This is the second installment of the connected facts from the 10th prelims fourth stage question paper for candidates taking the 10th prelims 5th, and 6th phase of Kerala PSC exams.
Questions & Related Facts (11-20) of 10th Prelims Fourth Stage
Related Facts
- സിവാലിക്
- ശിവന്റെ തിരുമുടി
- ശരാശരി ഉയരം – 1220 മീറ്റർ.
- ഔട്ടർ ഹിമാലയ എന്നറിയപ്പെടുന്നത് – സിവാലിക്.
- ഗംഗാ സമതലവുമായി ചേര്‍ന്നു കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം – സിവാലിക്.
- ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍ – സിവാലിക്.
- ശിവാലിക്കിനും ഹിമാദ്രിക്കും ഇടയിലുള്ള പ്രദേശം – ഹിമാചൽ.
- സിവാലിക് പര്‍വ്വത നിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വ – ഡൂണുകള്‍.
- ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം – സാൽ മരങ്ങൾ.
- ഏറ്റവും വലിയ ഡൂൺ – ഡെറാഡൂണ്‍.
- 'ദ്രോണരുടെ വാസസ്ഥലം' എന്നറിയപ്പെടുന്നത് – ഡെറാഡൂണ്‍.
- മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്നത് – മണാലി.
- ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് – കുളു.
- സിവാലിക് പ്രദേശത്ത് കാണപ്പെടുന്ന കൃഷി രീതി – തട്ടു തട്ടായുള്ള കൃഷിരീതി (Terrace cultivation).
- ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയന്‍ പർവ്വതനിര – സിവാലിക്.
- ഉത്തര പർവത മേഖല –
- ട്രാൻസ് ഹിമാലയം – കാരക്കോറം, ലഡാക്ക്, സസ്കർ.
- ഹിമാലയം – ഹിമാദ്രി, ഹിമാചൽ, സിവാലിക്.
- കിഴക്കൻ മലനിരകൾ –
- പട്കായിബം (നാഗാലാൻഡ്).
- നാഗാകുന്നുകൾ (നാഗാലാൻഡ്).
- ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ (മേഘാലയ).
- മിസോ കുന്നുകൾ (മിസോറാം).
- ചുരങ്ങൾ – സോജി ലാ, ഷിപ്കി ലാ, നാഥു ലാ, ലിപുലേഖ്.
- ഉത്തര മഹാസമതലം.
- ഉപദ്വീപിയ പീഠഭൂമി.
- തീര സമതലങ്ങൾ – പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീര സമതലം.
- ദ്വീപ സമൂഹങ്ങൾ – ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്.
- ചുരങ്ങൾ
- സോജി ലാ – ശ്രീനഗർ – കാർഗിൽ
- ഷിപ്കി ലാ – ഹിമാചൽ പ്രദേശ് – ടിബറ്റ്.
- നാഥു ലാ – സിക്കിം – ടിബറ്റ്.
- ലിപുലേഖ് – ഉത്തരാഖണ്ഡ് – ടിബറ്റ്.
- ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം – 12.
- ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ – ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ.
- ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി – എവറസ്റ്റ് (8848 മീറ്റർ, നേപ്പാൾ).
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – ഗോഡ്വിൻ ആസ്റ്റിൻ/മൗണ്ട് കെ (8,618 മീറ്റർ).
- ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതിചെയ്യുന്ന ചെയ്യുന്ന പർവ്വതനിര – കാരക്കോറം (ട്രാൻസ് ഹിമാലയം).
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി – കാഞ്ചൻ ജംഗ (8586 മീറ്റർ).
- ലോകത്തിൽ വച്ച് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി – കാഞ്ചൻ ജംഗ.
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി – നന്ദാദേവി (ഉത്തരാഖണ്ഡ്).
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം – ദ്രാസ് താഴ്വര (ലഡാക്ക് ).
Related Facts
- മണ്ണിനെക്കുറിച്ചുള്ള പഠനം – പെഡോളജി.
- മണ്ണ് രൂപപ്പെടുന്ന പ്രക്രിയ – അപക്ഷയം (weathering) /പെഡോജെനിസിസ്.
- സ്വാധീനിക്കുന്ന ഘടകങ്ങൾ (SCERT)
- ഭൂപ്രകൃതി
- സമയം
- മാതൃ ശില
- കാലാവസ്ഥ
- സസ്യങ്ങളും മനുഷ്യരും
- സോയിൽ ആൻഡ് ലാൻഡ് ഉസ് സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് – 1958.
- ആസ്ഥാനം – റാഞ്ചി (ജാർഖണ്ഡ്).
- പരുത്തി കൃഷിയ്ക്കും, കരിമ്പ് കൃഷിയ്ക്കും അനുയോജ്യമായ മണ്ണ് – കറുത്ത മണ്ണ്.
- ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണ് – കറുത്തമണ്ണ്.
- കറുത്ത മണ്ണിന്റെ മറ്റു പേരുകള്‍ – റിഗര്‍ മണ്ണ്, ചേർണോസെം.
- കേരളത്തില്‍ കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശം – ചിറ്റൂര്‍ താലൂക്ക് (പാലക്കാട്).
- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം – എക്കൽ മണ്ണ്.
- ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം – എക്കൽ മണ്ണ്.
- ജൈവാംശം ഏറ്റവും കൂടിയ മണ്ണിനം – പര്‍വത മണ്ണ്.
- എക്കല്‍ മണ്ണില്‍ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾഎക്കല്‍ മണ്ണില്‍ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾ – നൈട്രജന്‍, ഫോസ്ഫറസ് ജൈവാംശങ്ങൾ.
- നെല്‍ക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് – എക്കല്‍ മണ്ണ്.
- രണ്ടു നദികള്‍ക്കിടയിലെ എക്കല്‍ പ്രദേശം – ഡോബ് (Doab).
- പ്രധാനപ്പെട്ട ഡോബുകള്‍ –
- Rechna ഡോബ് (Ravi – Chenab)
- ബാരി ഡോബ് (ബിയാസ് – രവി)
- ബിസ്ത് ഡോബ് ( ബിയാസ് – സത്‌ലജ് )
- ഝച് ഡോബ് (ഝലം – ചിനാബ്)
- സിന്ധു സാഗര്‍ ഡോബ് (സിന്ധു നദിക്കും ഝലം നദിക്കും ഇടയില്‍)
- സിവാലിക് മലനിരകള്‍ക്ക് സമാന്തരമായി 8 മുതല്‍ 16 ക.മീ വരെ വിസ്തൃതിയില്‍ പാറകഷ്ണങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ പ്രദേശം – ഭാബര്‍.
- വ്യപകമായ എക്കല്‍ അവസാദങ്ങള്‍ക്കിടയില്‍ ജലപ്രവാഹം അപ്രത്യക്ഷമാകുന്ന പ്രദേശം – ഭാബര്‍.
- ദുധ്‌വാ നാഷണല്‍ പാര്‍ക്ക്’ (UP) സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം – ടെറായ്.
- ഉത്തരമഹാസമതലത്തിലെ പഴയ എക്കല്‍ നിക്ഷേപം അറിയപ്പെടുന്നത് – ഭംഗര്‍.
- ഉത്തരമഹാസമതലത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശം – ഭംഗര്‍
- ‘കാംഗര്‍’ എന്നറിയപ്പെടുന്ന ചുണ്ണാമ്പു കല്ലുകള്‍ കാണപ്പെടുന്ന പ്രദേശം – ഭംഗര്‍.
- കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനം – ലാറ്ററൈറ്റ് മണ്ണ് (65 ശതമാനത്തോളം).
- കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനം – ചെമ്മണ്ണ്.
- ചെമ്മണ്ണിന് ചുവപ്പുനിറം നല്‍കുന്നത് – ഇരുമ്പിന്റെ അംശം.
- മണ്‍സൂണ്‍ കാലാവസ്ഥയിലൂടെ രൂപംകൊള്ളുന്ന മണ്ണ് – ലാറ്ററൈറ്റ് മണ്ണ്.
- ചെമ്മണ്ണില്‍ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ – റബ്ബര്‍, കുരുമുളക്, കശുമാവ്.
- ഹിമാലയത്തിന് തെക്കും ഉപദ്വീപായ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം – ഉത്തര മഹാസമതലം.
- ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭൂമി – ഉത്തരമഹാസമതലം.
- ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കല്‍ സമതലം – ഉത്തര മഹാസമതലം.
- ഇന്ത്യയുടെ 'ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം – ഉത്തര മഹാസമതലം.
- ‘ഭാരതീയ സംസ്‌കാരത്തിന്റെ ഈറ്റില്ലം’ എന്നറിയപ്പെടുന്നത് – ഉത്തര മഹാസമതലം.
Related Facts
പരുത്തി- 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത് – പരുത്തി.
- പരുത്തിക്കൃഷിക്ക് ആവശ്യമായ താപനില – 20°C മുതൽ 30°C വരെ.
- പരുത്തിയുടെ ജന്മദേശം എന്നറിയപെടുന്നത് – ഇന്ത്യ.
- ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന രാജ്യം – ഇന്ത്യ (രണ്ടാമത് ചൈന).
- ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം – പരുത്തി തുണി വ്യവസായം.
- ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം – പരുത്തി തുണി വ്യവസായം.
- ലോകത്ത് ആദ്യമായി പരുത്തി കൃഷി ചെയ്തത് – സിന്ധുനദീതട നിവാസികൾ.
- ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് – ഫോർട്ട് ഗ്ലോസ്റ്റർ (കൊൽക്കത്ത, 1818).
- ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആദ്യത്തെ തുണിമില്ല് സ്ഥാപിതമായത് – മുംബൈ (1854).
- ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദന കേന്ദ്രം – മുംബൈ.
- 'കോട്ടണോപോളിസ്' / 'ഇന്ത്യയുടെ പരുത്തി തുറമുഖം' എന്നറിയപ്പെടുന്ന നഗരം – മുംബൈ.
- ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം – മുംബൈ.
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദന സംസ്ഥാനങ്ങൾ – ഗുജറാത്ത്, മഹാരാഷ്ട്ര.
- 'ഇന്ത്യയിലെ മാഞ്ചസ്റ്റർ' എന്നറിയപെടുന്നത് – അഹമ്മദാബാദ്.
- വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ – കാൺപൂർ.
- ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ – കോയമ്പത്തൂർ.
- നെയ്തത്തുകാരുടെ നഗരം – പാനിപ്പട്ട്.
- ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൗൺ – പാനിപ്പട്ട്.
- കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം – നാഗ്പൂർ.
- കേരളത്തിലെ ആദ്യത്തെ തുണിമില്ലിൽ സ്ഥാപിച്ചത് – കൊല്ലം (1881).
മറ്റ് വ്യവസായങ്ങൾ
- കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം – പഞ്ചാബ്.
- 'സുവർണ്ണ നാര് ' എന്നറിയപ്പെടുന്നത് – ചണം.
- ചണം വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം – പശ്ചിമ ബംഗാൾ.
- ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിലക്കുന്ന ഇന്ത്യൻ സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- ചണം ഉത്പാദനത്തിന് ആവശ്യമായ മണ്ണ് – നീര്‍വാര്‍ച്ചയുള്ള എക്കല്‍ മണ്ണ്.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – കർണ്ണാടക.
- ഇന്ത്യയിൽ പേപ്പർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം – മഹാരാഷ്ട്ര.
- ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം – ഉത്തർപ്രദേശ്.
- ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർ മിൽ – സെറാംപൂർ (പശ്ചിമബംഗാൾ, 1832).
- നാഷണൽ ന്യൂസ് പ്രിന്റ് & പേപ്പർ മിൽസ് – നേപ്പാ നഗർ (മദ്ധ്യപ്രദേശ്).
- പരുത്തി തുണി വ്യവസായം കഴിഞ്ഞാൽ കാർഷിക വ്യവസായത്തിൽ രണ്ടാം സ്ഥാനം – പഞ്ചസാര വ്യവസായം.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – മഹാരാഷ്ട്ര.
- രണ്ടാം സ്ഥാനം – ഉത്തർപ്രദേശ്.
- മൂന്നാം സ്ഥാനം – കർണ്ണാടക.
- ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം – ഉത്തർപ്രദേശ്.
Related Facts
- ഊർജ്ജസ്രോതസ്സുകൾ –
- പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ – കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം.
- പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ – സൗരോർജ്ജം, കാറ്റിൽനിന്നുള്ള ഊർജ്ജം, തിരമാലയിൽ നിന്നുള്ള ഊർജ്ജം, ജലവൈദ്യുതി, ഭൗമ താപോർജ്ജം, ജൈവവാതകങ്ങൾ.
- രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനം – ആഗസ്റ്റ് 20.
- വിഴിഞ്ഞം കുടാതെ ഇന്ത്യയിൽ തിരമാലയിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കുന്നത് – ഗൾഫ് ഓഫ് കംബത്ത്, ഗൾഫ് ഓഫ് കച്ച്, സുന്ദർബൻസ്.
- ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – ഗുജറാത്ത്.
- കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത് – പെരുമാട്ടി.
- കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം – കായംകുളം NTPC താപനിലയം (1999 ജനുവരി 17).
- അസംസ്ക്യത വസ്തു – നാഫ്ത.
- സ്ഥാപിത വൈദ്യുതോല്പാദന ശേഷി – 350 മെഗാവാട്ട്.
- കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള താപവൈദ്യുത നിലയങ്ങൾ –
- കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം – ബ്രഹ്മപുരം താപവൈദ്യുത നിലയം (എറണാകുളം).
- കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം – നല്ലളം ഡീസൽ പവർ പ്രോജക്ട് (കോഴിക്കോട്).
- താപവൈദ്യുത നിലയങ്ങൾ – ചീമേനി (പ്രകൃതിവാതകം, കാസർകോട്) & വൈപ്പിൻ (പ്രകൃതിവാതകം, എറണാകുളം).
- കെ.എസ്.ഇ.ബിയുടെ ആദ്യ സോളാർ പ്ലാന്റ് – കഞ്ചിക്കോട് (പാലക്കാട്).
- കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം – കഞ്ചിക്കോട് (കെ.എസ്.ഇ.ബി, പാലക്കാട്).
- സ്വകാര്യമേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന കാറ്റാടി ഫാമുകൾ – രാമക്കൽ മേട് (ഇടുക്കി), അഗളി (പാലക്കാട്).
വിഴിഞ്ഞം (തിരുവനന്തപുരം)
- കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തുറമുഖം – വിഴിഞ്ഞം തുറമുഖം.
- പ്രകൃതിദത്തമായ തുറമുഖം.
- വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാൻ – ഉമ്മിണി തമ്പി.
- ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം – വിഴിഞ്ഞം.
- ഇന്ത്യയിലെ ആദ്യ ‘ബ്രൂഡ് ബാങ്ക് – വിഴിഞ്ഞം.
- കേരളത്തിൽ സ്ഥാപിക്കാൻ പോകുന്ന പുതിയ അന്താരാഷ്ട്ര തുറമുഖം – വിഴിഞ്ഞം.
- 2015 ഡിസംബർ 5 ഉമ്മൻചാണ്ടി തറക്കല്ലിട്ടു.
- കേന്ദ്രതുറമുഖം വകുപ്പുമന്ത്രി – നിതിന്‍ ഗദ്ഗരി.
- നിർമ്മാണ കമ്പനി – അദാനി ഗ്രൂപ്പ്.
- കേരളത്തിലെ ആദ്യ സുനാമി മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന സ്ഥലം – വിഴിഞ്ഞം.
- ആരുടെ ഭരണത്തിൻ കീഴിലാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം ഗുഹാക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നത് – ആയ് രാജവംശം.
- ആരുടെ യാത്രാ വിവരണത്തിൽ വിഴിഞ്ഞത്തെ കുറിച്ചും ആയ് രാജാക്കന്മാരെ കുറിച്ചും പ്രതിപാദിക്കുന്നത് – ടോളമി.
- ആയ് രാജവംശത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതികൾ – അകനാനൂറ്, പുറനാനൂ.
- കേരളത്തിൽ രാജേന്ദ്രചോളപട്ടണം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം – വിഴിഞ്ഞം.
- ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് വ്യാപാരശാല നിര്‍മ്മിച്ച വർഷം – 1644.
- രവിവര്‍മ്മയുടെ ഭരണകാലത്തു.
Related Facts
- ഇന്ത്യയുടെ കര അതിർത്തി – 15106.7 കി.മീ (15200 കി.മീ).
- ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം – 7.
- വടക്കുപടിഞ്ഞാറ് – പാകിസ്ഥാൻ & അഫ്ഗാനിസ്ഥാൻ
- വടക്ക് – ചൈന, നേപ്പാൾ, ഭൂട്ടാൻ
- കിഴക്ക് – ബംഗ്ലാദേശ് & മ്യാൻമർ.
- ഇന്ത്യയുടെ കടൽത്തീര ദൈർഘ്യം – 7516.6 കി.മീ
- ഇന്ത്യയുടെ കര ഭാഗത്തെ സമുദ്രതീര ദൈർഘ്യം – 6100 കി.മീ.
- ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ – 2.
- ശ്രീലങ്ക & മാലിദ്വീപ്.
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം – മാലിദ്വീപ്.
- ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം – ഭൂട്ടാൻ.
- ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ അയൽരാജ്യം – ചൈന.
- ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയു ള്ള രാജ്യം – അഫ്ഗാനിസ്ഥാൻ (106 കി.മീ).
- ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം – ബംഗ്ലാദേശ് (4096.7 കി.മീ).
- ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രണ്ടാമത്തെ രാജ്യം – ചൈന (3488 കി.മീ).
- അയൽ രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ – 2.
- ജമ്മു ആൻഡ് കാശ്മീർ & ലഡാക്ക്
- രാജ്യത്തിന്റെ മൂന്നുവശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ – നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്.
- അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ – 16.
- ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് ബീഹാർ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, സിക്കിം, അസം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ.
- അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം – സിക്കിം.
- ഏറ്റവും കുറവ് ദൂരം അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം – നാഗാലാൻഡ്.
- ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ – റാഡ്ക്ലിഫ് ലൈൻ.
- പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം – രാജസ്ഥാൻ.
- ഇന്ത്യ-ചൈന അതിർത്തി രേഖ – മക്മോഹൻ ലൈൻ.
- പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി രേഖ – ഡ്യൂറന്റ് ലൈൻ.
- ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്നത് – പാക് കടലിടുക്ക്.
- ഇന്ത്യയെ മാലിദ്വീപിൽ നിന്ന് വേർതിരിക്കുന്നത് – 8° ചാനൽ.
- മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം – ത്രിപുര.
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം – ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങളുമായും ഡൽഹിയുമായും).
- ഏതെങ്കിലും ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ – സിക്കിം (പശ്ചിമബംഗാളുമായി ) & മേഘാലയ (അസം സംസ്ഥാനവുമായി).
Related Facts
നാഗ്പൂർ
- ഓറഞ്ച് സിറ്റി – നാഗ്പൂർ.
- ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ജില്ല – നാഗ്പൂർ.
- മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം – നാഗ്പൂർ.
- ഇന്ത്യയിലെ കടുവകളുടെ തലസ്ഥാനം – നാഗ്പൂർ.
- രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (RSS) ആസ്ഥാനം – നാഗ്പൂർ.
- ബാബാ സാഹേബ് അംബേദ്‌കര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് – നാഗ്പൂർ.
- നവയാന ബുദ്ധിസത്തിന്റെ ഏറ്റവും പുണ്യഭൂമി – ദീക്ഷഭുമി (നാഗ്പൂര്‍).
- ഡോ. ബി.ആര്‍ അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം – ദീക്ഷഭുമി (നാഗ്പൂര്‍).
- ആദ്യമായി ഒരു ദക്ഷിണേന്തൃക്കാരന്‍ പ്രസിഡന്റ് ആയ ഐഎൻസിയുടെ സമ്മേളനം നടന്നത് – നാഗ്പൂര്‍ (പി. അനന്ദ ചാര്‍ലു, 1891).
- സെൻട്രൽ സിട്രസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം – നാഗ്പൂർ.
- നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI)യുടെ ആസ്ഥാനം – നാഗ്പൂർ.
- ഇന്ത്യയിലെ ആദ്യത്തെ തുണി മില്ല് – നാഗ്പൂർ (സെൻട്രൽ ഇന്ത്യ സ്പിറ്റിങ്ങ് അൻഡ് വീവിങ്ങ് കംപനി, ജംഷഡ്ജി ടാറ്റ, 1877).
Related Facts
കാവേരി
- ഉത്ഭവിക്കുന്നത് – തലക്കാവേരി, ബ്രഹ്മഗിരി കുന്നുകൾ, കർണാടക.
- നീളം – 800 കി.മി.
- ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത് – കാവേരി.
- ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി – കാവേരി (ഗ്രാൻഡ് അണക്കെട്ട്).
- ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – ശിവസമുദ്രം പദ്ധതി (കാവേരി, 1902).
- കർണാടകത്തിലെ മൈസൂരിൽ കാവേരി നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഡാം – കൃഷ്ണരാജസാഗർ.
- ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് – കാവേരി.
- കേരളത്തിലൂടെ ഒഴുകുന്ന കാവേരി നദിയുടെ പ്രധാന പോഷക നദികൾ – കബനി, ഭവാനി, പാമ്പാർ.
- പോഷക നദികൾ – അമരാവതി, ഹരംഗി, ലക്ഷ്മണതീർത്ഥം, അർക്കാവതി.
കൃഷ്ണ
- ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപിയ നദി – കൃഷ്ണ.
- ഉത്ഭവം – മഹാബലേശ്വർ (മഹാരാഷ്ട്ര).
- നീളം – 1400 കി.മി
- പാതാള ഗംഗ, തെലുങ്കു ഗംഗ, അർദ്ധ ഗംഗ.
- തെലുങ്ക് ഗംഗ പദ്ധതി –കൃഷ്ണ നദിയിൽ നിന്നും ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി.
- പ്രധാന പോഷക നദികൾ – തുംഗഭദ്ര, കൊയ്ന, ഭീമ, ഗൗഡപ്രഭ, മാലപ്രഭ, പാഞ്ച്ഗംഗ, മുസി.
- ഹൈദരാബാദ് നഗരം സ്ഥിതിചെയ്യുന്ന നദീതീരം – മുസി.
- പ്രധാന അണക്കെട്ടുകൾ – നാഗാർജുനസാഗർ, അലമാട്ടി.
- ഉത്ഭവം – മൈക്കലാ പർവ്വതനിരകൾ, അമർഖണ്ഡക് കുന്നുകൾ (മധ്യപ്രദേശ്).
- നീളം – 1312 കി.മി.
- പ്രധാന പോഷക നദികൾ – താവ, ബൻജാർ.
- നർമ്മദയുടെ ഏറ്റവും നീളം കൂടിയ പോഷകനദി – താവ.
- പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ ഏറ്റവും വലിയ നദി – നർമ്മദ.
- മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി – നർമ്മദ.
- ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി – നർമ്മദ.
- വിന്ധ്യ-സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി – നർമ്മദ.
- ഇന്ത്യയെ തെക്കേ ഇന്ത്യ എന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി – നർമ്മദ.
- കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന നദീതടം – നർമ്മദ.
- റുഡ്യാർഡ് ക്ലിപ്പിംങ്ങിന്റെ 'ദി ജംഗിൾബുക്കില്‍' പരാമർശിക്കുന്ന ദേശീയോദ്യാനം – കൻഹ ദേശീയോദ്യാനം.
- ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി – നർമ്മദ.
- നർമ്മദാ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ട് – സർദാർ സരോവർ അണക്കെട്ട്.
- ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന – നർമ്മദാ ബച്ചാവോ ആന്തോളൻ.
Related Facts
- ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം – കേരളം.
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം – കേരളം.
- ഇന്ത്യയില്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം – കേരളം.
- ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ – കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ.
- ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് – കോഴിക്കോട്.
- ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സ്ഥാപിച്ച സംസ്ഥാനം – പശ്ചിമബംഗാൾ.
- ഇന്ത്യയിലെ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് – കൊൽക്കത്ത.
- ഏകീകൃതസിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം – ഗോവ.
ഇന്ത്യ പോസ്റ്റ്
- ആസ്ഥാനം – ദാക് ഭവൻ, സൻസദ് മാർഗ്, ന്യൂഡൽഹി.
- യൂണിയൻ ലിസ്റ്റിൽ.
- ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് – അലാവുദ്ദീൻ ഖിൽജി.
- ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം – 1774.
- ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് രൂപീകരിച്ച സമയത്തെ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിംഗ്സ്.
- ഇന്ത്യയിലെ / ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് – സിന്ധ് ഡാക് (1852).
- ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് – മുംബൈ പോസ്റ്റോഫീസ്.
- ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് – ന്യൂ ഡൽഹി (2013).
- കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് – തിരുവനന്തപുരം (2013).
- രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് – ദക്ഷിണ ഗംഗോത്രി (1983).
- ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ – മഹാത്മാ ഗാന്ധി.
- കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് – ആലപ്പുഴ (1857).
- സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം – തിരുവിതാംകൂർ.
- തിരുവിതാംകൂറിന്റെ തപാൽ സംവിധാനം – അഞ്ചൽ സംവിധാനം.
- എല്ലാ പോസ്റ്റ് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് സേവനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം.
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു.
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത – വിശുദ്ധ അൽഫോൻസ.
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മുഖ്യമന്ത്രി – ഇ.എം.എസ്.
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രാജാവ് – സ്വാതി തിരുനാൾ.
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കവി – കുമാരനാശാൻ.
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ചിത്രകാരൻ – രാജാ രവി വർമ്മ. (1971)
📌Also refer, Indian Postal System, First in Kerala Series
Related Facts
ആന്ധ്ര പ്രദേശ്- തലസ്ഥാനങ്ങൾ –
- നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം – അമരാവതി.
- ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) തലസ്ഥാനം – വിശാഖപട്ടണം.
- നീതിന്യായ (ജുഡീഷ്യൽ) തലസ്ഥാനം – കുർണൂൽ.
- ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം – രാജമുന്ദ്രി.
- ഇന്ത്യയുടെ മുട്ടപ്പാത്രം, ഇന്ത്യയുടെ നെല്ലറ, ഇന്ത്യയുടെ നെല്‍ക്കിണ്ണം – ആന്ധ്രാപ്രദേശ്.
- 'കോഹിനൂര്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം – ആന്ധ്ര പ്രദേശ്.
- ആന്ധ്രാപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി – ഗോദാവരി.
- ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ തീരപ്രദേശം – ആന്ധ്രാപ്രദേശ്.
- ക്ലാസ്സിക്കല്‍ പദവി ലഭിച്ച ആന്ധ്രാപ്രദേശിന്റെ തനത് കലാരൂപം – കുച്ചുപ്പുടി (കുചേലപുരം).
- കിഴക്കൻ നാവിക കമാൻഡിന്റെ ആസ്ഥാനം – വിശാഖപട്ടണം.
- ഇന്ത്യയിൽ ഒരേയൊരു ലാൻഡ് ലോക്ക്ഡ് മേജർ തുറമുഖം – വിശാഖപട്ടണം.
- ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത് – വീരേശ ലിംഗം.
- ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യത്തെ സംസ്ഥാനം – ആന്ധ്ര പ്രദേശ് (1953 ഒക്ടോബര്‍ 1).
- ആന്ധ്രാപ്രദേശ് രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ് – പോറ്റി ശ്രീരാമലു.
- അമരജീവി, ആന്ധ്രാപ്രദേശിന്റെ ശില്പി എന്നറിയപ്പെടുന്നത് – പോറ്റി ശ്രീരാമലു.
- പോറ്റി ശ്രീരാമലുവിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത ആന്ധ്രപ്രദേശിലെ ജില്ല – നെല്ലൂര്‍ ജില്ല.
- ഹൈദരാബാദിലെ ഒൻപത് ജില്ലകള്‍ ആന്ധ്രയോടുച്ചേര്‍ത്ത് ആന്ധ്ര പ്രദേശ് എന്ന് പുനര്‍നാമകരണം ചെയ്തതെന്ന് – 1956 നവംബര്‍ 1.
- ആന്ധ്രപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം – തെലുങ്കാന.
- ആന്ധ്രാ സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി – ടി.പ്രകാശം.
- ആന്ധ്രാകേസരി എന്നറിയപ്പെടുന്നത് – ടി.പ്രകാശം.
- ആന്ധ്രാഭോജൻ, ആന്ധ്രപിതാമഹൻ എന്നറിയപ്പെടുന്നത് – കൃഷ്ണദേവരായർ.
- ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി – നീലം സഞ്ജീവ റെഡ്ഢി.
- ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന മലയാളി – പട്ടം താണുപിള്ള.
- ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല – വിശാഖപട്ടണം.
- ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച സംസ്ഥാനം – ബണ്ട്ലപ്പള്ളി (അനന്തപ്പൂര്‍ ജില്ല, ആന്ധ്രപ്രദേശ്, 2006).
- പഞ്ചായത്ത് രാജ് നിലവില്‍ വന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- പഞ്ചായത്ത് രാജ് നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- പഞ്ചായത്ത് രാജ് നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം – രാജസ്ഥാൻ.
- ഇന്ത്യയിലെ ആദ്യത്തെ ഇ-മന്ത്രിസഭ വിളിച്ചുകൂട്ടിയ സംസ്ഥാനം – ആന്ധ്ര പ്രദേശ്.
- ഇന്ത്യയുടെ ബഹിരാകാശ തുറമുഖം – ശ്രീഹരിക്കോട്ട (സതീഷ് ധവാന്‍ സ്പേസ് സെന്റര്‍, നെല്ലൂര്‍).
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രം – തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം.
- ബന്ദിപ്പൂർ ദേശീയോദ്യാനം – ആന്ധ്ര പ്രദേശ്.
- ഇന്ത്യയുടെ ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യ ഏത് സംസ്ഥാനക്കാരനായിരുന്നു – ആന്ധ്ര പ്രദേശ്.
- ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് – ആന്ധ്ര പ്രദേശ്.
Related Facts
- ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ – സൂയസ് കനാൽ.
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാൽ – ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ).
- നദിയുടെ കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം – ഭൂപെൻ ഹസാരിക പാലം (അസം).
- ധോല - സാദിയ പാലം.
- നീളം – 9.15 കിലോമീറ്റർ.
- അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്നു.
- ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ലോഹിത്ത് നദിക്ക് കുറുകെ.
- നദിക്കു കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം – മഹാത്മാഗാന്ധി സേതു (ഗംഗാ നദി, പട്ന, 5.575 കിലോമീറ്റർ).
- ഇന്ത്യയിലെ ഏറ്റവും ആഴമേറിയ നദീതടം – ഭാഗീരഥി & അളകനന്ദ.
- ഇന്ത്യയിലെ ഏറ്റവും വലിയ തടാകം – ചിൽക തടാകം (ഒഡീഷ).
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – വൂളാർ തടാകം (കാശ്മീർ).
- ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം – ഗോവിന്ദ് വല്ലഭ് പന്ത് സാഗർ (റിഹാദ് അണക്കെട്ട്).
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽത്തീരം – മറീന ബീച്ച്, ചെന്നൈ.
- കടൽത്തീരം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം – ഗുജറാത്ത്.
- ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ തീരദേശമുള്ള സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- ഇന്ത്യയിലെ ഏറ്റവും നീളമേറിയ റോഡ് തുരങ്കം – ഡോ.ശ്യാമപ്രസാദ് മുഖർജി ടണൽ (ചേനാനി-നശ്രി ടണൽ).
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഡാം – ഹിരാക്കുഡ് ഡാം (മഹാനദി, ഒഡീഷ).
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പോഷകനദി – യമുന.
- ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം – മുംബൈ.
- ഇന്ത്യയിലെ ഏറ്റവും വലിയ നദി ദ്വീപ് – മജുലി (ബ്രഹ്മപുത്ര നദി, ആസാം).
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം – ഗെർസോപ്പ വെള്ളച്ചാട്ടം (കർണാടകം).
ഇന്ദിരാഗാന്ധി കനാൽ
- ആദ്യകാല നാമം – രാജസ്ഥാൻ കനാൽ.
- 1984 നവംബർ 2-ന് ഇന്ദിരാഗാന്ധി കനാൽ എന്ന് പുനർനാമകരണം ചെയ്തു.
- നീളം – 650 കിലോമീറ്റർ.
- ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പദ്ധതികളിലൊന്ന്.
- ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് – സത്‌ലജ്.
- സത്‌ലജ്, ബിയാസ് നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ഹരികിലെ ഹരികെ തടയണ/ബാരേജിൽ.
- ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം – രാജസ്ഥാൻ.
10th Prelims Fourth Stage Related Facts:
Thanks for reading!!!
Post a Comment
Post a Comment