Malayalam Literature Questions For Kerala PSC - Part 6

This post is the sixth of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

A great majority of these questions are taken from previous year PSC question papers and PSC Bulletins.


  • 'പച്ച മഞ്ഞ ചുവപ്പ്' ആരുടെ കൃതിയാണ് ?

               ➤ ടി. ഡി. രാമകൃഷ്ണൻ.

  • 'മൈക്കലാഞ്ജലോ മാപ്പ് ' എന്ന കവിതയുടെ രചയിതാവ് ?

               ➤ ഒ.എൻ.വി. കുറുപ്പ്.

  • കള്ളന്റെ കഥ പറയുന്ന വി.ജെ ജയിംസിന്റെ നോവൽ?

               ➤ ചോരശാസ്ത്രം.

  • 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലിന്റെ രചയിതാവ് ?

               ➤ അജയ് പി. മങ്ങാട്

  • ടി. ഡി. രാമകൃഷ്ണന് വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ നേടിക്കൊടുത്ത കൃതി?

               ➤ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ പദ്യം, ഏറ്റവും വലിയ ഇതിഹാസം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് ഏത് ഗ്രന്ഥത്തെയാണ്?

               ➤ മഹാഭാരതം. 

  • പഞ്ചമവേദം എന്നറിയപ്പെടുന്ന ഇതിഹാസം?

               ➤ മഹാഭാരതം.

  • മഹാഭാരതത്തെ ഇതിവൃത്തമാക്കി കുട്ടികൃഷ്ണ മാരാർ രചിച്ച വിവാദമായ കൃതി?

               ➤ ഭാരതപര്യടനം  (1948).

  • 'ഭാരതപര്യടനം' എന്ന കുട്ടികൃഷ്ണമാരാരുടെ കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

               ➤ വിമർശനം.

  • മഹാഭാരത കഥയിലെ കുന്തിയുടെ ജീവിതം ആസ്പദമാക്കി 'കുന്തി' എന്ന നോവൽ എഴുതിയതാര് ?

               ➤ രാജൻ തിരുവോത്ത്.

  • കർണ്ണനെ മുഖ്യ കഥാപാത്രമാക്കി 'എന്റെ കർണ്ണൻ' എന്ന നോവൽ എഴുതിയത് ?

               ➤ വി.ടി. നന്ദകുമാർ.

  • കർണ്ണനെ മുഖ്യ കഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവൽ ?

               ➤ ഇനി ഞാൻ ഉറങ്ങട്ടെ (കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്)

  • പ്രശസ്തമായ ഏത് നോവലിന്റെ മലയാള പരിഭാഷയാണ് 'കര്‍ണ്ണന്‍'?

               ➤ മൃത്യുഞ്ജയ (മറാത്തി നോവൽ; ശിവാജി ഗോവിന്ദ് സാവന്ത്)

  • 'കര്‍ണ്ണന്‍' എന്ന പേരിൽ മൃത്യുഞ്ജയ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ?

               ➤  ഡോ. പി.കെ. ചന്ദ്രന്‍, ഡോ. ടി.ആര്‍. ജയശ്രീ.

  • ഭീമനെ മുഖ്യ കഥാപാത്രമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ?

               ➤ രണ്ടാമൂഴം (വയലാർ അവാർഡ്).

  • മഹാഭാരതത്തിലെ ഏത് പർവ്വത്തിലാണ് ഭഗവത്ഗീത ഉള്‍പെട്ടിട്ടുള്ളത് ?

               ➤ ഭീഷ്മപർവ്വം (830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍).

  • ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?

               ➤ ഭഗവത്ഗീതോപനിഷത്ത്.

  • തന്റെ സ്പിരിച്വൽ റഫറൻസ് ബുക്ക് ആയി ഗാന്ധിജി വിശേഷിപ്പിച്ചത്?

               ➤ ഭഗവത്ഗീത.

  • ഭഗവത്ഗീതക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനം?

               ➤ അനാസക്തി യോഗം.

  • ഗീതാഗോവിന്ദം ചങ്ങമ്പുഴ ഏത് പേരിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്?

               ➤ ദേവഗീത.

  • 'അറ്റുപോകാത്ത ഓർമ്മകൾ' ആരുടെ  ആത്മകഥയാണ് ?

               ➤ പ്രൊഫ. ടി.ജെ ജോസഫ്.

  • കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവിയായ ജി.ശങ്കരക്കുറുപ്പ് ആദ്യമായി ഗാനരചന നടത്തിയത് ഏത് ചലച്ചിത്രത്തിന് വേണ്ടിയാണ്?

               ➤ നിർമ്മല.  

  • ആദ്യമായി ഒരു മലയാളി നിർമ്മിച്ച മലയാള ചലച്ചിത്രം?

               ➤ നിർമ്മല  (1948; നിർമ്മാണം: പി.ജെ. ചെറിയാൻ).  

  • 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ' - ആരുടെ വരികളാണ് ?

               ➤ വള്ളത്തോള്‍ നാരായണമേനോന്‍ (സാഹിത്യമഞ്ജരി).  

  • ഒ.വി. വിജയന്റെ ഏത് നോവലിലെ കഥാപാത്രമാണ് 'അപ്പുക്കിളി'?

               ➤ ഖസാഖിന്റെ ഇതിഹാസം. 

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.

Thanks for reading!!!