ലോകജനസംഖ്യയുടെ പകുതിയിലധികം പേരുടെയും മുഖ്യാഹാരമാണ് നെല്ല്. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നെൽകൃഷി പ്രചാരത്തിലുണ്ടായിരുന്നു.
യജുർവേദത്തിലാണ് ആദ്യമായി നെല്ലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നത്. എന്നാൽ ക്രിസ്‌തുവിന് മുമ്പ് ബൈബിളിലോ, ഈജിപ്‌തിലെ പുരാതന ലിഖിതങ്ങളിലോ, യൂറോപ്പിലോ നെല്ലിനെ കുറിച്ച് പരാമർശം ഉള്ളതായി കാണുന്നില്ല.
ഉത്തർ പ്രദേശിലെ ഹസ്തിനപുരിൽ നടന്ന ഖനനത്തിൽ നിന്നും കണ്ടെത്തിയ നെൽക്കതിരുകൾ ഏകദേശം ബി.സി. 1000-750 കാലഘട്ടത്തിലേതാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെല്ലിന്റെ സാമ്പിളുകളാണിത്.
യജുർവേദത്തിലാണ് ആദ്യമായി നെല്ലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നത്. എന്നാൽ ക്രിസ്‌തുവിന് മുമ്പ് ബൈബിളിലോ, ഈജിപ്‌തിലെ പുരാതന ലിഖിതങ്ങളിലോ, യൂറോപ്പിലോ നെല്ലിനെ കുറിച്ച് പരാമർശം ഉള്ളതായി കാണുന്നില്ല.
ഉത്തർ പ്രദേശിലെ ഹസ്തിനപുരിൽ നടന്ന ഖനനത്തിൽ നിന്നും കണ്ടെത്തിയ നെൽക്കതിരുകൾ ഏകദേശം ബി.സി. 1000-750 കാലഘട്ടത്തിലേതാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെല്ലിന്റെ സാമ്പിളുകളാണിത്.
കാർഷിക വിളയായ നെല്ലിനെയും നെല്ലിനങ്ങളെയും നെൽകൃഷിയെയും കുറിച്ച് Kerala PSC 10th, Plus Two & Degree Mains & Prelims പരീക്ഷകൾക്ക് വേണ്ടി തയാറാക്കിയത്.
നെല്ല്
- നെല്ലിന്റെ ശാസ്ത്രീയ നാമം – ഒറൈസ സറ്റൈവ (Oryza sativa).
- 'ധാന്യവിളകളുടെ രാജാവ്' എന്നറിയപ്പെടുന്ന വിള – നെല്ല്.
- നെല്ലിനെക്കുറിച്ചുള്ള ആദ്യ പരാമർശം – യജുർ വേദത്തിൽ.
- വേദങ്ങളിൽ 'വ്രീഹി' എന്നറിയപ്പെടുന്ന വിള – നെല്ല്.
- ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കാർഷിക വിളകൾ – നെല്ല്, ബാർലി, ഗോതമ്പ്.
- നെല്ലിന്റെ പിറന്നാൾ – കന്നിമാസത്തിലെ മകം നക്ഷത്രം.
- നെല്ലിന്റെ ജന്മദേശം – ആഫ്രിക്ക.
- നെല്ലിന് 'ഒറൈസോൺ'പേര് നൽകിയത് – അരിസ്‌റ്റോട്ടിൽ.
- നെല്ലിന്റെ ക്രോമസോം സംഖ്യ – 24.
- ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നെല്ല് വർഷമായി ആചരിച്ചത് – 2004.
- ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത് – ഏഷ്യ.
- നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം – ചൈന.
- നെല്ല് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം – ഇന്ത്യ.
- നെല്ല് ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം – ഇന്തോനേഷ്യ.
- ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം – ഇന്ത്യ.
- ലോകത്ത് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം – ചൈന.
- ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള – നെല്ല്.
- നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം – പശ്ചിമബംഗാൾ.
- ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം – പഞ്ചാബ്.
- 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം – ഉത്തരമഹാസമതലം.
- 'ഇന്ത്യയുടെ നെല്ലറ' എന്നറിയപ്പെടുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- അന്നപൂര്‍ണ എന്നറിയപ്പെടുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
- 'മധ്യ ഇന്ത്യയുടെ നെൽപാത്രം' എന്നറിയപ്പെടുന്ന സംസ്ഥാനം – ചത്തീസ്ഗഡ്.
- 'നെല്ലിന്റെ താഴ്‌വര (ഡെൻജോങ്)' എന്നറിയുന്ന സംസ്ഥാനം – സിക്കിം.
- 'തെക്കേ ഇന്ത്യയുടെ ധാന്യപ്പുര'എന്നറിയപ്പെടുന്ന സ്ഥലം – തഞ്ചാവൂർ
- തമിഴ്നാടിന്റെ നെല്ലറ – തഞ്ചാവൂർ.
- കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ – നെല്ല്, റബർ, തെങ്ങ്.
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള – നെല്ല് (7.7 ശതമാനം).
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല – പാലക്കാട്.
- കേരളത്തിന്റെ നെല്ലറ – കുട്ടനാട്.
- 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന ജില്ല – പാലക്കാട്.
- 'കേരളത്തിലെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന ജില്ല – പാലക്കാട്.
- തിരുവിതാംകൂറിന്റെ നെല്ലറ – നാഞ്ചിനാട്.
- നെൽകൃഷിയിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല – ആലപ്പുഴ.
- അരിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം – അന്നജം (80 ശതമാനത്തോളം).
- അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ – തയാമിന്‍ (വൈറ്റമിൻ ബി-1).
- കേരളത്തിലെ നെല്ലുവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് – 2008 ഓഗസ്റ്റ് 11.
- 'കദളി കൺകദളി ചെങ്കദളി പൂ വേണോ…. ' ഏതു സിനിമയിലെ ഗാനമാണ് ? നെല്ല്.
- ഗാനം ആലപിച്ചത് – ലത മങ്കേഷ്കർ.
- ഗാനരചന – വയലാർ.
- നെല്ല് എന്ന സിനിമയുടെ സംവിധായകൻ – രാമു കാര്യാട്ട്.
- നെല്ല് എന്ന സിനിമക്കാധാരമായ 'നെല്ല്' എന്ന നോവൽ എഴുതിയത് – പി. വത്സല.
- പ്രധാന കഥാപാത്രങ്ങൾ – മല്ലൻ, മാര.
- ഇതിവ്യത്തം – വയനാട്ടിലെ ആദിവാസി ജീവിതവും ഗോത്ര‐കാർഷിക സംസ്‌കൃതിയും.
- പി. വത്സലയുടെ ആദ്യ നോവല്‍ – നെല്ല്.
- പി. വത്സലയുടെ ആത്മകഥ – കിളിക്കാലം.
നെല്ല് ഇനങ്ങൾ
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട നെല്ലിനങ്ങളെ
- നാടന്‍ ഇനങ്ങള്‍ – കൊച്ചു വിത്ത്, കരവാള, വെളുത്ത വട്ടന്‍, ചുവന്ന വട്ടന്‍, പറമ്പുവട്ടന്‍, കട്ടമോടന്‍, കറുത്ത മോടന്‍, ചുവന്ന മോടന്‍, അരി മോടന്‍.
- അത്യുല്‍പാദനശേഷിയുളളവ – അന്നപൂര്‍ണ്ണ, അരുണ, ഹ്രസ്വ, രോഹിണി, ത്രിവേണി, ജ്യോതി, സ്വര്‍ണ്ണപ്രഭ, ഐശ്വര്യ, ഹര്‍ഷ, വര്‍ഷ, സംയുക്ത, വൈശാഖ്, ഓണം, ചിങ്ങം, കാര്‍ത്തിക, രേവതി, രമണിക, പ്രത്യാശ, കുഞ്ഞുകുഞ്ഞു വര്‍ണ്ണ, കുഞ്ഞുകുഞ്ഞു പ്രിയ, മനുപ്രിയ, പൊന്നാര്യൻ.
- സുഗന്ധ നെല്ലിനങ്ങൾ – ജീരകശാല, ഗന്ധകശാല, കയമ, കസ്തൂരി, ഞവര, കവുങ്ങിൽ പുത്താല, രസഗദം, സുഗന്ധമതി, ചെന്നെല്ല്, ചോമല, ഒറ്റമ്പലരിക്കായമ, വേലുമ്പാല.
- ഔഷധ നെല്ലിനങ്ങൾ– ഞവര, എരുമക്കാരി, കുഞ്ഞിനെല്ല്, കറുത്തചമ്പാവ്, ചെന്നെല്ല്.
എന്നിങ്ങനെ തരം തിരിക്കാം.
- 'നെല്ലിനങ്ങളുടെ റാണി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ല് – ബസ്മതി.
- കൗടില്യന്റെ അർത്ഥശാസ്‌ത്രത്തിൽ പ്രതിപാദിക്കുന്ന 60 ദിവസം മാത്രം മൂപ്പുളള നെല്ലിനം – ഷഷ്‌ടിക.
- ഇന്നു അത് സാത്തി എന്ന പേരിലറിയപ്പെടുന്നു.
- ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വളരുന്ന നേരിയ മധുര രുചിയുള്ള നാടൻ അരിയാണ് സാത്തി.
- ഹൈബ്രിഡ് അരിയുടെ പിതാവ് – യുവാൻ ലോങ്‌പിംഗ്.
- ഇന്ത്യയിൽ ഹരിതവിപ്ലവം തുടങ്ങിയത് – 1966-67.
- ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് – എം. എസ്. സ്വാമിനാഥൻ.
- ഹരിത വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കുടിയ നെല്ലിനങ്ങൾ–ഐ.ആർ - 8, തായ് ചുണ്ട നേറ്റീവ് - 1.
- 'അത്ഭുത നെല്ല് 'എന്ന പേരിൽ പ്രസിദ്ധമായ അരി –IR8.
- അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത നെല്ല്.
- ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം – ഞവര.
- ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ നെല്ലിനം – ഞവര.
- ഉദാ: വാതരോഗങ്ങള്‍ക്ക് ഞവരക്കിഴി, ബലക്ഷയം, ക്ഷീണം, ഉദര രോഗം എന്നിവയ്ക്ക് നവരക്കഞ്ഞി.
- ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന രക്തശാലി – ചെന്നെല്ല്.
- കണ്ണൂർ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്.
- ഭൗമ സൂചിക പദവി ലഭിച്ച മലബാറിൽ നിന്നുള്ള നെല്ലിനം – കൈപ്പാട്.
- ഭൗമ സൂചിക പദവി ലഭിച്ച വയനാട് മേഖലയിൽ നിന്നുള്ള സുഗന്ധ നെല്ലിനം – ജീരകശാല.
- ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദനശേഷിയുള്ള ഒരു നെല്ലിനം – ഏഴോം.
- കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നെല്ല്.
- 2007ല്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ചാഞ്ഞു വീഴാന്‍ സാധ്യതയില്ലാത്ത ചുവന്ന മണിയുള്ള നെല്ല് – മനുപ്രിയ.
- രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന നെല്ല് – ദണ്ഡകാണി.
- മലരുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം – കവുങ്ങിൽ പുത്താല.
- അവിലുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം – തെക്കൻ.
- പുട്ടിനും മുറുക്കിനും വിശേഷപ്പെട്ട നാടൻ നെല്ലിനം – കരിവണ്ണൻ.
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ
നിലവിൽ കേരളത്തിൽ നാല് നെല്ല് ഗവേഷണ കേന്ദ്രങ്ങളാണ് ഉള്ളത്
- വൈറ്റില (എറണാകുളം)
- പട്ടാമ്പി (പാലക്കാട്)
- കായംകുളം (ആലപ്പുഴ)
- മങ്കൊമ്പ് (ആലപ്പുഴ)
- കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം – മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം.
- മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് – ശ്രേയസ് (പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)
- എം.ഒ. 22 എന്നും അറിയപ്പെടുന്നു.
- കാര്‍ത്തിക, സുവര്‍ണ, ഭദ്ര, ഉമ, രേവതി, പവിഴം, മകം – മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം.
- അന്നപൂര്‍ണ്ണ, രോഹിണി, ത്രിവേണി, അശ്വതി – പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം.
- ഹ്രസ്വ, അഹല്യ, മനുപ്രിയ – മണ്ണുത്തി നെല്ല് ഗവേഷണകേന്ദ്രം.
- മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം നൂറാം വാർഷികം ആഘോഷിച്ചത് – 2017 (1917 മെയ് 4).
- 27-ാമത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്കു അനുയോജ്യമതുമായ നെല്ലിന്റെ ഇനം ഏതാണ്? കെ.എ.യു. മനുരത്ന. (LDC Prelims Stage 4, 2023)
- കുട്ടനാട് പാക്കേജിന് നേതൃത്വം നൽകിയത് – ഡോ. എം.എസ്. സ്വാമിനാഥൻ.
- അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രം – മനില (ഫിലിപ്പൈൻസ്).
- കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം – കട്ടക്ക് (ഒഡിഷ).
നെല്‍കൃഷി
കൃഷി കാലങ്ങൾ
നമ്മുടെ നാട്ടിൽ സാധാരണയായി മൂന്ന് നെല്‍കൃഷി രീതികളാണുള്ളത്. അവ താഴെ കൊടുത്തിരിക്കുന്നവയാണ് :
- വിരിപ്പ് – മെയ്-ജൂണ്‍
- കന്നികൃഷി, കന്നിപ്പൂവ്.
- മുണ്ടകൻ – സെപ്റ്റംബര്‍-ഒക്ടോബര്‍
- രണ്ടാം വിള.
- പുഞ്ച – ഡിസംബര്‍-ജനുവരി.
- മൂന്നാം വിള, ഗ്രീഷ്മകാല വിള.
- നെൽക്ക്യഷിക്ക് ഏറ്റവും യോജിച്ച മണ്ണേത് – എക്കൽ.
- ഖാരിഫ് വിളകൾക്ക് ഉദാഹരണം – നെല്ല്,
- ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം – 13-14 ദിവസങ്ങൾ.
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ – മുണ്ടകൻ കാലം.
- ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം – കുട്ടനാട്.
- നെല്ലിന്റെ കൃഷിക്ക് ആവശ്യമായ ഊഷ്മാവ് – 10°C to 35°C.
- നെല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ അമ്ലക്ഷാരാവസ്ഥ – pH 5 മുതല്‍ 8 വരെ.
- എത്ര വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് നെല്‍ക്കൃഷിക്ക് ഏറ്റവും അനുയോജ്യമായത്? 100 സെ.മീ. മുതൽ 200 സെ.മീ. വരെ.
- ഒരേക്കറിൽ വിതയ്ക്കാൻ ആവശ്യമായ ശരാശരി നെൽവിത്തിന്റെ അളവ് – 32 മുതൽ 40 കിലോഗ്രാം.
- നെല്ലില്‍ പരാഗണം നടക്കുന്നത് എങ്ങനെയാണ് – കാറ്റ് വഴി.
- സ്വയം പരാഗണം നടത്തുന്ന സസ്യം.
- പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി തയ്യാറാക്കാൻ ആവശ്യമായ നെല്ലിന്റെ അളവ് – 24 മുതൽ 34 കിലോഗ്രാം.
- വിത്ത് വിതച്ച് വിളവെടുക്കാൻ എടുക്കുന്ന സമയം – 90 മുതൽ 120 ദിവസങ്ങൾ.
- നെല്ലിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ബ്ലൈറ്റ് ഡിസീസ്, മുഞ്ഞ, ഇലപ്പുള്ളി, വരിനെല്ല്
- നെല്ല് കൃഷിക്ക് പ്രധാനമായ ഉപയോഗിക്കുന്ന രാസ വളങ്ങൾ – കുമ്മായം, യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, സ്യൂഡോമോണാസ് കൾച്ചർ ലായനി.
- നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് – അമ്ലത (പുളിരസം) കുറയ്ക്കാൻ.
- അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം – നെല്ല്.
- ആഗോള താപനത്തിനു കാരണമാകുന്നതും നെൽവയലിൽ നിന്നും വമിക്കുന്നതുമായ വാതകം – മീഥേൻ.
- ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ കമ്മി നികത്തി കൂടുതല്‍ വിളവിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പോഷകമിശ്രിതം – സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്.
- നെൽപ്പാടങ്ങളിൽ കൊയ്തും മെതിയും ചെയ്യാൻ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ പേര് – കമ്പയിൻ ഹാർവെസ്റ്റർ.
- നെല്ലിന്‍റെ താങ്ങുവില – 28.30 രൂപ (കിലോയ്ക്ക് )**.
- നെല്ലിന്റെ താങ്ങുവില (MSP) ശുപാർശ ചെയ്യുകയും, വില നിശ്ചയിക്കുകയും ചെയ്യുന്നത് – കാർഷിക വില നിർണ്ണയ കമ്മീഷൻ (കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്സ് ആൻഡ് പ്രൈസസ് ).
- 1965 ജനുവരി ഒന്നിനാണ് രൂപീകൃതമായത്.
- കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസ്.
Also Refer: അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ
📝SideNotes:
- കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്ന ദിവസം – ചിങ്ങം 1.
- രോഗാണുക്കളും പാരിസ്ഥിതിക സാഹചര്യങ്ങളും മൂലമുണ്ടാകുന്ന സസ്യങ്ങളിലെ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം – ഫൈറ്റോപത്തോളജി.
- ഫൈറ്റോപത്തോളജിയുടെ പിതാവ് – ഹെൻറിച്ച് ആന്റൺ ഡി ബാരി (Heinrich Anton de Bary).
Thanks for reading!!!
Post a Comment
Post a Comment