 1905 ജൂലായ്‌ 19.
        • ബംഗാൾ വിഭജനത്തെക്കുറിച്ച് വാർത്ത ആദ്യം അച്ചടിച്ച പത്രം – സഞ്ജീവനി (1905 ജൂലൈ 6).
          • സ്ഥാപകൻ – കൃഷ്ണകുമാർ മിത്ര.
          • വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആശയം മുന്നോട്ട് വച്ച ആദ്യത്തെ പത്രം.
        • ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡന്റ് – ഗോപാലകൃഷ്ണ ഗോഖലെ.
        • ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം – സ്വദേശി പ്രസ്ഥാനം (1905).
          • ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറിബംഗാൾ.
        • തമിഴ്നാട്ടിൽ സ്വദേശി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് – വി. ഒ. ചിദംബരം പിള്ള.
        • ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുന്ന സമയത്തെ വൈസ്രോയി – മിന്റോ രണ്ടാമൻ പ്രഭു.
        • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം – 1911.
        • ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി – ഹാർഡിഞ്ച് രണ്ടാമൻ പ്രഭു.





        Related Facts

          • ഝാൻസി – റാണി ലക്ഷ്മി ഭായ്
          • കാൺപൂർ – നാനാ സാഹിബ്
          • ഗ്വാളിയോർ – താന്ത്യ ടോപെ
          • ഡൽഹി – ബഹാദൂർ ഷാ II, ജനറൽ ഭക്ത് ഖാൻ
          • ബറേലി – ഖാൻ ബഹാദൂർ
          • ലഖ്‌നൗ – ബീഗം ഹസ്രത്ത് മഹലും അഹമ്മദുള്ളയും
          • ജഗദീഷ്പൂർ (ആറ) –  കുൻവർ സിംഗ്



          Related Facts

          • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയിൽ ആലേഖനം ചെയ്യ്തിരിക്കുന്ന ആപ്തവാക്യം – 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക.' 
          • ലോഗോ ഡിസൈൻ ചെയ്തത്  – അൻസാരി മംഗലത്തോപ്പ്.
          • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം – 2020 ഒക്ടോബർ 2.
          • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ – പി. എം. മുബാറക് പാഷ.
          • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനം – കൊല്ലം.
          📌Also Refer: Sree Narayana Guru

          Thanks for reading!!!