This post is the fifth edition of 25 Malayalam Literature Questions series for the upcoming PSC 10th level, plus two level, degree level preliminary and main exams such LDC, LGS etc.
A great majority of these questions are taken from previous year PSC question papers and PSC Bulletins.
- 'ഹിമാലയം' എന്ന നോവൽ ആരുടെ രചനയാണ് ?
➤ കോവിലൻ.
- കോവിലൻ എന്നത് ആരുടെ തൂലികാനാമമാണ്?
➤ വി. വി. അയ്യപ്പൻ.
- മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ദസ്തയേവ്സ്കിയുടെ ആദ്യ നോവൽ ഏത് ?
➤ കുറ്റവും ശിക്ഷയും
- 'കുറ്റവും ശിക്ഷയും' എന്ന വിവർത്തന കൃതിയുടെ കർത്താവ് ആര്?
➤ ഇടപ്പള്ളി കരുണാകരൻ
- ദസ്തയേവ്സ്കിയുടെ ജീവിതം പശ്ചാത്തലമാക്കി പെരുമ്പടം ശ്രീധരൻ എഴുതിയ പ്രശസ്ത നോവൽ?
➤ ഒരു സങ്കീർത്തനം പോലെ
- 'ഒരു സങ്കീർത്തനം പോലെ'എന്ന നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെയാണ് ?
➤ ദീപിക (1992).
- ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതി ?
➤ ഒരു സങ്കീർത്തനം പോലെ.
- ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ 'മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം' എന്നു വിശേഷിപ്പിച്ചതാര് ?
➤ മലയാറ്റൂർ രാമകൃഷ്ണൻ.
- 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിനെ പശ്ചാത്തലമാക്കി സക്കറിയ രചിച്ചു ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുഫിക്ഷൻ ?
➤ ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്.
- 'അരൂപിയുടെ മൂന്നാം പ്രാവ്' എന്ന നോവൽ ആരുടെ ജീവിതം പശ്ചാത്തലമാക്കി പെരുമ്പടം ശ്രീധരൻ രചിച്ചതാണ് ?
➤ ജോൺ ഏബ്രഹാം.
- ദസ്തയേവ്സ്കിയുടെ ജീവിതം പ്രമേയമാക്കി വേണു വി. ദേശം രചിച്ച നോവൽ?
➤ റഷ്യൻ ക്രൈസ്റ്റ്.
- 'ദസ്തയോവ്‌സ്‌കിയുടെ പരിഭാഷകൻ'എന്ന പേരിൽ മലയാളക്കരയിൽ അറിയപ്പെട്ടത് ആരായിരുന്നു?
➤ എൻ.കെ. ദാമോദരൻ.
- എൻ.കെ. ദാമോദരന്റെ പ്രശസ്ത ദസ്തയോവ്‌സ്‌കി തർജമകൾ ഏതൊക്കെയായിരുന്നു?
➤ നിന്ദിതരും പീഡിതരും, ഭൂതാവിഷ്ടർ, കാരമസോവ് സഹോദരന്മാർ, വല്ലാത്ത പൊല്ലാപ്പ്.
- 'കേരള മാർക്സ്' എന്ന പേരിൽ അറിയപ്പെട്ടത് ആരായിരുന്നു?
➤ കെ. ദാമോദരൻ.
- കെ.ദാമോദരൻ രചിച്ച മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
➤ പാട്ടബാക്കി.
- 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രമായ 'മിതവാദി'യുടെ ആദ്യ പത്രാധിപർ?
➤ സി. കൃഷ്ണൻ (1913).
- മിതവാദി പത്രം അറിയപ്പെട്ടിരുന്നത് എന്ത് പേരിലായിരുന്നു?
➤ അധസ്ഥിതരുടെ ബൈബിൾ, തീയ്യരുടെ ബൈബിൾ.
- 'തമിഴ് ബൈബിൾ' എന്ന് അറിയപ്പെടുന്ന കൃതി ഏതാണ്?
➤ തിരുക്കുറൾ.
- 'മലയാള പത്രപ്രവർത്തനത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്ന പുസ്തകം?
➤ വൃത്താന്തപത്രപ്രവർത്തനം.
- വൃത്താന്തപത്രപ്രവർത്തനം രചിച്ചതാര് ?
➤ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
- വിക്ടർ ഹ്യൂഗോയുടെ ലോക പ്രശസ്ത പുസ്തകമായ 'ലെസ് മിസറബിൾസിന്റെ' മലയാള പരിഭാഷ ?
➤ പാവങ്ങൾ.
- 1925-യിൽ ഫ്രഞ്ച് നോവലായ ലെസ് മിസറബിൾസിനെ പാവങ്ങൾ എന്ന പേരിൽ വിവർത്തനം നടത്തിയത് ആരായിരുന്നു?
➤ നാലപ്പാട്ട് നാരായണ മേനോൻ.
- ആരുടെ ആത്മകഥയാണ് 'കവിയുടെ കാൽപ്പാടുകൾ'?
➤ പി. കുഞ്ഞിരാമൻ നായർ.
- 'മണലെഴുത്ത് 'എന്ന ബ്ലോഗ് കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റേതാണ്. ആരാണീ എഴുത്തുകാരൻ?
➤ ബെന്യാമിൻ.
- 'സ്നേഹിക്കയുണ്ണീ നീ നിന്നെ നോവിക്കുമാത്മാവിനെയും' എന്നു പാടിയത് ഏത് കവിയാണ് ?
➤ കുമാരനാശാൻ.
1 Comments
Prof. Prem raj Pushpakaran writes -- 2023 marks the birth centenary year of VV Ayyappan and let us celebrate the occasion!!!
ReplyDeletehttps://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
Post a Comment