Malayalam Literature Questions

This post is the fourth of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

A great majority of these questions are taken from previous year PSC question papers and PSC Bulletins.

  • ആരുടെ ആത്മകഥയാണ് 'ആത്മകഥയ്ക്ക് ഒരമുഖം' ?

               ➤ ലളിതാംബിക അന്തര്‍ജനം (ആദ്യ വയലാർ അവാർഡ് - അഗ്നിസാക്ഷി)

  • ആരുടെ കൃതിയാണ് 'മനുഷ്യന് ഒരു ആമുഖം' ?

               ➤ സുഭാഷ് ചന്ദ്രൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്)

  • ഏത് മാസികയിലാണ് 'ഉണ്ണിനീലി സന്ദേശം' ആദ്യം പ്രസിദ്ധീകരിച്ചത്?

               ➤ രസികരഞ്ജിനി

  •  മാഡം കോളിൻസ് രചിച്ച 'ദി സ്ലയെർ സ്ലൈൻ' എന്ന കൃതിയുടെ മലയാള പരിഭാഷ***

               ➤ ഘാതകവധം (1877)

  • 'പുനർജന്മം' എന്ന നാടകം രചിച്ചത് ?

               ➤ ലളിതാംബിക അന്തര്‍ജനം

  •  'കേരള വാല്‍മീകി' എന്നറിയപ്പെട്ട കവി?

               ➤ വള്ളത്തോൾ നാരായണമേനോൻ

  •  വള്ളത്തോൾ നാരായണമേനോൻ രചിച്ച മഹാകാവ്യം ഏതായിരുന്നു?

               ➤ ചിത്രയോഗം

  • കേരള സാഹിത്യ അക്കാഡമിയുടെ പ്രഥമ ഉപാധ്യക്ഷൻ ?

               ➤ വള്ളത്തോൾ നാരായണമേനോൻ

  • പത്മഭൂഷൺ നേടിയ ആദ്യ മലയാളി?

               ➤ വള്ളത്തോൾ നാരായണമേനോൻ (1954)

  • ആദ്യത്തെ വള്ളത്തോൾ അവാർഡിനർഹനായത് ?

               ➤ പാലാ നാരായണൻ നായർ (1991)

  •  വള്ളത്തോൾ അവാർഡിനർഹയായ ആദ്യ വനിത?

               ➤ ബാലാമണിയമ്മ (1993)

  •  ബാലാമണിയമ്മയോടൊപ്പം 1993യിൽ വള്ളത്തോൾ അവാർഡ് പങ്കിട്ട വ്യക്തി ?

               ➤ വൈക്കം മുഹമ്മദ് ബഷീർ

  •  ഋഗ്വേദവും വാൽമീകി രാമായണവും ആദ്യമായി മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത കവി ആരാണ് ?

               ➤ വള്ളത്തോൾ നാരായണമേനോൻ

  • കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി പി. കെ. ബാലകൃഷ്ണൻ രചിച്ച നോവൽ?

               ➤ ഇനി ഞാൻ ഉറങ്ങട്ടെ (വയലാർ അവാർഡ്)

  • അറബി മലയാളത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ രചന ഏതാണ് ?

               ➤ മുഹ്‌യുദ്ദീന്‍ മാല (ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്, 1607)

  •  അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ മലയാള നോവല്‍ ഏതായിരുന്നു?

               ➤ ചെമ്മീന്‍

  • തകഴി ശിവശങ്കരപ്പിള്ളയുടെ ചലച്ചിത്രമാക്കിയ ആദ്യ നോവൽ ഏത് ?

               ➤ രണ്ടിടങ്ങഴി

  • 'മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ' എന്നറിയപ്പെട്ടത് ആരാണ്?

               ➤ മോയിൻകുട്ടി വൈദ്യർ

  • മഹാകവി മോയിൻകുട്ടി വൈദ്യരുടെ അറബി മലയാളത്തിൽ രചിക്കപ്പെട്ട അനശ്വര പ്രണയ കാവ്യം ഏത് ?

               ➤ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872)

  • കേരള സർക്കാരിന്റെ പ്രഥമ പ്രവാസി സാഹിത്യ അവാർഡിനർഹനായത് ?

               ➤ എ. എം. മുഹമ്മദ്

  • 'പ്രാവേ പ്രാവേ പോകരുതേ...' എന്ന കവിത രചിച്ചത് ആരാണ് ?

               ➤ ഉള്ളൂർ

  •  പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥമായ 'കേരളനിർണയം' രചിച്ചത് ആരായിരുന്നു ?

               ➤ വരരുചി

  •  കുമാരനാശാന്റെ വീണപൂവ് ഏതു പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് ?

               ➤ മിതവാദി

  • ഏതാണ് മാധവിക്കുട്ടിയും അനിയത്തി സുലോചനയും ചേർന്ന് എഴുതിയ നോവൽ ?

               ➤ കവാടം

  • ആരുടെ ആത്മകഥയാണ് 'പയസ്വിനിയുടെ തീരങ്ങളിൽ' ?

               ➤ കെ. മാധവൻ

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.


📝SideNotes:

*** Madam Mary Collins authored the novel 'The Slayer's Slain,' in English (1859) but unfortunately she died before it was finished. 

Following her death, her husband Richard Collins (who was at the time Principal of the CMS College) finished the book, published it in 'Vidyasamgraham,' a quarterly magazine of CMS College, and eventually translated it into Malayalam as 'ഘാതകവധം.'