Social Welfare Schemes | PSC Bulletin Part III

The last and final portion of the various Kerala state social welfare schemes from the most 65th PSC Bulletin 25000 GK 2021 edition that is expected to be asked in the upcoming Kerala PSC LGS Mains, LDC Mains, Degree Level Preliminary and Main, 10th and +2 Level examinations is provided in this post.

സാമൂഹ്യക്ഷേമ പദ്ധതികൾ | മൂന്നാം ഭാഗം

  • കേരള സർക്കാരിന്റെ വിശപ്പ് രഹിത പദ്ധതി – സുഭിക്ഷ.
  • നവകേരള മിഷൻ ഉദ്ഘാടനം ചെയ്തതാര്  പി. സദാശിവം.
  • വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റ് നിർമിച്ചു നൽകുന്ന പദ്ധതി – സാഫല്യം.
  • 2024 ഓടെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന പദ്ധതി – ജൽ ജീവൻ മിഷൻ.
  • മഴവെള്ളകൊയ്‌ത്തു പ്രോഹിത്സാഹിപ്പിക്കുന്നതിനായി ദേശീയ ജലമിഷൻ ആരംഭിച്ച ധൗത്യം – ക്യാച്ച് ദി റെയ്ൻ.
  • ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ഗ്രാമീണ ജലവിതരണ പരിസര ശുചിത്വ പദ്ധതി – ജലനിധി.
  • നമ്മുടെ മരം പദ്ധതിയിൽ സഹകരിക്കുന്ന വകുപ്പകൾ – വിദ്യാഭ്യാസവും, വനവും.
  • ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വനവത്കരണ പദ്ധതി – ഹരിതശ്രീ.
  • വനങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആരംഭിച്ച പദ്ധതി – പ്രോജെക്ട് ഗ്രീൻ ഗ്രാസ്.
  • വനത്തെ ആശ്രയിച്ചു ജീവിക്കുന്ന വിഭാഗങ്ങളുടെ സഹായത്തോടെ വനവിഭവങ്ങൾ സമാഹാരിച്ചു വിപണനം ചെയ്യുന്ന പദ്ധതി – വനശ്രീ.    
  • വനം വകുപ്പ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ ഏതു ജില്ലയിലാണ്  മലപ്പുറം.
  • മീൻപിടിപ്പാറ ടൂറിസം പദ്ധതി ഏതു ജില്ലയിലാണ് – കൊല്ലം.
  • പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെയുള്ള വിവിധ ഹെറിറ്റേജ് ടൂറിസം സ്പോട്ടുകളെ കോർത്തിണക്കി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതി – തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം.
  • കേരളത്തിലെ റോഡ്, ജലഗതാഗത പാതയോരങ്ങളിൽ വിശ്രമ സങ്കേതം ആരംഭിക്കുന്നതിനുള്ള വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതി – വഴിയോരം.
  • റോഡുകൾക്ക് ഇരുവശവും തണൽമരങ്ങൾ വച്ചുപിടിക്കുന്ന പദ്ധതി – ഹരിത കേരളം.
  • വിനോദ സഞ്ചാരികൾക്കായി കേരളം വിനോദസഞ്ചാര വകുപ്പ് 2021 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി – കാരവാൻ ടൂറിസം.
  • കെ.എസ്.ആർ.ടി.സി. ആരംഭിച്ച പാർസൽ സർവീസ് – കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്‌സ്.
  • മിൽമ ഉത്പന്നങ്ങളുടെ വിപണത്തിനായി കെ.എസ്.ആർ.ടി.സി.യുമായി ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതി – ഫുഡ് ട്രക്ക്.
  • ഗ്രാമ പ്രദേശങ്ങളിലും മറ്റ് അവികസിത മേഖലകളിലും ബസ് സർവീസ് ആരംഭിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന പദ്ധതി –ഗ്രാമവണ്ടി.
  • കർഷകർക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് എഫ്.എം.റേഡിയോ സർവീസ് – കുട്ടനാട് 90 എഫ്.എം.
  • നെല്ലുല്പാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതി – എല്ലാരും പാടത്തേക്കു.
  • ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മത്സ്യഫെഡ് ആരംഭിച്ച പദ്ധതി – അന്തിപച്ച.
  • പഴകിയ മത്സ്യം പിടിച്ചെടുക്കുന്നതിനായി ഭാസ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി – ഓപ്പറേഷൻ സാഗർ റാണി.
  • മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള സമഗ്ര പുനരധിവാസ പദ്ധതി – പുനർഗേഹം
  • കേരള സർക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിങ് സംരംഭം – ജനമൈത്രി.
  • കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപെടുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി – ജീവനം.
  • പോലീസ് സ്റ്റേഷനിൽ എത്താതെ തന്നെ ഓൺലൈൻ വഴി പരാതി നൽകാവുന്ന കേരള പോലീസിന്റെ പദ്ധതി – മിത്രം കിയോസ്ക്.
  • ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനു സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി – മഴവില്ല്.
  • ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു തുടർ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുന്ന കേരള സംസ്ഥാന സർക്കാർ പദ്ധതി – സമന്വയ.
  • പട്ടികവർഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി – ഗോത്രജ്യോതി.

ആരോഗ്യ പദ്ധതികൾ  

  • കിടപ്പിലായ രോഗികളെ വീട്ടിലെത്തി ചികിത്സയ്ക്കുന്ന പദ്ധതി – സാന്ത്വനം. (PSC LGS Mains, 2021)
  • കിടപ്പുരോഗികളുടെ ശുശ്രുഷകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി – ആശ്വാസകിരൺ.
  • മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി – മൃതസഞ്ജീവനി.
  • മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ജനസൗഹൃദ സർക്കാർ ആശുപത്രികൾ സജ്ജമാക്കുന്ന പദ്ധതി  – ആർദ്രം. 
    • ആർദ്രം ദൗത്യത്തിന്റെ ലക്‌ഷ്യം - ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനം. (PSC LGS Mains, 2021)
  • വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി – തൂവാല വിപ്ലവം.
  • അശ്വമേധം പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു – കുഷ്ഠം(PSC LGS Mains, 2021)
  • കുഷ്ഠരോഗം നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി – എൽസ (റാഡിക്കേഷൻ ഓഫ് ലെപ്രോസി ത്രൂ സെല്ഫ് റിപ്പോർട്ടിങ് ആൻഡ് അവെർനസ്സ് ).
  • കാൻസർ നേരത്തെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനുമുള്ള കേരളം സർക്കാരിന്റെ ബോധവത്കരണ പരിപാടി – സ്വാസ്ഥ്യം.
  • എയ്ഡ്സ് ബോധവത്കരണത്തിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി – ആയുർദ്ദളം.
  • പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി  ക്വിറ്റ് ലൈൻ.
  • വയോജനങ്ങൾക്കും ജീവിത ശൈലീരോഗങ്ങൾ ഉള്ളവർക്കും മരുന്ന് വീട്ടിലെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി – കാരുണ്യ അറ്റ് ഹോം.
  • മുതിർന്ന പൗരന്മാർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി – വയോമധുരം.
  • കൊതുകുജന്യ പകർച്ച വ്യാധികളുടെ വ്യാപനത്തിന് തടയിടുന്നതിനു 2020-ൽ കേരള സർക്കാർ ആരംഭിച്ച  ബോധവത്കരണ പരിപാടി – തോട്ടങ്ങളിലേക്കു നീങ്ങാം.
  • ഏതു രോഗത്തിന്റെ നിർമാർജനാർത്ഥം കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് അക്ഷയ കേരളം – ക്ഷയം.
  • കേരള സർക്കാരിന്റെ എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രഥമ അക്ഷര കേരളം പുരസ്‌കാരത്തിന് അർഹമായ പഞ്ചായത്ത് – വെള്ളറട.
  • ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി – പരിരക്ഷ.
  • സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഇൻഷുറൻസ് പദ്ധതി – ആശാകിരണം.
  • ഏതു വകുപ്പാണ് സീതാലയം പദ്ധതി നടപ്പിലാക്കുന്നത്  ഹോമിയോപ്പതി.
  • ചികിത്സവിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന കേരള സർക്കാർ പദ്ധതി – ജീവൻ രേഖ.
  • ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്തക്രിയ ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതി – ഹൃദ്യം.
  • ഹീമോഫീലിയ രോഗികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) നടപ്പിലാക്കുന്ന പദ്ധതി – ആശധാര. 
  • ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ. വിഭാഗത്തിലുള്ളവർക്കു ധനസഹായം നൽകുന്ന സർക്കാർ പദ്ധതി – സമാശ്വാസം.
  • കോക്ലിയാർ ഇംപ്ലാന്റ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി – ധ്വനി.
  • പ്രമേഹജന്യമായ നേത്രരോഗങ്ങളുടെ ചികിത്സക്കു സഹായം നൽകുന്ന സർക്കാർ പദ്ധതി – നയനാമൃതം.
  • കൃത്രിമ ദന്തങ്ങളുടെ പൂർണ സെറ്റ് സൗജന്യമായി വച്ചു കൊടുക്കുന്ന സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി – മന്ദഹാസം.
  • കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കുള്ള പെൻഷൻ പദ്ധതി – സ്‌നേഹസാന്ത്വനം.
  • നഗരങ്ങളിൽ ചേരികളിൽ താമസിക്കുന്നവർക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതി – ഉഷസ്.
  • ഇതര സംസഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സ സഹായ പദ്ധതി – ആവാസ്.
  • കേരള പോലീസിന്റെ ടെലി മെഡിസിൻ പദ്ധതി – ബ്ലൂടെലി മെഡ്.
  • വീടുകളിൽ ഒറ്റപെട്ടു കഴിയുന്നവർ, മാനസിക രോഗികൾ, കിടപ്പിലായവർ എന്നിവർക്കായി മരുന്നും ഭക്ഷണവും പരിചരണവും ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി – കനിവ്.
  • കേരളം സംസ്ഥാന സർക്കാർ നടത്തിവരുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതി – സുകൃതം.  
  • കേരളം സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിന്റെ പേര് – പ്രതീക്ഷ (വിഴിഞ്ഞം).
    • കേരളത്തിലെ രണ്ടാമത്തെ മറൈൻ ആംബുലൻസ് പേര് – പ്രത്യാശ.
      • വൈപ്പിനിൽ നിലയുറപ്പിക്കുന്ന മറൈൻ ആംബുലൻസിന്റെ പേര്  പ്രത്യാശ.
    • ബേപ്പൂരിൽ നിലയുറപ്പിക്കുന്ന മറൈൻ ആംബുലൻസിന്റെ പേര് – കാരുണ്യ.
  • അവയവദാന ശാസ്ത്രക്രിയകളുമായി ഭേണ്ടപെട്ട നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കേരളം സർക്കാർ രൂപം നൽകിയ സമിതി – സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസഷൻ.

രക്ഷാ ദൗത്യങ്ങൾ    

  • 2018-ലെ വെള്ളപ്പൊക്ക സമയത്തു കേരളം പോലീസ് നടത്തിയ രക്ഷാ ദൗത്യം  – ഓപ്പറേഷൻ ജലരക്ഷ.
  • 2018-ലെ വെള്ളപ്പൊക്ക സമയത്തു ഇന്ത്യൻ കരസേന നടത്തിയ രക്ഷാ ദൗത്യം – ഓപ്പറേഷൻ സഹയോഗ്. 
  • 2018-ലെ വെള്ളപ്പൊക്ക സമയത്തു ഓപ്പറേഷൻ മദദ് എന്ന ദൗത്യം നടത്തിയത് – നാവിക സേന.
  • 2018-ലെ വെള്ളപ്പൊക്ക സമയത്തു വ്യോമസേന നടത്തിയ രക്ഷാദൗത്യം – ഓപ്പറേഷൻ കരുണ.
  • 2018-ലെ വെള്ളപ്പൊക്ക സമയത്തു ഓപ്പറേഷൻ രഹത് എന്ന ദൗത്യം നടത്തിയത്  ഏതു സേനയാണ് – കോസ്റ്റ് ഗാർഡ്. 
( The End)