Malayalam Literature Questions | Part 8

 This post is the eighth of 25 Malayalam Literature Questions for the upcoming Kerala PSC10th, plus two, degree level preliminaries and main examinations.

A great majority of these questions are taken from previous year PSC question papers and PSC Bulletins.


  • മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?

               ➤  അവകാശികൾ.

  •  'അവകാശികൾ' രചിച്ചതാര് ?

               ➤  വിലാസിനി.

  • വിലാസിനി ആരുടെ തൂലിക നാമമാണ്?

               ➤ എം.കെ.മേനോൻ.

  • മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ?

               ➤ കയര്‍. 

  • ആരുടെ ആത്മകഥയാണ്  'സമരമുഖത്ത്'?

               ➤ പാലാ നാരായണൻ നായർ

  • എൻ.എൻ. കക്കാട് ആരുടെ തൂലിക നാമമാണ്?

               ➤ നാരായണൻ നമ്പൂതിരി.

  • വയലാർ രാമവർമയുടെ ശ്രദ്ദേയമായ വിലാപ കാവ്യം?

               ➤ ആത്മാവിൽ ഒരു ചിത.

  • 'നോവലിസ്റ്റുകളുടെ ബൈബിൾ' എന്ന കൃതിയേത് ?

               ➤ നോവൽ സാഹിത്യം (എം.പി. പോൾ).

  • 'മലയാള ചെറുകഥാലോകത്തെ മഹാകവി'യെന്നറിയപ്പെടുന്നതു ആരാണ്?

               ➤ ടി. പത്മനാഭൻ.

  • 'ഭൂതരായർ 'എന്ന ഐതിഹ്യധിഷ്ഠിത കല്പിതകഥയുടെ രചയിതാവ് ?

               ➤  അപ്പൻ തമ്പുരാൻ (1922).

  • 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

               ➤ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1906).

  • 'നാട്യ പ്രധാനം നഗരം ദരിദ്രം
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
    കാട്ടിനകത്തോ കടലിനകത്തോ
    കാട്ടിത്തരുന്നൂ വിധിരത്നമെല്ലാം
    ' എന്ന വരികൾ രചിച്ചത്
    ?

               ➤ കുറ്റിപ്പുറത്ത് കേശവൻ നായർ (ഗ്രാമീണകന്യക).

  •  'പുണര്‍കോട്ടുസ്വരൂപം' എന്ന മലയാളത്തിലെ ചരിത്ര നോവൽ രചിച്ചത് ആരാണ്?

               ➤ സര്‍ദാര്‍ കെ.എം. പണിക്കർ (1928).

  • സര്‍ദാര്‍ കെ.എം. പണിക്കരുടെ മുഗൾ ചരിത്രം പറയുന്ന നോവൽ?

               ➤  കല്യാണമല്‍ (1937).

  • സര്‍ദാര്‍ കെ.എം. പണിക്കരുടെ ആത്മകഥയുടെ പേരെന്ത്?

               ➤  സ്വജീവിതാഖ്യാനം.

  •  കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു?

               ➤ സര്‍ദാര്‍ കെ എം പണിക്കര്‍.

  • സര്‍ദാര്‍ കെ.എം. പണിക്കരുടെ മുഴുവൻ പേര് ?

               ➤ കാവാലം മാധവ പണിക്കര്‍.

  • 'വ്യാസനും വിഘ്‌നേശ്വരനുംആരുടെ നോവലാണ് ?

               ➤ ആനന്ദ്.

  • 1982-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച 'പാണ്ഡവപുരം'എന്ന കൃതി ആരുടേതാണ്? 

               ➤ സേതു.

  • കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?

               ➤  തൃശ്ശൂര്‍.

  •  മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ നോവൽ?

               ➤  സുന്ദരികളും സുന്ദരന്മാരും (1958).

  • മാപ്പിള കലാപം പശ്ചാത്തലമാക്കി 'വിലാപം' എന്ന നോവൽ എഴുതിയതാര്?

               ➤  പി. വത്സല.

  • 2022-ല്‍ നൂറാം വാർഷികം ആചരിക്കുന്ന കുമാരനാശാന്റെ മാപ്പിള കലാപം പശ്ചാത്തലമാക്കിയുള്ള കവിത?

               ➤  ദുരവസ്ഥ.

  • കുമാരനാശാൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

               ➤  തോന്നയ്ക്കൽ (തിരുവനന്തപുരം).

  • 'കാലമിനിയുമുരുളും...
    വിഷു വരും വർഷം വരും
    തിരുവോണം വരും
    പിന്നെയൊരോതളിരിനും
    പൂ വരും കായ്‌വരും
    അപ്പോഴാരെന്നും
    എന്തെന്നും ആർക്കറിയാം...'

  • എന്ന വരികൾ ഏതു കവിതാസമാഹാരത്തിൽ നിന്ന് എടുത്തിട്ടുള്ളവയാണ് ?

               ➤  സഫലമീ യാത്ര (എൻ.എൻ. കക്കാട് ).

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.

Thanks for reading!!!